കുരുക്കുകള്‍.

അന്നും അയാള്‍ പതിവു പോലെ പെണ്‍ വേട്ടയ്ക്കിറങ്ങി. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ആരും വലയില്‍ വീഴുന്നില്ല. എഴുത്തുകാരാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല. ഇപ്പോഴത്തെ പെണ്‍ കുട്ടികളെ വീഴ്ത്താന്‍ ഭയങ്കര ബുദ്ധിമുട്ട്. സത്യത്തില്‍ എന്തിനാണ്‌ ഇത് ചെയ്യുന്നത് എന്നു കുറെ ആലോചിച്ചതാണ്‌. അപ്പോഴാണ്‌ മനസ്സിലായത്  ഉദ്ദീപനം ഇല്ലെങ്കില്‍ എഴുത്ത് വരില്ലെന്ന്‌. വിരല്‍ തുമ്പില്‍ നിന്ന് ഒരു വാക്കുപോലും അടര്‍ന്നു വീഴുന്നില്ല. കടലാസ് ശൂന്യമായി മുന്നിലിരുന്ന് കളിയാക്കിച്ചിരിക്കുന്നു…അടുത്ത ദിവസംതന്നെ രണ്ടുമൂന്നു ആര്‍ട്ടിക്കിള്‍സ് കൊടുക്കണം, പണം മുടക്കിയാല്‍ പ്രസിദ്ധീകരിക്കാമെന്ന് ഒരു പത്രക്കാരന്‍ ഏറ്റിട്ടുണ്ട്. പക്ഷേ, എഴുതണ്ടെ?  അങ്ങനെ ഒടുവില്‍ ലാപ്ടോപ് തുറന്നു..നെറ്റിന്റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.  പരതിനടക്കുമ്പോള്‍ ഒരുവള്‍.. പരിചയമുണ്ട്, കുറച്ച്. എഴുത്തുകാരിയൊന്നും അല്ലെങ്കിലും എഴുതാന്‍ ശ്രമിക്കുന്നവളാണ്‌. തനിക്കിപ്പോള്‍ ആരായാലെന്ത്? ഉടനെ മെയിലയച്ചു. സ്ഥിരം എഴുതാറുള്ള മെയില്‍ തന്നെ.

” മാഡം, താങ്കളുടെ കൃതികളൊക്കെ വായിക്കാറുന്റ്.  എല്ലാം നല്ലതാണ്‌, പിന്നെ ആ പോസ്റ്റില്‍ താങ്കള്‍ ഇട്ടിരുന്ന കമന്റ്..ഹൗ, എന്തൊരു രസമാണ്‌, വായിച്ച് ഞാന്‍ ചിന്തിച്ചിരുന്നു പോയി”

രണ്ടുമണിക്കൂറിനകം പ്രതീക്ഷിച്ചപോലെ അവളുടെ മറുപടി..
“വളരെ സന്തോഷം, എന്റെ പൊട്ടത്തരങ്ങള്‍ക്ക് വായനക്കാരുണ്ടെന്ന് കരുതിയേ ഇല്ല. പ്രത്യേകിച്ചുംതാങ്കളെപ്പോലുള്ള എഴുത്തുകാര്‍”

ഓകെ, എന്നാല്‍ അടുത്തത് ഇവള്‍ തന്നെ. അയാള്‍ മനസ്സില്‍ കുറിച്ചിട്ടു. ഉടനെ അടുത്ത കത്തയച്ചു.” എന്റെ വീട്, ഭാര്യ, കുട്ടികള്‍..സന്തുഷ്ട കുടുംബം…”

മറുപടിയ്ക്ക് ഒരു ദിവസം കാത്തു. എങ്കിലും വന്നു..” എനിക്കും ഭര്‍ത്താവ്, കുട്ടികള്‍, സന്തുഷ്ട കുടുംബം..”

അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. നേരെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും പടം അയച്ചുകൊടുത്തു…’ഫാമിലി ഈസ് മൈ  ഗ്രേറ്റെസ്റ്റ് അസ്സെറ്റ്’ എന്ന തലക്കെട്ടും. മാഡത്തിന്റെ ഫാമിലിയെ കുറിച്ച് പറയു. അവള്‍ക്ക് കുടുംബം ജീവനാണ്‌, അതിന്റെ എല്ലാ ഭംഗികളും അയാള്‍ക്കെഴുതി.

രണ്ടുദിവസത്തിനകം അവളും അയച്ചു ഫാമിലി ഫോട്ടൊ.  എഴുത്തുകാരോട് പണ്ടേ അവള്‍ക്ക് ഒരു കുഞ്ഞ് ഇഷ്ടമുണ്ടായിരുന്നുതാനും. അവള്‍ വളര്‍ന്നത് പുസ്തകങ്ങളുടെ കൂടെയാണ്‌. വിപ്ലവത്തിന്റെ പുസ്തകങ്ങള്‍
ഹരം പകര്‍ന്ന ഒരു ക്യാമ്പസ് ജീവിതം ഇന്നും മനസ്സില്‍ ലവലേശം പൊടിപിടിക്കാതെ കിടക്കുന്നു..

അയാള്‍ കഥകളെക്കുറിച്ചും അതിന്റെ പല തലങ്ങള്‍, നര്‍മം, സീരിയസ് മാറ്റേര്‍സ്..എല്ലാം അവള്‍ക്കെഴുതി.
സൗഹൃദങ്ങളെ ഒരിക്കല്‍‌പോലും ശങ്കിക്കാതിരുന്ന അവള്‍ വീണ്ടും അയള്‍ക്കെഴുതുകയായിരുന്നു. നല്ലൊരു സുഹൃത്തിനെക്കിട്ടിയതില്‍ അവള്‍ സന്തോഷിച്ചു.  കഥകളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു..ഇതിനിടയില്‍ അയാള്‍ക്കാവശ്യമുള്ളത് (ഉദ്ദീപനം) ലഭിച്ചുകൊണ്ടേയിരുന്നു. ജീവിതം ഒന്നുകൂടി ഉഷാറായി. ദാമ്പത്യത്തിന്റെ വില എന്തെന്നറിയാത്ത അയാള്‍ വെള്ളമടിച്ച് സുഹൃത്തുക്കളോട് മുഴുവനും സ്വന്തം ദാമ്പത്യ ജീവിതത്തെ തള്ളിപ്പറയുകയും, പിന്നെ പുതിയതായി കിട്ടിയ സുഹൃത്തിനെ പറ്റിച്ചുകൊണ്ടിരിക്കുന്നത് ഡിസ്കസ് ചെയ്തു, ചിരിച്ച് തകര്‍ക്കുകയുമായിരുന്നു.

ഒന്നിച്ചൊരു കഥ എഴുതിയാല്‍ എന്ത് എന്നായി അയാളൂടെ അടുത്ത കത്തില്‍. പക്ഷെ, അതിന്‌ അവള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല, ഭാഷ തന്നെ പ്രശ്നം, ശൈലികള്‍ തമ്മില്‍ യോജിക്കുന്നില്ല ഒട്ടുംതന്നെ. എന്നാല്‍ ത്രെഡ് ഷേര്‍ ചെയ്യാം എന്നായി അയാള്‍. അവള്‍ ഓകെ പറഞ്ഞു. എന്നാല്‍ അയാളൂടെ ഭാവന മുഴുവനും പൈങ്കിളിസാഹിത്യത്തിന്റെ നൂതനാവിഷ്കാരമായി അവള്‍ക്ക് തോന്നി. ഇതിനോടകം അവളും സ്വന്തമായ ഒരു ശൈലി എഴുത്തില്‍ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പിന്നീട് എഴുതുന്ന കഥകള്‍ മുഴുവനും അവള്‍ അയാള്‍ക്കയച്ചു, അതില്‍ പ്രസിദ്ധീകരിക്കാത്തവയും പ്രസിദ്ധീകരിച്ചതും ഉണ്ടായിരുന്നു. അയാളും ധാരാളം ചവറുകള്‍ അവള്‍ക്കയച്ചു, അഭിപ്രായം പറയാന്‍ പറഞ്ഞ്. അവള്‍ എല്ലാം വായിച്ച് നിരൂപണങ്ങളും അയച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ അയാള്‍ അവള്‍ക്കെതിരെ അപവാദം പറഞ്ഞുതുടങ്ങിയത് അവള്‍ അറിഞ്ഞതേയില്ല. അവളുടെ പേര്‍ ഉപയോഗിച്ച് മറ്റു സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നതും അറിഞ്ഞില്ല. മറ്റു സുഹൃത്തുക്കള്‍ അകന്നു തുടങ്ങിയതും അവള്‍ അറിഞ്ഞില്ല. അയാളാകട്ടെ, ഉദ്ദീപനത്തിന്റെ പരമകാഷ്ഠയില്‍ പല കൃതികളും എഴുതി പ്രസിദ്ധീകരിക്കുകയും അവളെ ഒരു പ്രോസ്റ്റിറ്റ്യൂട്ട് എന്ന രീതിയില്‍ മറ്റുള്ളവരുടെ മുന്നില്‍ പറഞ്ഞുകൊണ്ടുമിരുന്നു..

യഥാര്‍ത്ഥ സൗഹൃദത്തിന്റെ വിലയറിയുന്ന ചില നല്ല സുഹൃത്തുക്കള്‍ ഇതെല്ലാം തെളിവുകളോടെ അവള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അവള്‍ ഞെട്ടിപ്പോയി. സൗഹൃദത്തിന്റെ ജാലകങ്ങളിലെ കാണാക്കുരുക്കുകള്‍ കഴുത്തില്‍ മുറുകിത്തുടങ്ങിയത് അവളറിഞ്ഞു. ഒടുവില്‍, സൗഹൃദ ഗുഹയ്ക്ക് വെളിയില്‍ അവള്‍ വലതുകാല്‍ വച്ചിറങ്ങി.  ഒരു ഫ്രെണ്ട്ഷിപ് അവിടെ തീരുന്നു..

അയാള്‍ വീണ്ടും പെണ്‍‌വേട്ടയ്ക്കിറങ്ങി…അടുത്ത ഇര ആരാണ്‌?

——————————————————————————-
മലയാളത്തില്‍ കഥ എഴുതണമെന്ന താത്പര്യംമൂലം എഴുതുന്നതാണ്‌. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയപ്പോള്‍ ഒരു അസ്സല്‍ പൈങ്കിളിമട്ട്. എങ്കില്പ്പോലും ഇവിടെ ഇടാമെന്നുവച്ചു. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമെങ്കിലും സമകാലീനമായ സംഭവങ്ങളോട് സാദൃശ്യം ഉള്ളത് തന്നെ. അക്ഷരതെറ്റുകള്‍ മാന്യവായനക്കാര്‍ പൊറുക്കണം.

Advertisements

164 Responses to “കുരുക്കുകള്‍.”

 1. മലയാളത്തില്‍ കഥ എഴുതണമെന്ന താത്പര്യംമൂലം എഴുതുന്നതാണ്‌. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയപ്പോള്‍ ഒരു അസ്സല്‍ പൈങ്കിളിമട്ട്. എങ്കില്പ്പോലും ഇവിടെ ഇടാമെന്നുവച്ചു. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമെങ്കിലും സമകാലീനമായ സംഭവങ്ങളോട് സാദൃശ്യം ഉള്ളത് തന്നെ. അക്ഷരതെറ്റുകള്‍ മാന്യവായനക്കാര്‍ പൊറുക്കണം.

 2. ഇതുമൊത്തത്തിലൊരു കുരുക്കുതന്നെ…
  ആശയമൊക്കെ നന്നായി, പക്ഷെ കഥയായോ എന്നൊരു സംശയം. കൂടുതലെഴൂതൂ…

 3. മയൂര Says:

  വളരെ ഒതുക്കത്തില്‍ എഴുതിയിരിക്കുന്ന നല്ല മൂര്‍ച്ചയുള്ള കഥാതന്തു അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. സ്ത്രീ സ്വന്തം ഗൃഹത്തിനുള്ളില്‍ പോലും സുരക്ഷിതയല്ല എന്ന് ആയിരിക്കുന്നു. പലപ്പോഴും ആട്ടിന്‍ തോലിട്ട ചെന്നായ ആണ് ഇരയെ കുടുക്കുന്നത്, അല്ലെങ്കില്‍ കുടുക്കിയതായി കരുതുന്നത്.

 4. കഥയാണൊ കാര്യാണൊ? കാര്യമായതുകൊണ്ടാവും ഇതില്‍ പൈങ്കിളി ആയിട്ട് തന്നെ കഥാകാരിക്ക് തോന്നിയത്.
  ഇങ്ങിനെയുള്ള #$%%%%^# ഉണ്ട് ഈ ലോകത്തില്‍. വിവാഹിതന്‍, കുട്ടികള്‍ ഇതൊക്കെ ഇവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളാണ്. ജന്മം പോയാല്‍ സ്വന്തം ഭാര്യയേയും കുടുമ്പത്തേയും തള്ളിപ്പറയുന്ന ഒരു #$%$#%നേയും വിശ്വസിക്കരുത്, അപ്പൊ തന്നെ റെഡ് ഫ്ലാഗ് മനസ്സില്‍ തെളിയണം. കാരുണ്യം കഷമ സ്നേഹം ഇതൊക്കെ സ്ത്രീ‍കളുടെ വീക്ക്നെസ്സുകള്‍ ആവരുത്. ശക്തിയാവണം !

 5. ഇതൊരു കുന്നാകുരുക്കാണല്ലോ.
  കഥയാണെങ്കിലും കാര്യമുള്ളതുപോലെ.

 6. മനു Says:

  പലരും പറഞ്ഞതു തന്നെ ആവര്‍ത്തിക്കേണ്ടി വരുന്നു. വളരെ നല്ല വിഷയം. കഥ എന്ന രൂപത്തിലെത്തിയോ എന്ന് സംശയം കൂടുതല്‍ വ്വായിക്കുക: തുടര്‍ന്നും എഴുതുക. അഭിനന്ദനങ്ങള്‍

 7. priyamvada Says:

  ഇതു ‘കഥ‘യാല്ലാത്തുകൊണ്ടാണൊ “കഥ“യാവാതിരുന്നതു?

  ഈ കുരുക്ക്നെ പരിചയപ്പെടുത്തിയ ഡാലീസിനും നന്ദി..

  ആശംസകള്‍

 8. mullappoo Says:

  Expressed it well.
  Keep writing.

 9. ഇന്തമാതിരി യാരെയോ പാത്തിരിക്കേ….. ബ്ലോഗിനെ ഉദ്ധരിച്ച്‌ ഉദ്ധരിച്ച്‌ കുളിമുറിയെഴുത്തുകാനായി മാറിയതു കഷ്ടമെന്നു പറയാനാകുമോ. മുട്ടത്തുവര്‍ക്കീം കൂട്ടരുമല്ലേ മലയാളികളെ വായനാ ശീലം പഠിപ്പിച്ചേ. അപ്പോ വെബ്ബിലും കിടക്കട്ടെ ഒരു മുട്ടത്തു മാന്‍ എന്ത്യേ…ഇന്ത്യയില്‍ ഇടക്കിയെ ബ്ലോഗേഴ്‌സ്‌ മീറ്റ്‌ നടത്തുക, അവിടെ വച്ച്‌ പറ്റിയാല്‍ ച്ചിരി കൊസ്രാക്കൊള്ളിത്തരം കാണിക്കുക….. ഒരു രസമല്ലേ.. ഹ ഹ ഹ. പക്ഷേ മുട്ടത്തുവര്‍ക്കി ഇത്തര തറയല്ല കേട്ടോ .. പുള്ളി ആള്‍ ഇത്തിരി ഇക്കിളി എഴുതുമെന്നേ ഉള്ളൂ.. കാണിക്കില്ല. കാശങ്ങോട്ടു കൊടുത്തു പുസ്‌തകം പ്രസിദ്ധീകരിക്കാറുമില്ല…..
  ഇയാള്‍ടെ പേരൈന്താണെന്നറിയില്ല. നാളെന്താണെന്നറിയില്ല. പേരില്‍ കുറുനരിയുണ്ടെങ്കിലും മനസ്‌ പേടമാനിന്റെ തുപോലെയാണ്‌…. ലോലന്‍. പെന്‍സിലില്‍ തുണി ചുറ്റിക്കാണിച്ചാല്‍ പിന്നാലെ വരും. ബുള്‍ഗാന്‍ താടി.. വെയിലത്തിട്ടാല്‍ ബുള്‍സൈ ഉണ്ടാക്കാവുന്ന മൊട്ടത്തല. ആകെ മൊത്തം ഒരു സുന്ദരവിഢി ലുക്ക്‌. എന്നെ കൊന്നാലും ആളിന്റെ പേര്‌ പറയില്ലാട്ടോ….. അമ്മേം പെങ്ങളും ഭാര്യേ കുട്ടികളുമുള്ള ആ കുറുനരിമാന്‍ ആരെന്നു പറയുകയേ ഇല്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‌പികല്ല കേട്ടോ.. സോ ബൂലോകത്തിലെ അമ്മമാരെ പെങ്ങമ്മാരെ ചേച്ചിമാരെ…..ബി കെയര്‍ഫുള്‍… ഇല്ലെങ്കില്‍ നിങ്ങളും ഫൂളായേക്കും.

 10. ഈ കഥ ഇന്റര്‍നെറ്റിന്റെ ജാലകങ്ങള്‍ വഴി കടന്നുവരുന്ന അപകടങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍, പ്രധാനമായി സ്ത്രീകള്‍, കരുതിയിരിക്കണം എന്ന ഒരു സന്ദേശം നല്‍കാനുള്ളതാണ്‌. തികച്ചും സാങ്കല്പികമായ ഒരു കഥ. വ്യക്തിഹത്യയോ മറ്റെന്തെങ്കിലും ഗൂഢോദ്ദേശ്യമോ ഇതിന്റെ പിന്നിലില്ല എന്ന് കഥാകൃത്ത് വ്യക്തമാക്കുന്നു.

 11. 🙂
  ഒന്നുകൂടി സ്ട്രക്ചറല്‍ ആക്കാമായിരുന്നു(സ്ട്രെച്ചറില്‍ ആക്കാമായിരുന്നു എന്നല്ല കേട്ടോ..!)

 12. കുറുമാന്‍ Says:

  ചിലമ്പേ, പോസ്റ്റ് കലക്കി……..ഇതെവിടേയും (സാഹിത്യലോകത്തില്‍മാത്രമല്ല എന്നര്‍ത്ഥം) സംഭവിക്കുന്നത് തന്നെ. ആളറിയാതെ, ആളെയറിയാതെ വരുന്ന അപകടങ്ങള്‍. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. പെണ്ണായാലും ആണായാലും. ആണ്‍പെണ്‍ വിത്യാസമില്ലാത്ത കാലമല്ലെ. എല്ലാവര്‍ക്കും എല്ലാം ബാധകം.

  ഓ ടോ :

  കിടിലാ കമന്റ് പോസ്റ്റിനെ വെല്ലുന്നു. ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി വായനക്കാര്‍ കണ്‍ഫ്യൂഷന്‍ ആകണ്ട. ഞാന്‍ തന്നെ പ്രതി. ഞാന്‍ മാത്രം.

  ഞാന്‍ വലവീശി പിടിച്ച് മാനഭംഗപെടുത്തിയ സ്ത്രീകളും, അവരുടെ പുരുഷന്മാരും, സഹോദരന്മാരും, അച്ഛന്മാരും മുഴുവന്‍ വിവരങ്ങളുമായി എന്നെ ബന്ധപെടുക. നഷ്ടപരിഹാരം നല്‍കുന്നതാണ്.

  എന്റെ ഈ മുഖം വായനക്കാര്‍ക്ക് മാനസ്സിലാക്കികൊടുത്ത കിടിലനു നന്ദി നമസ്കാരം. ഇത്തരം കിടിലന്മാരെയാണ് ബൂലോകത്തിനെന്നല്ല മൊത്തം ലോകത്തിനുമാവശ്യം പക്ഷെ,

  മറ്റുള്ളവരുടെ അകത്തളത്തിലേക്ക് നോക്കിയിരുക്കുമ്പോള്‍ സ്വന്തം വീട്ടില്‍ ആരും കയറാതേയും, ആരും ഇറങ്ങാതേയും നോക്കുക.

 13. ഒരു കഥ വായിക്കുമ്പോഴേയ്ക്കും ആളുകള്‍‍ക്ക് സമാന സ്വഭാവം ഉള്ളവരെ ഓര്‍മ്മവരിക സ്വാഭാവികം. പക്ഷേ അതു കണ്ട് എന്തിനാണ് ചിലരെല്ലാം എന്നെ കണ്ടാല്‍ കിണ്ണം കട്ടോ എന്ന രീതിയില്‍ തലയില്‍ തപ്പുന്നത് എന്ന്‌ മനസ്സിലാവുന്നില്ലല്ലോ?

 14. കുറുമാന്‍ Says:

  തന്റെ കഥക്കല്ല ചിലമ്പേ ഞാന്‍ അഭിപ്രായം പറഞ്ഞത്. കിടിലന്റെ കമന്റിനാ. ഒന്നു കൂടി വായിക്കൂ മനസ്സിരുത്തി.

 15. ബ്ലോഗ് മീറ്റ് 1 Says:

  നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഉടനെ കുറുമാന്‍ എങ്ങിനെ ഈ ബ്ലോഗ് കണ്ടു? ചിലമ്പിലെ പഴയ പോസ്റ്റായിരുന്നല്ലോ ഇത്? ആരെങ്കിലും ലിങ്ക് തന്നോ?

  കുറുമാന്‍ ആളു കൊള്ളാമല്ലൊ. കക്കാന്‍ മാത്രമല്ല, നിക്കാനും അറിയാം. പഠിച്ച കള്ളന്‍ തന്നെ! ഇനിയിപ്പോള്‍ പ്ലേറ്റ് കമ്പ്ലീറ്റ് മാറ്റും അല്ലേ കുറുമാനെ?
  ഞാന്‍ ഒന്നും അറിഞ്ഞില്ലേ, എന്റെ എഴുത്തിന്റെ ഭാവി തകര്‍ക്കാന്‍ ഗൂഡശ്രമം, ഫാസിസ്റ്റ് ശ്രമം അങ്ങിനെ ഡയലോഗുകളും ഉണ്ടാവും.
  കള്ളും കപ്പയും വാങ്ങി കൊടുത്താല്‍ അതിനൊക്കെ ഓശാന പാടാനും ഒരു ജനക്കൂട്ടവും ഉണ്ടാവും…അവനവന്റെ പെങ്ങളെ കയറി പിടിക്കുന്നതു വരെ എല്ലാവരും
  കൂടെയുണ്ടാവും.

 16. ഇതെന്താ കഥ!!! “ വ്യക്തിഹത്യയോ മറ്റെന്തെങ്കിലും ഗൂഢോദ്ദേശ്യമോ ഇതിന്റെ പിന്നിലില്ല“ എന്ന് കഥാകൃത്ത് വ്യക്തമാക്കിയതിനു പിന്നാലെ ചരടു പിടിയ്ക്കാന്‍ ആളുകള്‍ ഇറങ്ങിയോ??? കട്ടവനും, കൂട്ടുനിന്നവനും, മാപ്പു സാക്ഷിക്കും കൊള്ളും എന്നോ മറ്റോ പഴം ചോല്ലുണ്ടൊ???

 17. കുറുമാന്‍ എന്തിനു ഭയക്കണം? വിഷമിയ്ക്കണം?

  ഒരു പക്ഷേ കിടിലനു തെറ്റിയതാവാം ല്ലോ, കാരണം

  ഇന്റെര്‍നെറ്റ് സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുത്ത് പ്രസ്തുത സ്ത്രീകളെല്ലാം തന്റെ പിന്നാലെ നടക്കുന്നുവെന്നും, അവരെഴുതുന്ന എല്ലാ കഥകളും താനാണ്‌ അക്ഷരത്തെറ്റു തിരുത്തി എഡിറ്റ് ചെയ്യുന്നതെന്നും, ത്രെഡ് മുഴുവനും എല്ലാര്‍ക്കും താനാണ്‌ ഷെയ‌ര്‍ ചെയ്യുന്നതെന്നും ഓര്‍ക്കൂട്ടിലെയും ബ്ലോഗിലെയും സകല പെണ്ണുങ്ങളും എന്റെ പിന്നലെ നടക്കുന്നത്കൊണ്ട് തനിക്ക് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നും, തന്റെ ഭാര്യ താനുമായി എപ്പോഴും വഴക്കിടുന്നുണ്ടെന്നും ഒന്നും അദ്ദേഹം ആരോടും പറഞ്ഞിട്ടില്ലല്ലോ..ഉവ്വോ?

 18. തള്ളെ !!! ഇതു കലക്കി
  കുറുമാനെ നീ രക്ഷപ്പെട്ടടെyയ്, നീ ഇതോടെ ഫേമസ്സ് ആവും. കുറുമാന്‍റെ പുസ്തകത്തിനു കിട്ടിയ ഏറ്റവും നല്ല boost ഇതു തന്നെ.

  Please continue.

 19. ഒരു കഥ ആണ്‌ ഇതെങ്കില്‍ സാഗര്‍ കോട്ടപ്പുറത്തിന്റെ ഗസറ്റഡ് യക്ഷിയുടെ ലിറ്റററി വാല്യുവേ ഇതിനുള്ളു. അതല്ല കമന്റുകളില്‍ പറയുന്നതുപോലെ നേരായിട്ട് പറ്റിയ പറ്റാണെങ്കില്‍ എനിക്കൊന്നേ പറയാനുള്ളു, ഉരലിന്മേല്‍ കേറി ഇരുന്നിട്ട് ഉലക്ക വരുന്നേ എന്ന് കരയരുത്. കഥ വേറേ കഥാകൃത്ത് വേറേ. ഇന്റെര്‍നെറ്റില്‍ പരിചയപ്പെടുന്നവരോടുള്ള ബന്ധം ബ്ലൈന്‍ഡ് ഡേറ്റ് പോലെ ആണ്‌. നിധി കിട്ടിയാല്‍ അതില്‍ സന്തോഷിക്കാം. അതല്ല വേണ്ടാത്ത രോഗമാണെങ്കില്‍ കരഞ്ഞിട്ടു കാര്യമില്ല, അവനവന്‍ തന്നെ ഉത്തരവാദി.

 20. moderatore, ith delete cheyyanel madikkenda, njaan ente blogil publish cheytholame.

 21. നിങ്ങളുടെ ബ്ലോഗില്‍ എന്തൊക്കെ പബ്ലിഷ് ചെയ്യണമെന്ന് തീരുമാനിയ്ക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കാണ്‌. ഞാന്‍ ഈ കമന്റ് അപ്രൂവ് ചെയ്തെന്നുകരുതി അതില്‍ നിന്നും പിന്‍‌മാറണമെന്നുമില്ല. രണ്ടാഴ്ചമുന്‍പ് പബ്ലിഷ് ചെയ്ത ഈ കഥയ്ക്ക് ഇപ്പോള്‍ പെട്ടെന്ന് ഇത്ര പ്രചാരം കിട്ടുന്നതെന്തെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. ഇതിലും ബെറ്റെര്‍ ആയവ ഞാന്‍ തന്നെ എഴുതിയിട്ടുണ്ട്. എന്നിട്ടും ജനം മുഴുവനും ഇതിന്റെ പിന്നാലെ നടക്കുന്നത് കാണുമ്പോള്‍ എന്തോ കാര്യമൊക്കെ ഉണ്ടെന്ന് എനിയ്ക്കും തോന്നുന്നു. എന്തായാലും നെറ്റ് ലെ പലരീതിയിലുള്ള അപകടങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും ഒന്നു കരുതിയിരിയ്ക്കുന്നത് നല്ലതാണെന്നെ എനിയ്ക്കും അഭിപ്രായമുള്ളു. സ്ത്രീയോ പുരുഷനോ കുട്ടികളോ ആരായാലും.

 22. മറ്റൊരാള്‍ Says:

  അനോണി ആന്റണി പറഞ്ഞത് വളരെ ശരിയാണ്. ഇന്റര്‍നെറ്റില്‍ എല്ലാവരും സൂക്ഷിക്കണം. പക്ഷെ പ്രസിദ്ധിയും മറ്റും വെച്ച് സ്ത്രീകളെ
  വലവീശി, ഈ കഥയില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്വന്തം കുട്ടികളുടേയും മറ്റും ഫോട്ടോ കാണിച്ചുകൊടുത്തും മറ്റും
  തെറ്റിദ്ധരിപ്പിച്ച് അവസാനം കുഴിയിലേക്ക് ചാടിപ്പിക്കുന്നത് എത്ര വലിയ മഹാന്‍ ആണെങ്കിലും അത് തടയണം. മിനിമം അങ്ങോട്ടും
  ഇങ്ങോട്ടും ഇയാളെപറ്റി വിവരങ്ങള്‍ കൈമാറി, ഇയാളെ സൂക്ഷിക്കുക എന്നൊരു ബോര്‍ഡെങ്കിലും വേണം.

  എഴുത്തുകാരന്മാരെല്ലാം നല്ല സ്വഭാവമുള്ളവരാവണം എന്ന് പറയുന്നത് തികച്ചും വിഡ്ഡിത്തരമാണ്, പക്ഷെ ഇയാള്‍ ഇങ്ങിനെയൊരാള്‍ ആണെന്ന് അറിയുന്നതും അതുകൊണ്ട് തന്നെ അത്യാവശ്യവുമാണ്. സൂക്ഷിക്കേണ്ടവര്‍ക്ക് സൂക്ഷിക്കാമല്ലോ. ബ്ലോഗ് മീറ്റിനോ വിരുന്നിനോ സൌഹൃദത്തിനോ മറ്റോ ഇയാളുണ്ടെങ്കില്‍ ഭാര്യയേയും പെണ്‍മക്കളേയും മറ്റും കൊണ്ടു പോവാതെ ഇരിക്കാമല്ലോ.
  അതാവും ചിലമ്പിന്റേയും ഉദ്ദേശ്യം എന്ന് തോന്നുന്നു. എപ്പോഴും വളരെ അടുത്തവരോ മറ്റൊ ആയിരിക്കും പെണ്‍കുട്ടികളേയും മറ്റും
  പീഡിപ്പിക്കുക എന്ന് കണക്കുകളും തെളിവുകളും കാണിക്കുന്നു. അതുകൊണ്ട് എത്ര വലിയ ആളാണെങ്കിലും എപ്പോഴും ഒരു അകലം
  സൂക്ഷിച്ചാല്‍ പിന്നീടിതുപോലെ വേദനിക്കേണ്ടി വരില്ല.

  നിയമ നടപടികള്‍ എടുക്കുന്നത് നന്നാവും തെളിവുകളോടെ. ഇതുപോലെ ഒരാളെ നിയമനടപടിക്കാണ് വിധേയമാക്കേണ്ടത്.
  ബ്ലോഗ് പോസ്റ്റൊക്കെ ഇട്ടിട്ട് എന്തു ഗുണം? കുറച്ച് കഴിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം പോവുകയും മറ്റു പലരേയും ഇയാള്‍
  ഉപദ്രവിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

  ചിലമ്പിന്റെ പോസ്റ്റ് ഒരാള്‍ ലിങ്ക് തന്നാണ് കണ്ടത്. കുറച്ച് കാര്യങ്ങളും അറിഞ്ഞു. എന്തായാലും കൊള്ളാം! എന്തെല്ലാം കാണുവാന്‍ കിടക്കുന്നു ഇനി മലയാളം ബ്ലോഗില്‍ ആവൊ. എന്തായാലും അറിയാവുന്നവര്‍ക്കൊക്കെ ഈ ലിങ്ക് ഞാന്‍ കൊടുക്കുന്നുണ്ട്. ഇത് വായിക്കുന്നവര്‍ മറ്റുള്ളവര്‍ക്കും കൊടുക്കുക. സൂക്ഷിക്കേണ്ടവര്‍ക്ക് സൂക്ഷിക്കാമല്ലൊ. നാളെ നമ്മുടെ മകള്‍ക്കൊ പെങ്ങള്‍ക്കൊ ഈ ഗതി ഉണ്ടാവരുത്.

  പ്രസിദ്ധിയാഗ്രഹിക്കുന്നവരൊക്കെ ഇത് പോലെ ചെയ്തു തുടങ്ങണമെന്നാണൊ ഒരു വിഡ്ഡി ഇവിടെ വന്ന് കമന്റ് വെച്ചിട്ട് പോയത്?

 23. മഞ്ഞുതുള്ളിയെ വളയ്ക്കാന്‍ നടന്ന നേരത്ത് മയിലിനെ വളച്ചെങ്കില്‍ എത്ര നന്നായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് ആ കഥാപാത്രം.
  കഷ്ടം!!! ദൈവം ദുഷ്ടനെ പന പോലെ വളര്‍ത്തുന്നു…

 24. കുറുമാന്‍ Says:

  കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ, ഊതിപെരുപ്പിച്ച കാര്യങ്ങള്‍ കേട്ട് കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന ചിലരോട് സത്യം പറഞ്ഞാല്‍ സഹതാപം തോന്നുന്നു. വാമൊഴിയായും, വരമൊഴിയായി ആരോട് എന്തെല്ലാം പറഞ്ഞിട്ടുണ്ട് എന്നതിന് സര്‍വ്വ തെളിവുകളും കയ്യിലുണ്ട്. ഇന്നത്തെയും, ഇന്നലത്തേയുമല്ല, കഴിഞ്ഞ പതിനഞ്ച് മാസക്കാലത്തെ. വേണ്ടവര്‍ക്ക് നേരിട്ട് ബന്ധപെടാം. ഞാന്‍ കാര്യങ്ങളുടെ കിടപ്പുവശവും, ഇരിപ്പു വശവും മനസ്സിലാക്കി തരാം.

  പിന്നെ ഋഷി, മയിലിനോടോ, മഞ്ഞിനോടോ, പൂവിനോടോ, കാറ്റിനോടോ, ഒന്നുകൂടി ഒന്നു ചോദിച്ചേക്ക് എന്താ വാസ്ഥവത്തില്‍ സംഭവിച്ചതെന്ന്. അവര്‍ക്ക് വ്യക്തമായി വിവരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നെ ബന്ധപെടൂ. ഒന്നൊഴിയാതെ രേഖകള്‍ സമേതം ഞാന്‍ പോസ്റ്റാക്കിയിടാന്‍ തയ്യാര്‍.

  മറ്റൊരാളെ, പത്ത് പതിനേഴ് കൊല്ലമായടോ പ്രവാസിയുടെ കുപ്പായം അണിഞ്ഞിട്ട്. ഇന്ന് വരേയായി കേള്‍ക്കാത്ത അപവാദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.പിന്നെ അറിയുന്നവര്‍ക്കൊക്കെ ഇതിന്റെ ലിങ്ക് കൊടുക്കാന്‍ മറക്കരുതേ. എന്നാലാവുന്നവര്‍ക്കൊക്കെ ഞാനും കൊടുത്തിട്ടുണ്ട്.

  ഇങ്ങ് ഏഷ്യാ മഹാരാജ്യത്തിരുന്നുകൊണ്ട് ജീവിതത്തില്‍ ഒരിക്കലും കാണുവാന്‍ പോലും കഴിയില്ല എന്നുറപ്പുള്ള രാജ്യങ്ങളിലിരിക്കുന്ന ക്ലിയോപാട്രമാരുമായി എന്തെങ്കിലും ദുരുദ്ദേശത്തോടെ സൌഹൃദം സ്ഥാപിച്ചെടുക്കേണ്ട ആവശ്യം ആര്‍ക്കെങ്കിലുമുണ്ടോ എന്ന് യുക്തിബോധമുള്ളവര്‍ക്ക് ചിന്തിക്കാവുന്നതേയുള്ളൂ.

  കൂട്ടരെ മനസ്സാക്ഷി എന്നൊരു സാധനമുണ്ട്. അപവാദവുമായി മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ ഇറങ്ങുന്നതിന് മുന്‍പ്, സ്വന്തം മനസ്സാക്ഷിയോട് ഒരു പ്രാവശ്യം ചോദിക്കുക. താന്‍ ചെയ്തത്, ചെയ്യുന്നത് ശരിയാണോ.

  ഇത്രമാത്രം. മറിച്ചൊന്നും പറയാനില്ല.

 25. മറ്റൊരാള്‍

  ഞാന്‍ വിഡ്ഢി ആയിരിക്കാം സുഹൃത്തെ, പക്ഷെ താങ്കള്‍ കാണിച്ചതു ക്രൂരതയാണു്.

  പേരില്ലാത്ത ഏതോ ഒരുത്തന്‍ എന്തോ എഴുതി എന്നു കരുതി ഒരു കാരണവും ഇല്ലാതെ ഒരു വ്യക്തിയെ ഇങ്ങനെ വ്യക്തിഹത്യ ചെയുന്നത് ക്രൂരതയാണു്.

  കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.

 26. അതുല്യ Says:

  ജിമെയില്‍ സ്റ്റാറ്റ്സില്‍ ആരുടെയോ ലിങ്കിലൂടെ ആണു ഞാന്‍ ഇത് കണ്ടത്. ഈ പോസ്റ്റ് കുറുമാനെ കുറിച്ചാണെന്ന് എങ്ങനായാണു ഊഹിച്ചത്? ആവോ എന്തായാലും എനിക്ക് വേദന തോന്നുന്നു. ഞാന്‍ കണ്ടിട്ടുള്ള, മീറ്റിനു വച്ച് അടുത്ത് പെരുമാറിയിട്ടുള്ള, ഈ അനിയനു ഈ മുഖമുണ്ട് എന്ന് ഒന്നും എനിക്ക് വിശ്വസിയ്കാന്‍ വയ്യ. മീറ്റിലൊക്കെ കാണുമ്പഓഴും പിന്നീട് സംസാരിയ്കുമ്പോഴും, കുടുംബ ബന്ധങ്ങളിലേയ്ക് കടന്ന് ചിന്തിയ്കുമ്പോഴും ഒക്കെ കുറുമാനെ കുറിച്ച് മാന്യമല്ലാത്ത് രീതി എന്ന് എനിക്ക് തോന്നിയട്ടില്ലകളിയും തമാശയും അല്പം മദ്യ സേവയും ഒക്കെ ഉണ്ടെങ്കിലും. (അതിനോട് ഒട്ടും എനിക്ക് ഇഷ്ടമല്ല എന്നും മറ്റും ഒരുപാട് താക്കീതും ഞാനും ഭര്‍ത്താവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്)

  അദ്ദേഹത്തോട് കണ്ട് പെരുമാറിയ ആളുകള്‍ക്കും അങ്ങനെ ആവുമെന്ന് തന്നെ ഞാന് ഉറച്ച് വിശ്വസിയ്കുന്നു. ആരെങ്കിലും ഒക്കെ പറഞറിഞ് തെറ്റ് ധരിപ്പിച്ച രീതിയിലൂടെ ആണെന്ന് തോന്നുന്നു, ചില വ്യക്തികള്‍ ഇവിടെ കമന്റിട്ടിരിയ്കുന്നത്. കരുതി കൂട്ടി ആരൊക്കെയൊ പറയുന്നതാണോ ഇതൊക്കെ? അല്ലാ കുറുമാന്‍ ആണെന്ന് കുറുമാന്‍ സ്വയം ധരിച്ചതാണോ ഈ തെറ്റ്ധാരണയ്ക് കാരണം. എന്തായാലും അല്പം കടുത്ത് പോയീന്ന് തന്നെ എനിക്ക് പറയാന്‍ തോന്നുന്നു. ചാറ്റിലൂടെയോ ഫോണിലൂടെയോ ഒക്കെ അടുത്ത സഔഹൃമാണെങ്കില്‍ തെറ്റ് ധാരണ വരുമ്പോഴും അത് ആ വഴി ഒക്കെ തന്നെ അല്ലേ ഇല്ലാണ്ടേ ആക്കണ്ടതും കൂട്ടി ഇണക്കേണ്ടതും. തെറ്റ് പറ്റാത്ത് മനുഷ്യരുണ്ടോ? ദയവായിട്ട് ഈ പോസ്റ്റിട്ടത് ആരാണെങ്കിലും ഇതില്‍ നിന്ന് പിന്മാറു ദയവായി. നമ്മുടെ മലയാളം ബ്ലോഗ്ഗിനു ഇത് പോലെയും ഒക്കെ ഒരു മുഖമുണ്ട് എന്ന് അറിയുമ്പോ ആകെ സങ്കടം തോന്നുന്നു. ആശയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് പോലെ അല്ല ല്ലോ ഇത്, ഇത് (വല്ലതും ഉണ്ടെങ്കില്‍ തന്നെ) വ്യക്തികള്‍ തമ്മില്‍ ഉള്ളതല്ലേ? അത് അവര്‍ തന്നെ രമ്യതയില്‍ തീര്‍ത്തൂടേ? അപേക്ഷയാണു, ഇത് പോലെ വ്യക്തി ഹത്യകള്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഇടാതിരിയ്കുക. സത്യമായാലും സത്യ വിരുദ്ധമായാലും, രണ്ട് ഭാഗത്തുള്ള ആളുകളുടെയും മനസ്സിലൂടെ കടന്ന് പോകുന്ന വികാരങ്ങള്‍ ഊഹിയ്കാവുന്നതേയുള്ളു. ഈ ഒരു നെഗറ്റീവ് എനര്‍ജി കൂടെ താമസിയ്കുന്ന ഒന്നും അറിയാത്ത് കുടുംബത്തിലുള്ളവരേയും കൊച്ച് കുഞുങ്ങളെയും ഒക്കേനും ബാധിയ്കില്ലേ? അതിനൊക്കെ നമ്മള്‍ വഴിയൊരുക്കണോ. തെറ്റ് ഒരുപക്ഷെ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആരാണെങ്കിലും ഇതിനൊടകം അതിന്റെ വില നല്‍കിയട്ടുണ്ടാവും, മനോവേദനായായിട്ട്. അത് പോരെ നമുക്ക്? ദയവായി ഈ പോസ്റ്റ് ഡിലീറ്റു.
  ഇത് കുറുമാനെ കുറിച്ച് ഒരു സാക്ഷ്യം പറയലാണെന്ന് കരുതരുതു. പരിചയ പെട്ടവരിലൊക്കെ ആരെയെങ്കിലും ഒക്കെ കുറിച്ച് ഇത് പോലെ കാണുമ്പോഴുള്ള വിഷമം പറയുന്നതാണു അത്ര മാത്രം. ആക്ഷേപ ഹാസ്യം പോസറ്റിലൂടെ ആവാം, പക്ഷെ വ്യക്തി വെഇര്യാഗ്യം മനസ്സില്‍ കണ്ട്, ഒരു പക്ഷെ ചെയ്ത് പോയ തെറ്റിനോ, അറിയാതെ എത്തിപെട്ട സൊഊഹൃദത്തിലോക്കെ ഒക്കെ വിള്ളല്‍ വീഴുമ്പോ ഇത് പോലെ ആക്ഷേപിച്ച് പോസ്റ്റിടാതിരിയ്ക്ണം നമ്മള്‍. എല്ലാരമ് ഒരു പക്ഷെ മനസ്സിലു ഒരുപാട് കനലുകള്‍ ഒക്കെ സൂക്ഷിയ്കുന്നവരാകും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ. പക്ഷെ അതൊക്കെ നമ്മള്‍ മന:പൂര്വ്വം ഇത് പോലെ കരി വാരി ഒഴിയ്കരുത്. മാപ്പ് നല്‍കാനാവത്ത് ഒരു തെറ്റുമില്ല ആര്‍ക്കും. ദയവായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറക്കൂ. നമ്ളോട് ഇഷ്ടമില്ലാത്തവരോടോ നമ്മളെ അക്രമിച്ചവരെയൊ ഒക്കെ നമുക്ക് മറുക്കാം, ആ സഔഹൃദം വേണ്ടെന്ന് വയ്ക്കൂ ഇനി. അല്ലാതെ അവരോട് യുദ്ധം വേണ്ട. തോറ്റ് നിലത്ത് കിടക്കുന്നവനെ ആക്രമിയ്കുക നമുക്ക് ചേരില്ല. ദയവായി ഇതില്‍ നിന്ന് പിന്മാറു.

 27. അചിന്ത്യ Says:

  പ്രിയപ്പെട്ട ചിലമ്പ്,
  സത്യമായിട്ടും ഞെട്ടിക്കണ കാര്യങ്ങളാണ് ഇവടെ പറഞ്ഞിരിക്കണത്.
  കഥയായിട്ട് ഇതിനെ വായിക്കായിരുന്നു. പക്ഷെ കിടിലന്‍ എന്ന പേരില്‍ മുഖമില്ലാത്ത ഒരു വ്യക്തി ഇത് കഥയല്ലാന്നു പറഞ്ഞ് മുഖവും കൃത്യമായ ഐഡന്റിറ്റീമുള്‍ല കുറുമാന്റെ നേര്‍ക്ക് ഇതൊരു ആരോപണമായി തിരിച്ച് വിട്ടത് കണ്ടു.
  വ്യക്തിഹത്യയല്ല തന്റെ പോസ്റ്റ് എന്ന് പറഞ്ഞ ചിലമ്പ് ഒരു കമന്റില്‍ വളരെ വ്യക്തമായ വ്യക്തിഹത്യ നടക്കണത് കണ്ടിട്ടും മൗനം പാലിച്ചത് ഈ പോസ്റ്റൊരു സാങ്കല്പിക കഥയല്ലാന്നും കുറുമാന്‍ തന്നെയാണ് ഇതിലെ പ്രധാനകഥാപാത്രം എന്നും വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിക്കുണു.
  കുറുമാന്‍ എന്ന വ്യക്തീനെ കഴിഞ്ഞ കുറച്ച് കാലായി നേരിട്ട് എനിക്കറിയാം.അദ്ദേഹത്തിന്റെ ഭാര്യേം, മക്കളേം അമ്മേം അച്ഛനേം നേരിട്ട് അറിയാം.
  ഞങ്ങള്‍ ഇപ്പഴും സ്നേഹത്തോടെ സംസാരിക്കാറൂണ്ട്.
  അതുകൊണ്ട് തന്നെ പറയട്ടെ,ഇതില്‍ പറയണ ആളാണ് കുറുമാനെങ്കില്‍ അദ്ദേഹം നല്ല ഒരു അഭിനേതാവാണ്.ഇതില്‍ പറയണ ആളാണ് കുറുമാനെങ്കില്‍ അയാളസ്സലൊരു തെണ്ടിയാണ്. പക്ഷെ ഞാനതു വിശ്വസിക്കണമെങ്കില്‍ എനിക്ക് മുഖമില്ലാത്ത ഒരാളെഴുത്യെ കഥപോരാ.
  ഈ പറയണ പോലെ കുറുമാനു ഇരകളുണ്ടെങ്കി അവര്‍ക്ക് അയാളൂടെ തനി നിറം തുറന്നു കാണിക്കാനുള്ള വേദിയാണ് ഇത്. എന്തു കൊണ്ട് ഇവടത്തെ പെങ്കുട്ട്യോളൊന്നും മുന്നോട്ട് വരുന്നില്ല?
  പേടിച്ചിട്ടാണോ? ആരെ? എന്തിനു?
  റോട്ടില്‍ നിങ്ങളെ ഒരുത്തന്‍ തോണ്ടിയാല്‍ ആരെങ്കിലും അറിഞ്ഞാ നിങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്നും പറഞ്ഞ് മിണ്ടാണ്ടിരിക്ക്വോ നിങ്ങള്‍? നിങ്ങക്കു പിന്നാലെ വരണ നിങ്ങള്‍ടെ അന്യേത്തിമാരെ ഇവനെന്താന്ന് വെച്ചാ ചെയ്തോട്ടേ ഞാനെന്റെ തടിതപ്പാം ന്ന് കരുത്വോ നിങ്ങള്‍?എന്നാ യൂ ഡിസേര്‌വ് ദിസ്.
  പ്രതികരണം ന്ന് വെച്ചാ ആരോ എന്തോ എവട്യോ നിന്ന് പറയണതല്ല.

  തോന്ന്യാസം കാണിക്കണ ഒരുത്തനെ പരസ്യമായിത്തന്നെ എക്സ്പോസ് ചെയ്യണതാണ് പെണ്ണത്തം എന്ന് ഞാന്‍ വിശ്വസിക്കുണു. ഇനി മുതല്‍ കുറുമാനൊടും
  കുടുംബത്തിനോടും തുറന്നു പെരുമാറണമെങ്കില്‍ എനിക്കിനി അറിയണല്ലോ അദ്ദേഹം ചെന്നായാണോ ആട്ടിന്‍ കുഞ്ഞാണ്ഓ എന്ന്.
  ഒരു പക്ഷെ നിങ്ങള്‍ പറയണ കുറുമാന്‍ ഞാന്‍ ഒരു കിഴവിയായതോണ്ട് എന്നെ വെറുതെ വിട്ടതാകാം ( ഇന്നു വരെ മോശമായ ഒരു പെരുമാറ്റം എന്നോടുണ്ടായിട്ടില്ല്യ) എന്നാലും
  ഇത്തരത്തിലുള്‍ല ഒരാളെ തലയില്‍ ചുമക്കാന്‍ എനിക്കാഗ്രഹമില്ല്യ.

  അതുകൊണ്ടു തന്നെ ഇവടെ കാര്യമറിയാതെ കുഴങ്ങണ , മറ്റു ബ്ലോഗ്ഗര്‍മാരടെ (ഇതില്‍ പെണ്‍ബ്ലോഗ്ഗര്‍മാരും, അമ്മമാരും പെങ്ങമ്ആരുമുള്‍ല ആണ്‍ബ്ലോഗ്ഗര്‍മാരും ഒക്കെ പെടും) ഒക്കെ നന്മയ്ക്ക് വേണ്ടി ഇതിന്റെ സത്യാവസ്ഥ അറിയിച്ചു തരണമെന്ന് താല്പ്പര്യപ്പെടുന്നു.
  ഇവരടെയൊക്കെ നന്മ നിര്‍ണയിക്കാന്‍ നീയാരാടീ എന്ന ഒരു അനോണി കമന്റു ഇവടെ വന്നാ ഞാന്‍ ഞെട്റ്റില്ല്യാട്ടോ.

  ഇനി ചിലമ്പിനോട് ഒന്നു കൂടി- ഇതെന്താപ്പൊ എല്ലാരും വായിക്കനേന്നും കമന്റ് ചെയ്യണേന്നും അല്‍ഭുതപ്പെട്ട് കാണുണു?
  ചിലമ്പിതെഴുത്യേത് ആള്‍ക്കാരു വായിക്കാന്‍ തന്ന്യല്ലെ. പലരും വായിക്കാണ്ടെ കിടക്കണ സംഭവം കുറേ ആളുകള്‍ കൂടി കാണട്ടെ എന്ന് വെച്ചിട്ട് തന്ന്യാണ്‍ വനിതാലോകത്തില്‍ വീണ്ടും ലിങ്കായി വന്നത്. അപ്പോ കൂടുതല്‍ ആളുകള്‍ കാണണമെന്നുള്‍ലതു തന്ന്യായിരുന്നു ഉദ്ദേശം.അതു കാണേണ്ടതു തന്നെയാണ്. അതോണ്ട് ഇനീം അത്ഭുതം കൂറി നിക്കണ്ടാട്ടോ.
  ഈ പോസ്റ്റ് ഞാന്‍ കണ്ടത് ഇവടെള്ള ഒരു അന്യേത്തിക്കുട്റ്റി എനിക്കിത് അയച്ച് തന്നപ്പഴാണ്. അവള്‍ക്ക് നന്ദി.
  ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
  സ്നേഹത്തോടെ,ഉമ

 28. കമന്‍റും ലിങ്കും പോസ്റ്റും ഒക്കെ കൂടി ഇവിടെ ഒരു അവിശുദ്ധ ഗ്രൂപ്പ് കളി നടക്കുന്നുണ്ട് എന്ന് സംശയിക്കുന്നതില്‍ എനിക്ക് യാതൊരു തെറ്റും തോന്നുന്നില്ല.
  ഇനി അഥവാ അങ്ങനെയല്ല കാര്യമെങ്കില്‍ ചിലമ്പേ, താങ്കള്‍തിനുള്ള സാഹചര്യം ഒഴിവാക്കാമായിരുന്നൂ, ഇനിയിപ്പൊ എല്ലാം തെളിയട്ടെ, അല്ലെ?

 29. അതുല്യേച്ചി, ഉമേച്ചി, ഈ പോസ്റ്റ് ഞാന്‍ ഞാന്‍ രണ്ടാഴ്ചമുന്‍പേ വായിച്ചു. ഏകദേശം എന്റെ കഥ പോലെ തോന്നുകയും ചെയ്തു. കാരണം ഞാനും കുറുമാനും തമ്മിലും ഇതുപോലെ നല്ല സൗഹൃദം ഉണ്ടായിരുന്നു.
  ഫാമിലി ഫോട്ടോസ് എനിയ്ക്കും അയച്ചിട്ടുണ്ട്, ഞാനും അയച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഞാന്‍ കേള്‍ക്കുന്നത് അതും തുഷാരം പറഞാണു അറിയുന്നത്..എന്നെപ്പറ്റി വളരെ മോശമായി അവളോട് പറയുന്നുണ്ടെന്ന്. ” ആ ശവം കുറെനാളായി എന്റെ പിന്നാലെ നടക്കുന്നു, എനിയ്ക്ക് അവളൊടൊന്നും ഒരു താത്പര്യവും ഇല്ല, ടീച്ചര്‍ എന്റെ ആപ്ലികേഷന്‍ ഒന്നു പരിഗണിക്കു എന്നു”. പിന്നീട് അന്വേഷിച്ചപ്പോള്‍ എന്നെപ്പറ്റി പലരോടും ഇങ്ങനെ പറഞ്ഞുവെന്നറിഞ്ഞു.

  എനിയ്ക്ക് കുറുമാന്റെ പിറകെ നടക്കേണ്ട യാതൊരു ഗതികേടും ഇല്ല. ബ്ലോഗിലെ നല്ലൊരു എഴുത്തുകാരന്‍ എന്ന നിലയിലാണ്‌ ഞാന്‍ പരിചയപ്പെട്ടതും, എനിക്ക് ലഭിച്ച മെയിലുകള്‍ക്കെല്ലാംതന്നെ മറുപടി അയയ്ച്ചതും. എന്നോട് ഇന്നുവരെ അപമര്യാദയായി നേരിട്ട് പെരുമാറിയിട്ടുമില്ല. അതുകൊണ്ടാണ്‌ ഈ ഫ്രെണ്ട്ഷിപ് ഈ കാര്യം തുഷാരം വഴി ഞാന്‍ അറിയുന്നത് വരെ തുടര്‍ന്നതു തന്നെ. അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ മെയില്‍സ് അയയ്ക്കാറുമില്ല.

  കുറുമാനുമായുള്ള ഫ്രെണ്ട്ഷിപ് എന്റെ ഹസ്ബന്‍ഡിനും അറിയാവുന്നതാണ്‌, ഫോണ്‍ നംബറോ അഡ്ഡ്രെസ്സോ ഒന്നും ഞാന്‍ കൊടുത്തിട്ടുമില്ല. പുതുതായി പബ്ലിഷ് ചെയ്ത് ബൂക് സൈന്‍ ചെയ്ത് അയച്ച് തരാമെന്നു പറഞ്ഞതും ഞാന്‍ വേണ്ട എന്നു പറഞ്ഞതാണ്‌. എന്നിട്ടും എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണു എന്നു മനസ്സിലാകുന്നില്ല. തുഷാരം ഇത് പറഞ്ഞത് കേട്ടപ്പോള്‍ മുതല്‍ ഞാന്‍ ആകെ അപ്സെറ്റ് ആയി. നേരിട്ട് ഇങ്ങനെ ഒന്നും അപമര്യാദയായി പെരുമാറാത്ത ആള്‍ പിന്നില്‍ നിന്നും ഇങ്ങനെ പറഞ്ഞതിലെ സാംഗത്യം എനിയ്ക്കു മനസ്സിലായില്ല.

  ഒരു ഫ്രെണ്ട്ഷിപ് പോയ വഴികണ്ട് എനിയ്ക്ക് ശരിക്കും അത്ഭുതം തോന്നുന്നു. നേരിട്ട് വളരെ മാന്യമായി പെരുമാറി പിന്നാമ്പുറത്ത് നിന്നും ഇങ്ങനെ ഓരോരുത്തരോട് പറയുന്നത് തെറ്റാണെന്ന് എനിയ്ക്ക് അഭിപ്രായമുണ്ട്.

  പെണ്‍കുട്ടികള്‍ ധൈര്യമായി തുറന്ന് പറയാത്തത് പേടികൊണ്ടാവും ഉമേച്ചി. പ്രത്യേകിച്ചും ബാംഗളൂര്‍ മീറ്റില്‍ പങ്കേടുത്ത ഒരു കുട്ടി എന്നോട് നേരിട്ട് സംസാരിച്ചിരുന്നു. അ കുട്ടിയെപ്പറ്റിയും ഇതുപോലെ ദുബായി യില്‍ ചാറ്റിലും മറ്റും മോശമായി സംസാരിക്കുന്നുവെന്ന്‌. ആ പേരു ഞാന്‍ ഇവിടെ പറയുന്നില്ല. അവള്‍ക്ക് പേടിയായത്കൊണ്ട് മാത്രം.

 30. കുറുമാന്‍ Says:

  ഇതിനുള്ള മറുപടി തുഷാരം കൂടി പറയട്ടെ അതിനു ശേഷമാകാം വിശദമായ മറുപടി. ഞാന്‍ ശവം എന്നോ, സാരംഗി എന്റെ പിന്നില്‍ നടക്കുന്നുവെന്നോ പറഞ്ഞിട്ടുണ്ടോ എന്ന് തുഷാരം കൂടി പറയട്ടെ. പിന്നെ പലരോടും ഞാന്‍ ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്ന്. ആരേലും പറയട്ടെ അവരോട് ഞാന്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന്.

 31. ഒരു കാര്യം കൂടി ബൂലോകത്തെ ഞാന്‍ ബഹുമാനിക്കുന്ന എല്ലാരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  എന്നോട്‌ ചാറ്റിലോ മെയില്‍ വഴിയോ ഒട്ടും ബന്ധപ്പെടാതിരുന്ന കുറുമാന്‍ എന്റെ ഫോണ്‍ നംബര്‍ എങ്ങനെയോ കൈക്കലാക്കി എന്നെ നാട്ടില്‍ നിന്നും അമേരിക്കയിലേക്ക്‌ വിളിച്ച്‌ സംസാരിച്ചിരുന്നു. പ്രത്യേകിച്ചും എനിക്ക്‌ അയാളുടെ ഫോണ്‍ എടുക്കാന്‍ ഒരു താത്പര്യവും ഇലായിരുന്നു. രണ്ട്‌ മൂന്നു പ്രാവശ്യം അടുപ്പിച്ച്‌ വിളിച്ചിട്ടുണ്ട്‌..

  സാരംഗിയോട്‌ ദൂത്‌ പറയാന്‍ ഒരു ഹംസമാകാമൊ എന്ന രീതിയില്‍..

 32. കുറുമാനെ , പരസ്പരം വിശ്വസിക്കാനാവാത്ത വിധം ഇയാള്‍ എന്റെ സൌഹൃദത്തില്‍ നിന്നകലുകയാണല്ലോ . ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്നില്ല നിങ്ങള്‍ അപരാധിയാണെന്ന് എനിക്ക് തിരിച്ചറിയുവാന്‍. നാം സുഹൃത്തുക്കളായിരുന്നല്ലോ.

 33. കുറുമാന്‍ എനിയ്ക്ക് ഇന്നയച്ച ഒരു ഭീഷണിക്കത്തിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ പ്രസക്തമെന്നു തോന്നുന്നു..

  പോസ്റ്റുകയാണ്‌.

  നിങ്ങാളോടൊക്കെ ഞാന്‍ എന്ത് തെറ്റ് ചെയ്തു ഇത്രയും എന്നെ തേജോവധം ചെയ്യുവാന്‍/ചെയ്യിക്കുവാന്‍? എന്നെ ഒരു പെണ്ണുപിടുത്തക്കാരനായി വരെ ചിത്രീകരിച്ചിരിക്കുന്നു. അസഭ്യമായ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ നിങ്ങളോട് ഇന്ന് വരെ ഞാന്‍? പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് മറ്റൊരു അര്‍ത്ഥത്തിലാക്കുക മലയാളിയുടെ ജന്മസ്വഭാവമാണല്ലോ!!

  തുഷാരത്തിനെ വളച്ച സമയത്ത് താങ്കളെ വളക്കാമായിരുന്നു എന്നൊരു വാക്ക് ഞാന്‍ പറഞ്ഞിട്ടുണ്ടോ? ഓര്‍ത്ത് നോക്കണം താങ്കള്‍. ഞാന്‍ പറഞ്ഞത് ഇപ്രകാരം, തുഷാരത്തിനേയോ, ശ്രീജയേയോ, പരിചയപെടുന്നതിനു മുന്‍പ് താങ്കളെ പരിചയപെട്ടീരുന്നെങ്കില്‍ ഒരു പക്ഷെ താങ്കളുമായിട്ടായിരുന്നേനെ സൌഹൃദം കൂടുതല്‍ അഥവാ ക്രഷ്. യാതൊരു സൌഹൃദങ്ങളും ഒരിക്കലും ലൈംഗികമായ താത്പര്യത്തോട് കൂടിയായിരുന്നില്ല, അല്ലെങ്കില്‍ ഒരിക്കല്‍ പോലും ഒരുവാക്ക് ഞാന്‍ ഇവരോട് അല്ലെങ്കില്‍ താങ്കളോട് മോശമായി അഥവാ സഭ്യമല്ലാത്തതായി പറഞ്ഞിട്ടില്ല. എന്നിട്ടും വളച്ചൊടിച്ച് കാര്യങ്ങള്‍ ഈ ഒരവസ്ഥയില്‍ എത്തിച്ചതിന് താങ്കളും ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കാന്‍ ആകുമോ?

  തുറന്ന മനസ്സോട് കൂടിയ അല്ലെങ്കില്‍ തുറന്ന് ചിന്തിക്കുന്നവരാണ് നിങ്ങളൊക്കെ എന്ന ഒരു തെറ്റാണ് ഞാന്‍ ചെയ്ത ഏക തെറ്റ്. മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയാത്തത് ഏറ്റവും വലിയ കുറ്റം തന്നെ, അതിനുള്ള ശിക്ഷയും എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു.

  ഒരു കാര്യം എല്ലാവരും ഓര്‍ക്കുക. രണഭൂമിയിലൂടെ തേരില്‍ വെറുതെ സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍. ആയുധം എടുത്തിട്ടില്ല. ആയുധം എടുത്താല്‍ രണഭൂമിയില്‍ പല ശിരസ്സുകളും ഉരുളൂം, രണഭുമി രക്തപങ്കിലമാകും, അതിന്നിടയില്‍ ഒരു പക്ഷെ എന്റെ സ്വന്തം തലയും നഷ്ടപെടാം.

  പക്ഷെ ഒരു ഭീരുവായി മരിക്കുന്നതിലും ഞാന്‍ കാംക്ഷിക്കുന്നത് വീരമൃത്യു തന്നെ.

 34. സാരംഗി ബാംഗ്ലൂര്‍ മീറ്റില്‍ നടന്നെന്നു പറഞ്ഞ സംഭവത്തിനു ഞാന്‍ സാക്ഷിയാണ്‌. ഫോണായിരുന്നു കക്ഷിയുടെ ആയുധം. സംസാരത്തില്‍ അശ്ലീലമോ ദ്വയാര്‍ഥമൊ ഇല്ലായിരുന്നു. പക്ഷെ സംസാരം പോയ ദിശയാണ്‌ തെറ്റ്‌. അപ്പുറത്തെ കക്ഷി ബുദ്ധിപൂര്‍വ്വം സംസാരം വേറെ ദിശയില്‍ തിരിച്ചു വിടുന്നുണ്ടെങ്കിലും, വീണ്ടും ഇദ്ദേഹം പറയുന്നത്‌ “ഞാന്‍ വീണ്ടും വിളിക്കും, മെയില്‍ അയക്കും, മറുപടി അയക്കില്ലേ” എന്ന ലൈന്‍ ആണ്‌. ഇതില്‍ തെറ്റുന്നുമില്ല എന്ന് തോന്നാം. പക്ഷെ ഒടുവില്‍ “മാഷേ ആ ഫോണ്‍ വിളി ലേശം നീണ്ട്‌ പോയില്ലേ” എന്ന എന്റെ ചോദ്യത്തിനു “നമ്മള്‍ ആളറിഞ്ഞേ കളിക്കു” എന്നായിരുന്നു കക്ഷിയുടെ ഉത്തരം. ഫോണ്‍ കോളുകള്‍ വീണ്ടും ഉണ്ടായെന്നും, അവയൊക്കെ എടുക്കാതെ ഒഴിവാക്കുകയായിരുന്നെന്നും ഈ ബാംഗ്ലൂരിലെ ബ്ലോഗര്‍ എന്നോട്‌ പറയുകയും ചെയ്തിരുന്നു.

 35. കുറുമാന്‍ Says:

  ഞാന്‍ അപമര്യാദയായി പെരുമാറിയിട്ടില്ല, അശ്ലീലം പറഞ്ഞിട്ടില്ല, ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചിട്ടില്ല, തൊട്ടിട്ടില്ല, കണ്ടിട്ടില്ല എന്നെല്ലാം എല്ലാവരും സമ്മതിക്കുന്നു. എങ്കില്‍ ഞാന്‍ ചെയ്ത കുറ്റമെന്തെന്ന് പറയൂ. ഒരാളെ ഫോണില്‍ വിളിക്കുന്നതോ, സംസാരിക്കുന്നതോ തെറ്റാണെങ്കില്‍ ഞാന്‍ ദിവസം ആണ്‍ പെണ്‍ വിത്യാസമില്ലാതെ എത്രയോ പേരോട് ഫോണില്‍ ബന്ധപെടുന്നു. എത്രയോ പേര്‍ക്ക് ദിനം പ്രതി മെയില്‍ ചെയ്യുന്നു. ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് ദയവ് ചെയ്ത് ആരെങ്കിലും ഇവിടെ ബോധ്യപെടുത്തിയാല്‍ ഉപകാരമായിരുന്നു.

 36. ചിലമ്പും സാരംഗിയും ഒന്നാണോ? ചിലമ്പിന്റെ സ്റ്റാന്‍ഡ് പലപ്പോഴും അവ്യക്തമാണ്. ഈ കഥയുടെ യാദൃച്ഛികതയില്‍ എനിക്കത്ര വിശ്വാസം പോരാ, സാരംഗിക്കും മയൂരയ്ക്കും അവരവരുടെ കമന്റുകള്‍ മുമ്പു തന്നെ പ്രസിദ്ധീകരിക്കാവുന്നതും ആയിരുന്നു. ഒരു സ്ത്രീയുടെ തുറന്നു പറച്ചിലുകള്‍ക്ക് പക്ഷെ എല്ലായ്‌പ്പോഴും ഉത്തരവാദിത്വപരമായ മറുപടികള്‍ കിട്ടിക്കൊള്ളണമെന്നില്ല, ആളുകള്‍ക്ക് എളുപ്പം പറയാവുന്നത്, പെണ്ണ് പിഴച്ചു എന്നാണ്. ഈ ഒരു സാധ്യതയെ മുന്നില്‍ക്കണ്ടാണ് ചിലമ്പ് കഥകള്‍ എഴുതിയതും ഇന്നതിനൊരു ‘മാനം’ കൈവന്നതുമെങ്കില്‍ എനിക്കതില്‍ വലിയ മതിപ്പില്ല. മതിപ്പില്ലാത്തതു ചിലമ്പിനോടല്ല, അവര്‍ പ്രതിനിധീകരിക്കുന്ന സ്ത്രീസമൂഹത്തിനെ ഒരു വെളിപ്പെടുത്തലിനുപോലും അശക്തയാക്കി മാറ്റുന്ന സ്ത്രീയും പുരുഷനും അടങ്ങുന്ന ബാഹ്യസമൂഹത്തോട്.

 37. ഞാന്‍ Says:

  കുറുമാനേ,

  താങ്കള്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്. ഇതെല്ലാം കല്ല്യാണം കഴിക്കാത്ത ഒരാള്‍ ചെയ്യുന്നതാണെങ്കില്‍ അത് ഇത്ര വലിയ കാര്യമേ ആവില്ല എനിക്കൊക്കെ. അവന്‍ ഒരു കോഴിയാണ് ഒരു പൂവാലനാണെന്ന് മാത്രമേ ആവുള്ളൂ. പക്ഷെ കല്ല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അച്ഛനായ താ‍ന്‍ ഈ കാണിക്കുന്നതൊക്കെ നല്ല ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്! നല്ല ഒന്നാന്തരം ചെറ്റത്തരം. അതും ബ്ലോഗില്‍ കൂടി സ്ത്രീകളെ പരിചയപ്പെടുക, താങ്കള്‍ എഴുത്തുകാരനാണെന്ന മട്ടില്‍ സ്ത്രീകളോട് അടുത്ത് പെരുമാറുക, അവരുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുക ഇതൊക്കെ ചെറ്റത്തരമല്ല എന്ന് കുറുമാനു അറിയില്ല അല്ലെ? വിഡ്ഡികളാക്കാന്‍ ശ്രമിക്കരുത് ! ബാക്കിയുള്ളവരും ചോറ് തന്നെയാണ് കഴിക്കുന്നത്. തനിക്ക് ഒരു കുടുംബമില്ലെങ്കില്‍ ഈ പെണ്‍കുട്ടികളാരും ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ സംസാരിക്കില്ല എന്ന് ഉറപ്പ്. കുടുംബത്തിനെ വെച്ചു താന്‍ കളിച്ചു അല്ലേ? അവരെ ഒരിക്കല്‍ എങ്കിലും ഓര്‍ത്തിരുന്നുവെങ്കില്‍!

 38. പെരിങ്ങോടാ,
  ചിലമ്പ് ഞാനല്ല. എനിയ്ക്ക് സ്വന്തമായി എന്തെങ്കിലും പറയണമെങ്കില്‍ ഒരു ബ്ലോഗ് ഉണ്ടല്ലോ. ഇങ്ങനെയൊരെണ്ണം തുറന്നു വയ്ക്കേണ്ട കാര്യമെന്ത്? ഞാന്‍ തന്നെയല്ലെ ഇതില്‍ മുന്നോട്ട് വന്നതും ആദ്യമായിട്ട്.
  എനിയ്ക്ക് ആരെയും പേടിക്കാനില്ല, ഞാന്‍ പറഞ്ഞത് സത്യം മാത്രമാണ്‌. വെറുതെ അനാവശ്യം പറയരുത് ട്ടോ. ഇത്രനാളും ഇത് പുറത്ത് പറയാതിരുന്നത് ഈ ഒരു സംഭവം മാത്രമേ ഉണ്ടായിട്ടുള്ളു എന്നു കരുതിയാണ്‌. ബാംഗ്ലൂര്‍ മീറ്റിലെ ആ പെണ്‍കുട്ടി പറഞ്ഞപ്പോഴാണ്‌ ഇതെനിയ്ക്ക് മാത്രമല്ല വേറെ പലര്‍ക്കും അനുഭവമുണ്ടെന്നറിയുന്നത്. അതുകൊണ്ടാണ്‌ ഇവിടെ വന്ന് പറയാമെന്നും കരുതിയത്. ഈ പോസ്റ്റ് ഞാന്‍ വായിച്ചത് വനിതാലോകം വഴിയാണ്‌.

 39. ഇത് ക്രൂരതയാണ്.

  ആരായാ‍ലും ഇത് നിര്‍ത്തുക.

  വ്യക്തിഹത്യ തന്നെയാണ് ഇതിന്റെ പിന്നിലെ ഉദ്ദേശമെന്ന് പകല്‍ പോലെ വ്യക്തമാണ്.

  ഇത് എഴുതിയ ആള്‍ക്കും ഇതില്‍ കുറുമാനെ കുരിശിലേറ്റിക്കൊണ്ട് കമന്റിട്ടവര്‍ക്കും – ആര്‍ക്കും മുഖങ്ങളില്ല!

  ആണത്തത്തോടെ (അല്ലേല്‍ പെണ്ണത്തത്തോടെ) സ്വന്തം ഐഡന്റിറ്റി ഒളിച്ച് വയ്ക്കാതെ പുറത്ത് വന്ന് മുഖത്ത് നോക്കി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ ചങ്കൂറ്റം കാണിക്കാത്തടത്തോളം, ഇത് കുറുമാനെ വ്യക്തിഹത്യ ചെയ്യാനുള്ളൊരു ആസൂത്രിത നീക്കമാണ് എന്ന് പകല്‍ പോലെ വ്യക്തമാണ്.

  കൂട്ടത്തിലുള്ളൊരാളെ ഇങ്ങനെ ചെളിവാരിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വിഷമം ഉണ്ട്. ഇത് ദയവായി നിര്‍ത്തുക.

 40. കൊള്ളാമല്ലൊ. ഡോണ(മയൂര), സാരംഗി (ശ്രീജ), കുട്ടപ്പായി (സാക്ഷി) ഇവരൊക്കെ മനുഷ്യരല്ലേ കലേഷേ? അതോ മുഖമില്ലാത്തവരാണൊ കലേഷേ ? അതൊ അവരെയൊക്കെ ബ്ലോഗേര്‍സ് ആയി കലേഷ് കൂട്ടിയിട്ടില്ലെ? സുഹൃത്തിന്റെ ഇത്തരം കാര്യങ്ങള്‍ അറിയുമ്പോള്‍ വിഷമം വരും. അത് തീര്‍ച്ച.
  പക്ഷെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്. കൂടുതല്‍ പെണ്‍കുട്ടികള്‍ തെളിവുമായി വരട്ടെ. അവര്‍ക്ക് ധൈര്യം കിട്ടട്ടെ.

 41. കുട്ടപ്പായിയുടേയും സാരംഗിയുടേയും കമന്റുകള്‍ കണ്ടിട്ടും കലേഷിന്‍ ഒന്നും മനസ്സിലായില്ലെ? കുറുമാന് മനസ്സിലാവാത്ത പോലെ അഭിനയിക്കാം.

 42. കഷ്ടം..ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമാകാറായി കലേഷെ..

 43. പ്രിയമുള്ളവരെ

  കുറേ ദിവസങ്ങള്‍ കൂടി വെള്ളിയാഴ്ച മെയില്‍ നോക്കിയപ്പോള്‍ എന്‍റെ ഒരു സുഹൃത്ത് ഈ പോസ്റ്റ് വായിക്കണം എന്ന് പറഞ്ഞ് മെയില്‍ അയച്ചിരിക്കുന്നത് കണ്ടു. അതു വായിച്ചപ്പോള്‍ എനിക്ക് തോന്നി എന്നെ വിഷമിപ്പിച്ച അതേ സംഭവങ്ങള്‍ തന്നെയാണല്ലോ ഇതെന്നു.എന്‍റെ കഥ പോലെ തോന്നി എനിക്ക്.

  ഓര്‍ക്കുട്ടിലും ബ്ലോഗിലുമൊക്കെ ഒരു മാസം മുന്‍പു വരെ വളരെ ആക്ടീവ് ആയിരുന്ന ഞാന്‍ ഒക്കെ നിര്‍ത്തി മാറിനിന്നതൈന്‍റെ പുറകില്‍ ഇതിനോട് സാദൃശ്യം ഉള്ള കാരണങ്ങള്‍ ആയിരുന്നു.അതിന്‍റെ പുറകില്‍ ഞാന്‍ ഒരു നല്ല എഴുത്തുകാരന്‍,സുഹൃത്ത് എന്നെപോലെ രണ്ട് കുഞ്ഞുങ്ങള്‍ടെ അച്ഛന്‍,ഞാന്‍ ജീവിക്കുന്ന ഈപ്രവാസഭൂമിയില്‍ എനിക്കും കുറ്റുംബത്തിനും നേരില്‍ അറിയാവുന്ന ഒരാള്‍ടെ നാട്ടുകാരന്, ആ വ്യക്തിയുടെ അടുത്ത സുഹൃത്ത് എന്നൊക്കെ വിശേഷണങ്ങള്‍ ഉള്ള ശ്രീ കുറുമാന്‍ ആണ് എന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. എന്നിട്ടും ഞാന്‍ മിണ്ടാതിരുന്നത് ഒരാളെ എന്തിന് മോശക്കാരനാക്കണം അയാള്‍ക്ക് തെറ്റ് മനസ്സിലായിട്ടുണ്ടാവും,പിന്നെ കുടുംബം കുട്ടികള്‍ ഒക്കെ ഉള്ള ആളല്ലേ എന്നു കരുതിയാണ്.

  പരിചയപ്പെട്ട നാളില്‍ തന്നെ എന്‍റെ ഭര്‍ത്താവിനോട് ഈ വ്യക്തിയെ പറ്റി പറഞ്ഞിരുന്നതിനാല്‍ ഈ അവസ്ഥയും പറയാന്‍ എനിക്ക് മടിയുണ്ടായിരുന്നില്ല….അദ്ദെഹവും പറഞ്ഞു നീ തത്കാലം ആരുടെയും പേര് മോശമാക്കേണ്ട.ആളറിഞ്ഞല്ലോ എന്ന്.

  എങ്ങനെ പരിചയപ്പെട്ടു എന്നു പറയട്ടെ..എന്‍റെ ബ്ലോഗിലെ കമണ്ടിലൂടെയാണ് ആദ്യം പരിചയം.അതു കണ്ട് ഞാന്‍ ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് ചെയ്തു നന്ദി രേഖപ്പെടുത്തി.അതിനു മുന്‍പ് തന്നെ എന്‍റെ വളരെ നല്ല സുഹൃത്തുക്കള്‍ടെ സുഹൃത്തായി ഞാനൊരുപാട് കേട്ടിരുന്നു ഈ വ്യക്തിയെക്കുറിച്ച്.അവരൊക്കെ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു.അതിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ നാട്ടുകാരനായ ഞങ്ങള്‍ടെ സുഹൃത്തിന്‍റെ വാക്കുകള്‍ കൂടിയായപ്പോള്‍ ..രാഗിയൊ,നല്ല ഒരു മനുഷ്യനാണ്,അയാള്‍ടെ സഹോദരനും ഞാനും ഒരുമിച്ചു പഠിച്ചതാണ്.gem of a person എന്നൊക്കെയുള്ള അഭിപ്രായങ്ങളില്‍ എനിക്ക് സന്തോഷമേ തോന്നിയതുമുള്ളു.ഇനി ഇവിടെ സന്ന്ദര്‍ശിക്കന്‍ നേരം ഇവിടെ ഇപ്പോള്‍ രണ്ടാളായല്ലോ എന്നും ഞാന്‍ പറയുക ഉണ്ടായി.അതിന്‍റെ തുടര്‍ച്ചയായി ഞാന്‍ ചാറ്റിലും ചേര്‍ത്തു.അങ്ങനെ മറ്റ് പല സുഹ്ര്ത്തുക്കളെയും പോലെ സമയം ഉള്ളപ്പോഴൊക്കെ ചാറ്റും ചെയ്യാറുണ്ടായിരുന്നു. പ്രവാസത്തിന്‍റെ നാട്ടില്‍ ഞാന്‍ പലപ്പോഴും നമുക്കു ചുറ്റും ആളുകളുണ്ട് എന്ന് ആശ്വവസിച്ചിരുന്നതും ഈ സുഹൃത്തുക്കളിലൂടെയാണ്.ഇടക്കേപ്പോഴോ ഫോട്ടൊ ചോദിച്ചിരുന്നു. അദ്ദേഹം എനിക്ക് ഫോട്ടൊ അയച്ചിരുന്നു.മക്കള്‍ടെയും കുടുംബത്തിന്‍റെയും.എന്നൊട് ചോദിച്ചിട്ടും ഞാന്‍ ആദ്യം അയക്കാന്‍ മടിച്ചു. സത്യത്തില്‍ ഫാമിലി ഫോട്ടൊ എന്നത് കൈയില് ഇല്ലതിരുനതനിനാല്‍ ആദ്യം ഭര്‍ത്താവിന്‍റെയും മക്കള്‍ടെയും അയച്ചു. തന്‍റെ കൂടി അയക്കു, പിന്നെ തന്നെ പ്രേമിക്കനൊന്നും അല്ലെടൊ എന്ന വാക്കും കൂടിയായപ്പോള്‍ ഞാന്‍ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഒരിക്കല്‍ ഇട്ട ഫോട്ടൊ അയച്ചുകൊടുത്തു.പിന്നെ എപ്പോഴോ എല്ലവരും കൂടിയുള്ളതും അയച്ചു..ഇതിനിടയ്ക്ക് എപ്പോഴോ എന്‍റെ നമ്പറും കൊടുത്തിരുന്നു.ഇടയ്ക്കൊക്കെ അദ്ദേഹം വിളിയ്ക്കയും ചെയ്തിരുന്നു. വല്ലാത്ത തിരക്കില്‍ ഞാന്‍ ആവുമ്പോള്‍ അദ്ദേഹം സ്ക്രാപ്പിലൂടെയും മെയിലിലൂടെയും വിവരങ്ങള്‍ തിരക്കിയിരുന്നു.അപ്പോഴൊക്കെ ഒരു നല്ല മനുഷ്യന് എന്ന് ഞാന്‍ ഓര്‍ത്തിരുന്നു

  പിന്നെ എപ്പോഴോ ഒരിക്കല്‍ എന്നോട് വല്യ ഇഷ്ടാന്നും…ഒരു സോള്‍മേറ്റ് എന്നപോലെ..എന്നും പറഞ്ഞു. സോള്‍മേറ്റ് എന്ന ഒരു concept വരാനും കാരണമുണ്ട്.എന്‍റെ ബ്ലോഗില്‍ അതെ concept ഉള്ള ഒരു പോസ്റ്റുണ്ട്.അതിന്‍റെ ചര്‍ച്ചകള്‍ കഴിഞ്ഞേപ്പോഴോ ആണ് എന്നോടീ ആവശ്യം വച്ചതും.ഫോട്ടൊ ചോദിച്ച സമയമൊക്കെ ഒരുപെങ്ങളെ പോലെ അല്ലെങ്കില്‍ എന്‍റെ അമ്മയുടെ വയറ്റില്‍ തന്‍ വന്നു പിറന്നില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.എനിക്കും എന്നെക്കാള്‍ ഒരുപാട് മുതിര്‍ന്ന ഒരു ചേട്ടന്റ്റെ ഒരു ഫീല്‍ ആയിരുന്നു. അത് കൊണ്ട് ഇതു കേട്ടപ്പോള്‍ ഒരുപാട് വിഷമവും തോന്നി..അതുകൊണ്ട് തന്നെ ആദ്യം ഇങ്ങനെ പറഞ്ഞപ്പോഴെ ഞാന്‍ പറഞ്ഞു അങ്ങനെ ഒന്നും കാണാന്‍ പറ്റില്ലാ.നല്ല സുഹൃത്താവാം,നല്ല കേള്‍വിക്കരിയാവം,എന്നും നല്ല അഭുയുദ്യകാംഷി ആയിരിക്കും എന്നൊക്കെ പറഞ്ഞു വഴി തിരിച്ചു വിടാനെ നോക്കിയിട്ടുമുള്ളു. അപ്പോഴും ഞാന്‍ ആരോടും പറഞ്ഞ് അദ്ദെഹത്തിന്‍റെ പേര് മോശമാകരുതെന്നെ ആഗ്രഹിച്ചുള്ളു. ഈ കാര്യം എന്‍റെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോള്‍ പറഞ്ഞു ചേച്ചി കുറെക്കാലത്തേയ്ക്ക് മിണ്ടെണ്ട .അങ്ങനെ ഇരിക്കുമ്പോള്‍ ഇതൊക്കെ മാറി നമുക്കു ആ പഴയ സുഹൃത്തായി അയാളെ കിട്ടുമെന്നു. ചിന്തിക്കാന്‍ സമയം കൊടുത്താല്‍ ശരിയാവുമെന്ന് ആ ബന്ധു പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നി.

  അങ്ങനെ കുറച്ച് ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുട്ടിലും ചാറ്റിലുമൊക്കെ ബ്ലോക്ക് ചെയ്തു.കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ താനെന്തിനാണ് എന്നെ ബ്ലോക്ക് ചെയ്തെ ഒഴിവാക്കുകയാണൊ.ഞാന്‍ ആ ആറ്റിറ്റ്യൂട് ഒക്കെ മാറ്റി എന്ന് പറഞ്ഞു.പിന്നെ അത് മാതിരിയൊക്കെ പറയണതും നിറ്ത്തി. വീണ്ടും ഇടയ്ക്ക് ഇതേചോദ്യം വന്നു.അപ്പോള്‍ ചോദിച്ചു തനിക്കാരെങ്കിലും soulmate ഉണ്ടായിട്ടാണോ എന്ന്.രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞു ഉവ്വ് ആ ആള്‍ക്ക് അങ്ങനെയൊന്നും അറിയില്ല..എന്നു..ആ പറച്ചിലില്‍ അദ്ദെഹം പിന്നെ അധികം എന്നോട് ഈ ആവശ്യം പറഞ്ഞിട്ടില്ല.എന്നിട്ടും ഇടയ്ക്ക് എന്‍റെ ആപ്ലിക്കേഷന്‍ കീറിയോ അഥവാ waiting listi ആണോ.അപ്പോഴൊക്കെ കീറിന്നോ ഉത്തരം പറയാതെ ഒഴിവാകുകയൊ ആയിരുന്നു ചെയ്യാറ് . ഇത്രയൊക്കെ പറഞ്ഞിട്ടും എന്തിന് tolerate ചെയ്തു എന്ന ചോദ്യം ഉണ്ടായേക്കം. കാരണം വേറൊന്നുമല്ല..പിന്നെ അദ്ദേഹം ആവശ്യപ്പെടുന്ന കാര്യം എന്നെങ്കിലും അദ്ദെഹത്തിനെ പറഞ്ഞ് ബോധിപ്പിക്കാം എന്നൊരു വിശ്വാസം എനിക്കുണ്ടായി. എനിക്കങ്ങനെ ആരോടും എതിര്‍ക്കാനും വഴക്കുണ്ടാക്കാനും അറിയില്ലാ.അതുകൊണ്ട് ഞാന്‍ ഈ ചോദ്യങ്ങള്‍ ignore ചെയ്യാം എന്നു വച്ചു. അതുകൊണ്ട് തന്നെ സൌഹൃദം നഷ്ടമാക്കാതെ കര്യങ്ങള്‍ എന്നെകിലും പറഞ്ഞ് മനസ്സിലാക്കം എന്ന് കരുതി.

  കുടുംബത്തിനെപ്പറ്റിയും കുഞ്ഞുങ്ങളെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഒക്കെ ഒരുപാട് സംസാരിച്ചിട്ടുമുണ്ട്. കുടംബത്തില്‍ രണ്ടു വ്യക്തികള്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ അതൊക്കെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ക്ഷമിക്കണം ഭാര്യ ബ്ലോഗും സുഹൃത്തുക്കളും ഉണ്ടെന്ന പേരില്‍ വിഷമിപ്പിക്കുന്നതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ആള്‍ടെ മദ്യസേവ കൊണ്ടാവും ഭാര്യ ഇങ്ങനെയൊക്കെ പറയണതെന്നും താന്‍ അതൊക്കെ നിറ്ത്തി താന്‍ കുറേകൂറ്റി സമയം ഫാമിലിക്ക് കൊടുക്കണം തുടങ്ങിയവ വളരെ ആത്മാര്‍ഥമായും പറഞ്ഞിട്ടുണ്ട്.ആള്‍ വളരെ desp ആയ ദിവസങ്ങളില്‍ ഞാന്‍ എന്‍റെ പണിത്തിരക്കൊക്കെ തിര്‍ത്ത് ഇവിടെ ഇരിക്കുമ്പൊള്‍ ഓര്‍ക്കുട്ടില്‍ online കണ്ട് ചാറ്റില്‍ ഇല്ലെ എന്നു ചോദിക്കുമ്പോള്‍ ഞാന്‍ ചാറ്റിലും ലോഗിന്‍ ആവാറുണ്ടായിരുന്നു.അപ്പോഴുമിടക്കിടെ ഈ ആവശ്യം പറഞ്ഞിരുന്നു.എന്തിനാണ് ഈ sulmate എന്നു ചോദിക്കുമ്പോള്‍ ഒരു കൂട്ട്.മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതുപോലെ എന്നൊക്കെ പറയും.പലരും എന്‍റെ പുറകെ ഉണ്ട്,ഞാന്‍ അവരെയൊന്നും നോക്കാറു കൂടിയില്ല.ഇതിനിടയ്ക്ക് എപ്പോഴോ എന്നോട് പറഞ്ഞു US-il ഉള്ള ഒരു phd ക്കാരിക്ക് വരെ എന്നെ ഇഷ്ടാണ്. ഞാന്‍ അപ്പോള്‍ പറഞ്ഞു എനിക്ക് ഇയാളെ ഇഷ്ടം സൊ വേറെ ആരോടും അങ്ങനെയില്ലാന്ന്.അതു അവിടെ തീര്‍ന്നു.എന്നിട്ടും ഇടയ്ക്കൊക്കെ ഞാന്‍ ചാറ്റ് ചെയ്തിരുന്നു.

  പിന്നീട് aug 8- 9 തീയതികളില്‍ ഞാന്‍ കേള്‍ക്കുന്നത് എനിക്കു അദ്ദേഹത്തോട് പ്രേമം ആണ്.എന്നെ കാണാം ഇവിടെ വരും എന്നൊക്കെ ആരോടൊ ഒക്കെ പറയുന്നൂന്നാണ്.അതിനൊപ്പം മറ്റുപലരേയും പറ്റി ഇതൊക്കെ തന്നെ പറയുന്നുണ്ടായിരുന്നു എന്നും കേട്ടു. ഇതൊക്കെ വളരെ നേരത്തെ പലരോടും പറയുന്നുണ്ടായിരുന്നുന്നും അത് കേട്ട് പലരും എന്നെയും മറ്റ് പലരെയും മോശം സ്ത്രീകളായി ആണ് കാണുന്നത് എന്ന് പറഞ്ഞും കൂടി കേട്ടപ്പോള്‍ തകര്‍ന്ന് പോയി.

  അന്നവസാനിപ്പിച്ചതാണ് ഞാന്‍ എല്ലാം..ദേഷ്യം എന്നതിനേക്കാള്‍ കൊടുത്ത പരിഗണണയ്ക്ക് ഇതാണല്ലോപ്രതിഫലം എന്ന് തോന്നി.തകര്‍ന്ന് പോയി.എന്‍റെ കുഞ്ഞുങ്ങള്‍ടെ കാര്യങ്ങള്‍ വീട് ഒക്കെ നോക്കി പോണു എന്നേയുള്ളു,ഭര്‍ത്താവിന്‍റെ support ഉള്ളതിനാല്‍ ഇങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കുന്നു.ഒന്ന് മനസ്സ് തുറന്ന് മിണ്ടിയിട്ടോ ഉറങ്ങിയിട്ടോ ആഴ്ചകളായി.പ്രാര്‍ഥനയില്‍ മാത്രം ശക്തികാണാന്‍ ശ്രമിച്ചു ഇന്നു വരെ.അത് കൊണ്ട് തന്നെയാണ് ഇതൊന്നും ഇതുവരെ ആരോടും പറയാതെ ഇരുന്നതു.ഇന്നിപ്പോള്‍ എന്‍റെ പേര്‍ അവിടെ വന്നത് കണ്ടു.,അതിനാല്‍ ഇത്രയും എങ്കിലും പറയണം എന്ന് തോന്നി.

  എനിക്കിപ്പോള്‍ ഒരു സുഹൃത്തുക്കളും ഇല്ല.ഒരു ചാറ്റും ഇല്ല.ഞാനൊരു വീട്ടമ്മയാണ്.എന്‍റെ കുഞ്ഞുങ്ങളും കുടുംബവും മാത്രമെ എന്‍റെ മനസ്സില്‍ ഉള്ളു.ദയവ് ചെയ്ത് ഉപദ്രവിക്കരുതു ആരായാലും. അദ്ദേഹത്തിനോട് ക്ഷമിക്കാന്‍ പ്രാര്‍ഥനയില്‍ കൂടി ഞാന്‍ ബലം നേടുന്നു. ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്കൊന്നുമില്ല.

 44. ഈ പ്രശങ്ങള്ക്ക് ശേഷം ഞാന്‍ എന്‍റെ ഓക്കുട്ടില്‍ നിന്നും ആളെ മാറ്റി ആരുമായും ഞാന്‍ കോണ്ടാക്ട് വച്ചില്ല. അതുകൊണ്ടാവും എന്നെ ഒരുദിവസം വിളിച്ചു.അന്ന് ഞാന്‍ എടുത്തില്ല. ഭര്‍ത്താവിനോട് ചോദീച്ചപ്പോള്‍ പറഞ്ഞു നേരില്‍ കാര്യങ്ങള്‍ ചോദിക്കു എന്ന്.അങ്ങനെ ഞാന്‍ അടുത്ത ദിവസം വിളിച്ചപ്പോള്‍ എടുത്തു.അന്നു ഇതൊക്കെ ചോദിച്ചു.അന്ന് ഇതൊക്കെ ആരോ പറയണത് ഞാനും കേട്ടു എന്നായിരുന്നു മറുപടി.അധികമൊന്നും സംസാരിക്കനുള്ള് മാനസികാവസ്ഥായായിരുന്നില്ല എനിക്ക്.അതിനാല്‍ തന്നെ അധികമൊന്നും മിണ്ടിയില്ല.അങ്ങനെ ആ കോള്‍ അവിടെ തീര്‍ന്നു.

 45. അതെ കലേഷെ,

  എനിക്കു മുഖം ഇല്ല. എന്റെ ഹസ്ബന്‍ഡ് കല്യാണം കഴിച്ചിരിക്കുന്നത് ഈ മുഖമില്ലാത്തവളെയാണ്‌. എന്റെ രണ്ട് മക്കളും ഈ മുഖമില്ലാത്ത സ്ത്രീയെ ആണു അമ്മ എന്നു വിളിക്കുന്നത്. കാര്‍റ്റൂണിസ്റ്റ് സജീവ് കേരളഹഹഹ യില്‍ വരച്ചിരിക്കുന്നതും ഈ മുഖമില്ലാത്തവളെയാണ്‌. ഇന്നു രാവിലെ കുറുമാന്‍ മെയിലയച്ചതും ഈ മുഖമില്ലാത്തവള്‍ക്ക്, അങ്ങനെ പറയുന്നതില്‍ തെറ്റില്ല, കാരണം ഞാന്‍ ഫോട്ടോ ഒന്നും അയച്ചില്ല മൂപ്പര്‍ക്ക്..

 46. സാരംഗി, എന്റേതൊരു കുറ്റപ്പെടുത്തലായിരുന്നില്ല. അങ്ങനെ ഒരു സംശയം എനിക്കു തോന്നിയതു തന്നെ സ്ത്രീകള്‍ക്കു ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്നു കരുതിയതു കൊണ്ടായിരുന്നു. ഇപ്പോള്‍ തുഷാരത്തിന്റെ കമന്റും വായിച്ചു.

  തീര്‍ത്തും വ്യത്യസ്തരായ രണ്ടോ മൂന്നോ സ്ത്രീകള്‍ക്കിടയില്‍ ഇവിടെ വെളിപ്പെടുത്തിയതല്ലാത്ത കാരണങ്ങളാല്‍ കുറുമാനെതിരെ വ്യക്തിവിദ്വേഷ്യത്തിനു് അവസരമില്ല എന്നതുകൊണ്ട് ഖേദപൂര്‍വ്വം ഈ സംഭവങ്ങളെ നോക്കിക്കാണുന്നു.

 47. കള്ളന്‍ എന്ന ബ്ലോഗറുടെ പോസ്റ്റ് തനിമലയാളത്തില്‍ കണ്ടിട്ട്, അത് വഴിയാണ് ഇപ്പോള്‍ ഇവിടെയെത്തിയത്. പോസ്റ്റ് വായിച്ചു.
  കാര്യങ്ങള്‍ ഒന്നും നേരിട്ട് അറിയാത്തതിനാലും, സാരംഗി, മയൂര, തുഷാരം, കുറുമാന്‍ എന്നിവരെ ബ്ലോഗിലൂടെയല്ലാതെ യാതൊരു പരിചയവും ഇല്ലാത്തതിനാലും, പെരിങ്ങോടന്‍ പറഞ്ഞു നിര്‍ത്തിയപോലെ വളരെ വിഷമത്തോടെ ഈ സംഭവങ്ങള്‍ കാണുന്നു.

 48. ഇവിടെ പെരിങ്ങോടന്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്‌. എങ്കില്പ്പോലും ഇത്തരം സംഭവങ്ങള്‍ സൗഹൃദത്തിന്റെ മറവില്‍ നടക്കരുതെന്ന്‌ അഭിപ്രായമുണ്ട്.
  ബ്ലോഗിന്റെ പ്രാധാന്യം മനസ്സിലാക്കി ധാരാളം സ്ത്രീകളും പെണ്‍കുട്ടികളും ഈ രംഗത്തേക്ക് കടന്നുവരുമ്പോള്‍ നമ്മള്‍ ഇതുപോലെ അവരെ തളര്‍ത്തുകയല്ല വേണ്ടത്. കുത്തുവാക്കുകളും അപവാദവും പറയാതെ സൗഹൃദത്തിന്റെ യഥാര്‍ത്ഥ തലത്തിലാവണം എല്ലാം. അതിനു ഈ പോസ്റ്റ് ഉപകരിക്കട്ടെ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

 49. കുറുമാന്‍ സഹോദരന്‍ താന്‍ പണ്ടെഴുതിയ കൊച്ചുപുസ്തകത്തിലെ ഫാന്റസിക്കഥകള്‍ ലൈഫിലേക്കു പകര്‍ത്താന്‍ നോക്കീതാവുംന്നേ. എന്താ ചെയ്യാ, മഞ്ഞപ്പിത്തം വന്നവന്‍ നോക്കുന്നതെല്ലാം ….?

 50. സുഹ്ര്6ത്തുക്കളെ ഒരു ചെറിയ തിരുത്ത്.കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ വിട്ടുപോയതാണ്. ഈ ഭാഗത്താണ് തിരുത്ത്..ബോള്‍ഡ് ആയി അത് എങ്ങനെയാണ് കാണിക്കേണ്ടതെന്ന് അറീയില്ലാത്തതിനാല്‍ മങ്ലീഷില്‍ എഴുതുന്നു.

  manglishil ezhuthiya sentance aanu thirutthu.

  “എന്തിനാണ് ഈ soulmate എന്നു ചോദിക്കുമ്പോള്‍ ഒരു കൂട്ട്.മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതുപോലെ എന്നൊക്കെ പറയും.പലരും എന്‍റെ പുറകെ ഉണ്ട്,ഞാന്‍ അവരെയൊന്നും നോക്കാറു കൂടിയില്ല.ഇതിനിടയ്ക്ക് എപ്പോഴോ എന്നോട് പറഞ്ഞു US-il ഉള്ള ഒരു phd ക്കാരിക്ക് വരെ എന്നെ ഇഷ്ടാണ്. ഞാന്‍ അപ്പോള്‍ പറഞ്ഞു enkil pinne avarilaareyenkilum ishtapettukuuute enthinanu ennotingane parayunanthennu. appol addeeham paranju
  എനിക്ക് ഇയാളെയാണ് ഇഷ്ടം സൊ വേറെ ആരോടും അങ്ങനെയില്ലാന്ന്.

 51. കഥയാണൊ കാര്യാണൊ? കാര്യമായതുകൊണ്ടാവും ഇതില്‍ പൈങ്കിളി ആയിട്ട് തന്നെ കഥാകാരിക്ക് തോന്നിയത്.
  ഇങ്ങിനെയുള്ള #$%%%%^# ഉണ്ട് ഈ ലോകത്തില്‍. വിവാഹിതന്‍, കുട്ടികള്‍ ഇതൊക്കെ ഇവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളാണ്. ജന്മം പോയാല്‍ സ്വന്തം ഭാര്യയേയും കുടുമ്പത്തേയും തള്ളിപ്പറയുന്ന ഒരു #$%$#%നേയും വിശ്വസിക്കരുത്, അപ്പൊ തന്നെ റെഡ് ഫ്ലാഗ് മനസ്സില്‍ തെളിയണം. കാരുണ്യം കഷമ സ്നേഹം ഇതൊക്കെ സ്ത്രീ‍കളുടെ വീക്ക്നെസ്സുകള്‍ ആവരുത്. ശക്തിയാവണം !

  ഇത് ഈ കമന്റൊക്കെ വരണതിനും മുന്നെ ഇഞ്ചി ഇട്ട കമന്റ്!! ഈശ്വരാ എന്തൊക്കെ കാണുകേം കേള്‍ക്കുകേം വേണം!!!സത്യമായിട്ടും വിഷമം ഉണ്ട്…..!! അനുഭവങ്ങള്‍ വായിച്ചിട്ട് ഫാബ്രിക്കേറ്റഡ് ആണെന്നും വയ്ക്കണില്ല, കുറുമാന്‍ എന്നാലോചിച്ചിട്ട് ഒരെത്തും പിടീം അതും കിട്ടണില്ല.എന്തരോ എന്തോ…..!!?

 52. ഇത് കൈവിട്ട കളിയായിപ്പോയല്ലോ….പെരിങ്ങോടന്റെ നിരീക്ഷണം ശരിയെന്നു വെയ്ക്കുക. അപ്പോഴും ഈ ആരോപണം ഉന്നയിച്ച മാന്യ വനിതാ ബ്ലോഗര്‍മാരോടും മറ്റുള്ളവരോടും കൂടെ ഒരപേക്ഷ. ഇത്രയും മതി. ഒരു പക്ഷേ ഈ വിവാദം ഏറ്റവുമധികം ബാധിക്കുക കുറ്റാരോപിതനെയായിരിക്കില്ല. മറിച്ച് ഇതിലൊന്നും ഭാഗഭാക്കാകാതെയിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയായിരിക്കും. ഒരു തെറ്റും ചെയ്യാത്ത നിങ്ങളിലൊരാളെ ഓര്‍ത്തെങ്കിലും ദയവുചെയ്ത് നിര്‍ത്തുക. പ്ലീസ്…..

 53. Peepz,
  I am kind of shocked to read all this. Dont misunderstand me, this has got nothing to do with Kuruman, I dont know him at all (I have read three of his last posts, that doesnt mean anything)

  Well, all I have to say is –
  blog is just a blog, read it, relish it, discard it or forwn at it..

  BUT dont go any further, unless you are ready to take the risk of being in the company of complete strangers. That applies to guys, girls and kids. If you are talking to some stranger hoping you will get the friend you had been searching all your life, the probable outcomes are you may take a very good friend home, you may be talking to a person who met you as an excuse to get into your family and molest your child, you may have met a bore who may waste your umpteen evenings… you never know.

  Why should you know anyways? love the blog or hate it. look NO FURTHER

 54. കുറുമാന്‍ Says:

  ഉറങ്ങിയിട്ടില്ല 3 ദിവസമായി. കുറ്റം ചെയ്തവനാണെങ്കില്‍ പ്രശ്നമില്ല ഉറങ്ങാന്‍ കഴിയും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതും, പക്ഷെ കുറ്റം ചെയ്യാത്തവര്‍ക്ക്?

  എല്ലാ തെളിവുകളും സഹിതം ഞാന്‍ വരും, എന്റെ മക്കള്‍ക്ക് വേണ്ടി എന്റെ നിരപരാധിത്വം തെളിയിക്കാന്‍. അന്ന് ഇവിടെ കമന്റിട്ട പലര്‍ക്കും ഇരിക്കുന്ന ആണിപലകതെറ്റും. ഇത് വെറും വാക്കല്ല. കുറുമാന്റെ വാക്കാ. ഇതില്‍ പറഞ്ഞിരിക്കുന്ന കമന്റുകളുടെ മുഖം മൂടി ഞാന്‍ വലിച്ചു കീറും, പൊതു മധ്യത്തില്‍. അന്ന് നിങ്ങള്‍ക്ക് പറയാന്‍ ഇതേ ന്യായങ്ങള്‍ ഉണ്ടായിരിക്കണമെങ്കില്‍ ഇപ്പോഴേ തയ്യാറെടുത്തോളൂ.

  മുന്‍പ് ശ്രീമതി ഡോണക്ക് അയച്ച കത്തിലെ (അവര്‍ പറഞ ഭീഷണി) പോലെ പടക്കളത്തില്‍ രഥത്തില്‍ ഏറിയുള്ള വെറും യാത്ര അല്ല! മറിച്ച്,

  ആയുധവുമായി പടക്കളത്തില്‍ ഞാന്‍ ഇറങ്ങും. അമ്പും, വില്ലും, സുധര്‍ശനവും മാത്രമല്ല, മിസൈലും ആറ്റം ബോബും എല്ലാം ഉണ്ട്. എല്ലാം നിങ്ങള്‍ തന്നവ. ഒന്നും ഞാനായി സൃഷ്ടിച്ചിട്ടില്ല.

  ഏത് യുദ്ധം തുടങ്ങുന്നതിനു മുന്‍പും 3 തവണ ശംഖൂതുക എന്ന ഒരു കര്‍മ്മമുണ്ട്. ഞാനായിട്ടത് തെറ്റിക്കുന്നില്ല.

  സത്യമേവ ജയതേ

 55. കുറുമാനേ

  നാടകം ഇനിയും വേണ്ട. ഈ പെണ്‍കുട്ടികള്‍ ഇവിടെ വന്ന് ഇതൊക്കെ പറഞ്ഞത് അതീവ റിസ്ക് എടുത്തിട്ടാവും. നാളെ ഇവരെക്കുറിച്ച് നാടു നീളെ ബ്ലോഗ് പോസ്റ്റുകളും
  ഇവിടുത്തെ ആസ്ഥാന ഹാസ്യം പറച്ചിലുകാരും സജീവമാവും. എന്നിട്ടും അവര്‍ ഇതുപോലെ തന്നെക്കുറിച്ച് പറയണമെങ്കില്‍ അതും ഇത്രയും സുഹൃത്തുക്കളും മറ്റും ഉള്ള തന്നെക്കുറിച്ച് ധൈര്യമായി മുന്‍പോട്ട് വരണമെങ്കില്‍ ഇനിയൊരു തെളിവും വേണ്ട തന്റെ ചെറ്റത്തരത്തിനു.

  കുറച്ച് ഫാബ്രികേറ്റഡ് ചാറ്റും മെയിലും ഉണ്ടാക്കാനാണെങ്കില്‍ എനിക്കും പറ്റും കുറുമാന്‍.

  രാഗേഷ്: എന്തെങ്കിലും….
  പെണ്ണു: അടുത്ത എന്തെങ്കിലും…

  ഇത് കാണിക്കാനാണോ ഭാവം കുറുമാന്‍? ആളെ വിഡ്ഡിയാക്കാന്‍ തന്നെ കഴിഞ്ഞിട്ടേയുള്ളൂ.. കുട്ടപ്പായി ചെവികൊണ്ട് കേട്ടതാണ് തന്റെ അസഭ്യം. അത് ഫോണില്‍ റെക്കോര്‍ഡ്
  ചെയ്യണമെന്ന് താന്‍ പറയുമോ? മയൂരയോട് താന്‍ പറഞ്ഞതാണ് ശ്രീജക്ക് വേണ്ടി ഹംസമാവുമോ എന്ന്? അതും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയിട്ടില്ലല്ലോ. ഇനിയും പെണ്‍കുട്ടികള്‍ വരുന്നുണ്ടാവും, താന്‍ അവരെ വോയ്ദ് ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും, ചിലരുടെ ഫോട്ടോ ചോദിച്ചു ഒരു മാസം ശല്ല്യപ്പെടുത്തിയതും അവര്‍ പിന്നെ ശല്ല്യം സഹിക്ക വയ്യാതെ തന്റെ മെയിലിനു മറുപടി അയക്കാതെ ഇരുന്നതും ഒക്കെ.

  പണ്ട് ഒരു പ്രിയങ്ക മാത്യൂസ് തന്നെ വിളിച്ചിട്ടുണ്ട് എന്ന് താന്‍ കുറേ പേരോട് പറഞ്ഞിട്ടില്ലേ? തന്റെ തന്നെ ഫാബ്രിക്കേഷന്‍. ആ പ്രിയങ്ക മാത്യൂസ് എന്ന ബ്ലോഗര്‍ താനും സുഹൃത്തുക്കളും തന്നെയാണെന്ന് താന്‍ തന്നെ പിന്നെ കള്ളിന്റെ ലഹരിയില്‍ ഒരാള്‍ക്ക് ഈമെയിലും അയച്ചിട്ടുണ്ട്. അതാണ് തന്റെ ഫാബ്രിക്കേഷന്‍ സ്ക്പോപ്പ്. ഇല്ലാത്ത ഒരു പെണ്ണിനെ സൃഷ്ടിച്ച് അവള്‍ തന്നെ പ്രണയിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കുന്നത് കാര്യമായ മനോരോഗത്തിന്റെ ലക്ഷണമാണ് കുറുമാന്‍.

  താന്‍ ഈ കാണിക്കുന്നതെല്ലാം ഇത്രയും ധൈര്യമായി ഇതെല്ലാം എഴുതിയ ഈ സ്ത്രീകളെ ഭയപ്പെടുത്താനാണ്. തനിക്കത് ആദ്യമല്ലല്ലോ ഈ ഭയപ്പെടുത്തല്‍. തന്നെക്കുറിച്ച് ബുള്‍ഗാന്‍ താടി എന്നു വിളിച്ചതിനു ഏതോ അനോണിമസ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ആണെന്ന് വരുത്തിത്തീര്‍ക്കുകയും പിന്നീട് ആ ബ്ലോഗറെ പോലീസിനെ വെച്ച് വിളിപ്പിച്ച മഹാന്‍ അല്ലേ താന്‍? ഈ സ്ത്രീകളോടൊക്കെ പോലീസ് തന്റെ കയ്യിലാണെന്നും മറ്റും താന്‍ പറഞ്ഞ് ഭയപ്പെടുത്തിയതും അറിയാം. തന്റെ കളികള്‍ പാളി കുറുമാന്‍. അതീവ സങ്കീര്‍ണമായി പാളി. അതുകൊണ്ടാണോ പുസ്തക പ്രകാശനത്തിനു ഒരു കൊമ്പന്‍ മീശക്കാരന്‍ പോലീസിനെ കൊണ്ട് വന്നത്?

  ഈ സ്ത്രീകളെല്ല്ലാം കുടുംബിനികളാണ്, മക്കളും ഉള്ളവര്‍. അവര്‍ക്കൊക്കെ തന്റെ ഈ കോപ്പ് ഇവിടെ വിളിച്ച് പറഞ്ഞിട്ട് കൂടുതല്‍ നാറാനല്ലാതെ എന്ത് ഗുണം? അവര്‍ ഈ റിസ്ക് എടുത്ത
  സ്ഥിതിക്ക് ഇതിലും കൂടുതല്‍ തെളിവാര്‍ക്കും വേണ്ട കുറുമാന്‍. വഴിയില്‍ വെച്ച് ഒരുത്തന്‍ ഉപദ്രവിച്ചാല്‍ അത് തുറന്ന് പറയാന്‍ മടിക്കുന്നവരാണ് സ്ത്രീകള്‍ കൂടുതലും. ഇത്രയും പബ്ലിക്കായി ഇത്രയും സ്ത്രീകള്‍ വന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും ഭയപ്പെടുത്തി കാര്യം നേടാന്‍ നോക്കണ്ട കുറുമാന്‍. അവരെക്കുറിച്ച് എന്തെങ്കിലും മോശം വസ്തു തന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ അവര്‍ ഈ റിസ്ക് എടുക്കില്ല. എന്തൊക്കെയോ അവരെക്കുറിച്ച് ഉണ്ടെന്ന് സ്ഥാപിക്കാന്‍, ഭയം വിതയ്ക്കാന്‍ താന്‍ ചെയ്യുന്നതാണിത് . ചിലപ്പോള്‍ അതിനുവേണ്ടി ഫാബ്രിക്കേറ്റഡ് ആയി തന്നെ താന്‍ പലതും ചെയ്യും. ഫാബ്രിക്കേഷന്‍ കുറുമാന്റെ ട്രേഡ് മാര്‍ക്കാണല്ലോ. കഥാകാരന്‍ അല്ലേ?

 56. കിറുക്കുകള്‍ Says:

  ‍അക്ഷരങ്ങളുടെ ലോകത്ത് ഇത്തരം പ്രശ്നങ്ങള്‍ നന്നല്ല എന്നിരുന്നാലും ചില കാര്യങ്ങള്‍ ഇവിടെ പറയാതെ വയ്യ. അക്ഷരങ്ങളിലെ “പെണ്ണത്തം” നന്നായി അനുഭവിച്ച വ്യക്തി എന്ന നിലയില്‍ ഇത് പറയേണ്ടത് എന്റെ കടമ. [പുഴയിലെ കഥയ്ക്ക് വന്ന കമന്റുകളെ കുറിച്ച് ബ്ലോഗില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.
  അക്കാര്യത്തില്‍ കുറുമാന്‍ അത് സാരമില്ല, മൈന്‍ഡ് ചെയ്യേണ്ട എന്ന് പറഞ്ഞ് എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.]കുറുമാന്‍ മാഷിനെ ഞാന്‍ പരിചയപ്പെടുന്നത് ബ്ലോഗിലെ ‘പുലി’യായിട്ടു തന്നെ. കുറച്ചു തവണ ചാറ്റ് ചെയ്തിട്ടുമുണ്ട്. ബ്ലോഗില്‍ പിന്മൊഴി ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ‘നളപാചകം’എന്ന ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് അക്സപ്റ്റ് ചെയ്തതിനു ഞാന്‍ നന്ദി പറഞ്ഞപ്പോള്‍
  “എന്താണ് സമ്മാനം തരിക?”എന്ന് ചോദിക്കുകയും, “ആദ്യ പോസ്റ്റ് മാഷ്ക്ക് ഡെഡികേറ്റ് ചെയ്യാം” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “അതാണോ സമ്മാനം??! അവിടെ ഇരുന്നു തരാന്‍ പറ്റില്ലല്ലോ”എന്നദ്ദേഹം മറുപടി പറയുകയും ചെയ്തു. ആ മറുപടിയില്‍ തോന്നിയ കല്ലുകടി കുറുമാനുമായി അല്‍പ്പം അകല്‍ച്ച സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു.പിന്നീട് ബ്ലോഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വല്ലപ്പോഴൂം സംസാരിക്കുക മാത്രമായി.ഒന്നുകൂടി എടുത്തുപറയട്ടേ പിന്നീടൊരിക്കലും ഇത്തരം കല്ലുകടി കുറുമാന്റെ സംസാരത്തില്‍ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അന്നുതന്നെ നേരിട്ട് കുറുമാനോട് പറയണം എന്ന് തോന്നിയിരുന്നെങ്കിലും സംസാരം വഴിതിരിക്കുക മാത്രമാണ് ചെയ്തത്. കാരണം വാച്യാര്‍ഥത്തില്‍ ആ വാചകത്തില്‍ എന്താണ് തെറ്റ് !!!!!!!!!!!!!!!!!!!!!!!!!!!!!
  [വ്യംഗ്യം കാണുന്നത് പെണ്ണിന്റെ ജന്മസ്വഭാവമാണെന്ന് മുകളില്‍ എവിടേയോ വായിച്ചു. പെണ്ണിനോട് “വ്യംഗ്യ”ത്തില്‍ സംസാരിക്കുക എന്നത് ആണിന്റെയും ജ്ന്മസ്വഭാവമാണല്ലോ.]അങ്ങിനെയങ്ങിനെ സംസാരം തന്നെ ഇല്ലാതായിരുന്നു. പുസ്തകം പബ്ലിഷ് ചെയ്യുന്ന സമയം ഗ്രൂപ്പ് മെയില്‍ വന്നപ്പോള്‍ അതിനു ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കയും ചെയ്തിരുന്നു .ഈ കഴിഞ്ഞ ആഗസ്റ്റില്‍ തുഷാരം അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി എന്നോട് കുറുമാനെ ഓര്‍ക്കുട്ടില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും,മെയിലില്‍ നിന്ന് ബ്ലോക്ക് ചെയ്യണമെന്നും പറഞ്ഞിരുന്നു. ചാറ്റ് ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് കുറുമാന്‍മോശമായ രീതിയില്‍ പറഞ്ഞുനടക്കുകയാണെന്നും പ്റഞ്ഞു. തുഷാരം പറഞ്ഞതുപോലെ തന്നെ മറ്റു പലരും പറയുക കൂടി ചെയ്തപ്പോള്‍ നേരത്തേ തന്നെ എനിക്ക് തോന്നിയ “കല്ലുകടി'” ശരിയായിരുന്നെന്ന് ഉറപ്പായി.

  നെറ്റില്‍ ആക്ടീവായി ഇടപെടുന്ന പല സ്ത്രീകളെക്കുറിച്ചും പൊതുവേയുള്ള ഒരു ധാരണയാണ് ‘ഇവളുമാരേയൊക്കെ വളയ്ക്കാന്‍ പറ്റുമെന്ന്’. എനിക്കിവിടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളോട് പറയാന്‍ ഉള്ളത് ” അപരിചതായ ആണ്‍ ‘സുഹ്രുത്തു’ക്കളോട് എപ്പോഴും ഒരു അകലം സൂക്ഷിക്കുക എന്നതാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മള്‍ സംസാരിക്കുമ്പോള്‍, കൂട്ടാവുമ്പോള്‍ മനസ്സില്‍ ഒന്ന് കുറിച്ചിടുക‌ ‌– ആണിന് പെണ്ണ് ” വെറും പെണ്ണാ”ണ്. [ ഇക്കൂട്ടക്കാരാണ് ചുറ്റുമുള്ള സകല ആണുങ്ങളും എന്നല്ല.വെറും പെണ്ണുമാത്രമായി പെണ്ണിന്റെ കാണുന്നവരാണ് ഭൂരിഭാഗം എന്നു മാത്രം.] “നട്ടെല്ലുള്ള പെണ്ണായി” ജീവിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ ചുറ്റും കാണുന്ന ഇത്തരം കാര്യങ്ങള്‍ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്നു.
  ഗുരുസ്ഥാനീയനായി കണ്ട ഒരാളില്‍ നിന്നാണ് ഇക്കാര്യങ്ങളൊക്കെ ഉണ്ടാകുന്നത് എന്നറിയുമ്പോള്‍ അത് വല്ലാത്ത വേദനയാകുന്നു.
  കുറുമാന്‍ മാഷേ…സത്യം. നിങ്ങളെ ഞാന്‍ കണ്ടത് എന്റെ ഗുരുവായിത്തന്നെ ആയിരുന്നു.ഇപ്പോള്‍ മനസ്സിലാകുന്നു നിങ്ങള്‍ ഒരു നല്ല എഴുത്തുകാരന്‍ മാത്രമല്ല, അഭിനേതാവുകൂടിയാണ്.

  ഇവിടെ എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് അക്ഷരങ്ങളുടെ ലോകമാണ്. നമ്മില്‍ പലര്‍ക്കും ബ്ലോഗ് വായന്യുടേയും,എഴുത്തിന്റേയും ഇടമാണ്. നമുക്ക്
  പുസ്തകങ്ങളുടെ അനുഭവങ്ങള്‍ നല്‍കുന്നത് ബ്ലോഗാണ്.
  നെറ്റ്,ബ്ലോഗ് ഇതൊക്കെ ദുരുപയോഗം ചെയ്യാതിരിക്കുക. ..ആരും!!

 57. ഞാന്‍ തന്നെ രാവിലെ ഇട്ട കുറുമാന്റെ ഇമെയില്‍ ഞാന്‍ ഒന്നും കൂടി വായിച്ച് നോക്കിയതില്‍ നിന്നു ചിലത് എടുത്ത് പറയുവാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നി.

  കുറുമാന്റെ ഇമെയില്‍ വരികള്‍:- തുഷാരത്തിനെ വളച്ച സമയത്ത് താങ്കളെ വളക്കാമായിരുന്നു എന്നൊരു വാക്ക് ഞാന്‍ പറഞ്ഞിട്ടുണ്ടോ? ഓര്‍ത്ത് നോക്കണം താങ്കള്‍.

  കുരുമാന്‍ ഞാന്‍ ഒര്‍ത്ത് നോക്കി, ഇത് പറഞ്ഞത് ഞാന്‍ അല്ല, ഈ പോസ്റ്റില്‍ കമന്റ് ഇട്ട ഋഷി എന്ന കഷി ആണ്. എനിക്ക് മനസിലാകാത്തത് അയാളുടെ കമന്റ് കണ്ടിട്ട് താങ്കള്‍ എനിക്ക് എന്തിന്ന് മെയില്‍ അയച്ചു എന്നാണ്??? ആഗസ്റ്റ് 23ന് വനിതാലോകം വഴി ഞാന്‍ ഈ പോസ്റ്റ് വായിച്ച് അന്ന് തന്നെ ഇതില്‍ കമന്റ് ഇട്ടിരുന്നതാണ്. ഇന്ന് ഇവിടെ SEP 3 രാവിലെ മെയില്‍ നോക്കുമ്പോള്‍ താങ്കളുടെ മെയില്‍ കാണുന്നു. ശരിക്കും ചിലമ്പില്‍ വരുന്ന കമന്റ്സ് എന്ത് എന്ന് ഞാന്‍ ആഗസ്റ്റ് 23ന് ശേഷം നോക്കിയിരുന്നില്ല. താങ്കളുടെ ഇമേയിലില്‍ പറഞ്ഞ പ്രകാരം ആണ് (കുറുമാന്റെ ഇമെയില്‍ വരികള്‍:- താങ്കളുടെയൊക്കെ പരിശ്രമഫലമായി, ചിലമ്പിന്റെ പോസ്റ്റില്‍ എനിക്കെതിരെ വന്ന ഒരു കമന്റ് താഴെ കാണുക) ഞാന്‍ ഇന്ന് വീണ്ടും ചിലമ്പിലെ കുരുക്കുകളും ഇതിലെ കമന്റുകളും കാണുന്നത്.

  ഋഷിക്ക് എങ്ങിനെ അറിയാം താങ്കള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട് എന്ന്??? (കുറുമാന്റെ ഇമെയില്‍ വരികള്‍:-ഞാന്‍ പറഞ്ഞത് ഇപ്രകാരം, തുഷാരത്തിനേയോ, ശ്രീജയേയോ, പരിചയപെടുന്നതിനു മുന്‍പ് താങ്കളെ പരിചയപെട്ടീരുന്നെങ്കില്‍ ഒരു പക്ഷെ താങ്കളുമായിട്ടായിരുന്നേനെ സൌഹൃദം കൂടുതല്‍ അഥവാ ക്രഷ്. യാതൊരു സൌഹൃദങ്ങളും ഒരിക്കലും ലൈംഗികമായ താത്പര്യത്തോട് കൂടിയായിരുന്നില്ല, അല്ലെങ്കില്‍ ഒരിക്കല്‍ പോലും ഒരുവാക്ക് ഞാന്‍ ഇവരോട് അല്ലെങ്കില്‍ താങ്കളോട് മോശമായി അഥവാ സഭ്യമല്ലാത്തതായി പറഞ്ഞിട്ടില്ല. )

  ഋഷിയും താങ്കളുടെ കൂട്ടുകെട്ടില്‍ ഉള്ള ആളാണോ? ഇവിടെ ഇങ്ങിനെ ഒരു പോസ്റ്റ് കണ്ടിട്ട് സ്വന്തം മിടുക്ക് ആസ്വസിച്ച് ഇവരോടൊപ്പം രസിക്കുകയായിരുന്നോ താങ്കള്‍, ഇവിടെ ആരും പ്രതികരികുന്നില്ല എന്ന് കണ്ട്???

  കുറുമാന്റെ ഇമെയില്‍ വരികള്‍:- എന്നിട്ടും വളച്ചൊടിച്ച് കാര്യങ്ങള്‍ ഈ ഒരവസ്ഥയില്‍ എത്തിച്ചതിന് താങ്കളും ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് നിഷേധിക്കാന്‍ ആകുമോ?

  ഉത്തരവാദി അല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയുവാനാകും. എന്ത് കാര്യം വളച്ചൊടിച്ചു എന്നാണ് താങ്കള്‍ പറയുന്നത്???

  കുറുമാന്റെ ഇമെയില്‍ വരികള്‍:- ഒരു കാര്യം എല്ലാവരും ഓര്‍ക്കുക. രണഭൂമിയിലൂടെ തേരില്‍ വെറുതെ സഞ്ചരിക്കുകയാണ് ഞാനിപ്പോള്‍. ആയുധം എടുത്തിട്ടില്ല. ആയുധം എടുത്താല്‍ രണഭൂമിയില്‍ പല ശിരസ്സുകളും ഉരുളൂം, രണഭുമി രക്തപങ്കിലമാകും, അതിന്നിടയില്‍ ഒരു പക്ഷെ എന്റെ സ്വന്തം തലയും നഷ്ടപെടാം. പക്ഷെ ഒരു ഭീരുവായി മരിക്കുന്നതിലും ഞാന്‍ കാംക്ഷിക്കുന്നത് വീരമൃത്യു തന്നെ.

  ഇവിടെ കമന്റ് ഇട്ട പലരെയും പോലെ ഞാന്‍ ഇതില്‍ ഞാന്‍ ഇതില്‍ ഭീഷണിയേ കണ്ടില്ല(ആദ്യം മെയില്‍ കണ്ട് ഞാന്‍ ഭയന്നു പോയത് കൊണ്ട് അങ്ങിനെ തോന്നിയതാണ്.)

  ഇനി എനിക്ക് ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്… ചാറ്റിലോ മെയില്‍ വഴിയോ ഒട്ടും പരിചയം ഇല്ലാതിരുന്ന കുറുമാന്‍ എന്റെ ഫോണ്‍ നംബര്‍ എന്റെ അറുവോ സമ്മതമൊ ഇല്ലതെ എന്റെ സുഹൃത്തിന്റെ കൈയില്‍ നിന്നും വാങ്ങി എന്നെ നാട്ടില്‍ നിന്നും അമേരിക്കയിലേക്ക്‌ വിളിച്ച്‌ സംസാരിച്ചത്ത് എന്തിനായിരുന്നു എന്നും കൂടി വ്യക്തമാക്കാമോ, കുടിച്ച് ലെക്ക് കെട്ട് ????

 58. ഇവിടെ സത്യത്തില്‍‌ എന്തൊക്കെയാണ്‍ നടക്കുന്നത്?
  ഇതെല്ലാം സത്യമോ? കുറുമാന്‍‌ജിയെ പറ്റി വ്യക്തമായി കുറച്ചു പേര്‍‌ പറഞ്ഞതും അതിനെല്ലാമുള്ള മറുപടികളും വായിച്ചു.

  ഇവിടെ വായിച്ചതാണ്‍ യഥാര്‍‌ത്ഥ്യമെങ്കില്‍‌ വളരെ ദു:ഖമുണ്ട്. കുറുമാന്‍‌ജിയെ പറ്റി ഇത്തരത്തില്‍‌ കരുതിയിരുന്നില്ല. അതല്ല, ഇതെല്ലാം കുറുമാന്‍‌ജി പറഞ്ഞതു പോലെ ആരെങ്കിലും ഇടയില്‍‌ കളിച്ചതാണെങ്കില്‍‌ അത് തെളിയുന്നതിനായി പരസ്പരം നേരിട്ട് സംസാരിച്ച് തീര്‍‌ക്കുന്നതല്ലേ എല്ലാവര്‍‌ക്കും നല്ലത്? (പക്ഷേ, മയൂര ചേച്ചിയും മറ്റും തുറന്ന് പറയുന്ന കാര്യങ്ങള്‍‌ അവിശ്വസിക്കേണ്ടതില്ല എന്നു തോന്നുന്നു) അങ്ങിനെയെങ്കില്‍‌, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയെങ്കില്‍‌ തന്നെ ഇനി ആവര്‍‌ത്തിക്കാതിരിക്കാനും മാപ്പു പറഞ്ഞ് ഒരു നല്ല എഴുത്തുകാരനായി തുടരാനും ഒരു അവസരം കൂടി നല്‍‌കിക്കൂടെ? കൂടുതല്‍‌ പ്രശ്നങ്ങള്‍‌ സൃഷ്ടിക്കണോ?

  എന്തായാലും മലയാളം ബ്ലോഗ്ഗിങ്ങിന്‍ ഇതു ഗുണം ചെയ്യുകയില്ല എന്നു തന്നെ എനിക്കു തോന്നുന്നു.

 59. കുഞ്ഞന്‍ Says:

  കഴിഞ്ഞ 66 കമന്റ്നുകളും സസൂഷ്മം വായിച്ചു. അതിന്‍ പ്രകാരം എനിക്കു തോന്നിയത് അല്ലെങ്കില്‍ തോന്നിപ്പിച്ചത് “പെണ്ണ് വെറും പെണ്ണുതന്നെയാണെന്ന്“ . ഇതിലെ നായകന്‍ എന്തെങ്കിലും ദുരുദ്ദേശപരമായി സംസാരിക്കുകയൊ പ്രവര്‍ത്തിക്കുകയൊ അല്ലെങ്കില്‍ അങ്ങിനെയൊരു തോന്നുലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പിന്നെയെന്തിനു ആ സൌഹൃദം മുന്നോട്ടു കൊണ്ടുപോയി? നിങ്ങളുടെ അമ്മായിയുടെ മോനൊ അതൊ ബന്ധുക്കാരനൊ?എന്തെങ്കിലും കല്ലുകടി തോന്നിയാല്‍ ആ നിമിഷം ആ കണക്ഷന്‍ കട്ടു ചെയ്യാന്‍ പാടില്ലായുരുന്നൊ? ഇതു നെയ്യപ്പം തിന്നുകയും ചെയ്യാം മീശയും മിനുക്കുകയും ചെയ്യാം എന്ന തത്വംതന്നെയാണ്. നാണമില്ലെ ഇപ്പോള്‍ കിടന്നു നിലവിളിക്കാന്‍ അല്ലെങ്കില്‍ ചെളിവാരിയെറിയാന്‍? ഇഞ്ചിപ്പേണ്ണ് എഴുതിയതു വായിക്ക്(കമന്റ്)എത്ര പരമാര്‍ത്ഥമാണവരെഴുതിയത്.

  ശ്രീ നായകനോടു ഒരുവാക്ക്, മിടുക്കന്‍, എല്ലാതെളിവോടെ തേരു തെളിയിക്കുമെന്ന്! ഹാ കഷ്ടം, അപ്പോള്‍ ഇതെല്ലാം മുന്‍‌കൂട്ടി മരത്തില്‍ കണ്ടിരുന്നുവല്ലെ?നിങ്ങളിങ്ങനെയൊരു വാക്കുകള്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍,‍ ഞാന്‍ നിങ്ങളില്‍ നല്ലൊരു ബ്ലഗാവിനെ കണ്ടേനെ..

  ഖേദത്തോടെ പറയട്ടെ, ഈ ശര്‍ദ്ദിക്കല്‍ ബൂലോകത്തെ നശിപ്പിക്കും അല്ലെങ്കില്‍ പുഴുകുത്തായി നിലനില്ക്കും, ആയതിനാല്‍ ഈ വെല്ലുവിളികളും ചെളിവാരിയെറിയലും ദയവുചെയ്തു നിര്‍ത്തൂ..

  എന്ന് ബ്ലഗാവു കുഞ്ഞന്‍

 60. കുറ്റാരോപണങ്ങളും തെളിവു നിരത്തലും ആക്ഷേപവും അധിക്ഷേപവുമൊക്കെയായി ഈ വിഷയം ഒരുപാട് ചര്‍ച്ച ചെയ്തല്ലോ ഇവിടെ.

  ഇന്റര്‍നെറ്റിലൂടെ സാധാരണ ഏതൊരാളും നേരമ്പോക്കിനായി ചെയ്യുന്ന നിരുപദ്രവമായ തമാശകള്‍ മാത്രമാണോ കുറുമാന്‍ ചെയ്തത്?

  ഏതെങ്കിലും സ്ത്രീയെ/പുരുഷനെ/കുട്ടിയെ ലൈംഗികമായോ മാനസികമായോ ശാരീരികമായോ പീഢിപ്പിക്കാന്‍ കുറുമാന്‍ ശ്രമിച്ചുവോ?

  വോയ്സ് ചാറ്റിലൂടെയോ ഫോണിലൂടെയോ അങ്ങേര്‍ അശ്ലീലം പറഞ്ഞുവോ?

  വെബ് കാമിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തുകയോ ആരോടെങ്കിലും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്യുകയോ ഉണ്ടായോ?

  ആരുടെയെങ്കിലും ചാറ്റ്/ മെയില്‍/ റെക്കോര്‍ഡ് ചെയ്ത സംഭാഷണം ഉപയോഗിച്ച് ആ‍രെയെങ്കിലും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയോ സ്വന്തം ഇംഗിതത്തിനു വശം വദയാക്കാന്‍ ശ്രമിക്കുകയോ ഉണ്ടായോ?

  ഈ പോസ്റ്റും അതിലെ കമന്റുകളും വായിച്ച ശേഷം സ്വതന്ത്രമായി ചിന്തിച്ചപ്പോള്‍ പാമരനായ എനിക്ക് തോന്നിയ ചില സംശയങ്ങളാണിവ. മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒന്നും സംഭവിച്ചതായി ആരും പറഞ്ഞു കണ്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും കുറുമാന്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടണം. ഇനി ഇല്ലെങ്കില്‍ ഇവിടെ പരസ്യവിചാരണ നടത്തിയ മുഖമുള്ളവരും ഇല്ലാത്തവരുമായവരെല്ലാം അവരവരുടെ ചെയ്തികളെക്കുറിച്ച് ഒന്ന് ഇരുത്തിച്ചിന്തിക്കാന്‍ സമയം ചിലവാക്കുക. ഗുരുതരമായ തെറ്റൊന്നും കുറുമാന്‍ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് അങ്ങേരും സ്വയം ഒരവലോകനം നടത്തട്ടെ. വ്യക്തി ജീവിതത്തിലെ തെറ്റുകളും ശരികളും പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന് പൊതിയഴിച്ചു വച്ചിട്ട് അമേദ്യത്തില്‍ ഈച്ച പൊതിയുമ്പോലെ പല പേരിലും കേറിയിറങ്ങിയ അനോണികള്‍ ശ്രദ്ധിക്കുക, നിങ്ങാളും ചോരയും നീരും മജ്ജയും മാംസവുമുള്ള മനുഷ്യരാണ്. ആരോപിച്ചവരും ആരോപിതരും മാനസിക വ്യഥ അനുഭവിക്കുന്നുണ്ടാവാം. ഒരിക്കല്‍ നിങ്ങളും ഏതെങ്കിലും വിഷയത്തില്‍ ആരോപിതന്‍/ ആരോപിത ആയേക്കാം.
  ശുഭാശംസകള്‍.

 61. സിബു Says:

  കുറുമാനേ.. ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്ന്‌ പറയാതെ വയ്യ 😦

  ബ്ലോഗുകളുടെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകള്‍ക്ക്‌ ധൈര്യത്തോടെ കടന്നുവരാവുന്ന സ്ഥലമാണ് എന്നതാണ് എന്ന്‌ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഞാന്‍ വളരെ നെയ്‌വ് ആയിപ്പോയി എന്ന്‌ മനസ്സിലാക്കുന്നു.

  അമേരിക്കക്ക് 911 എന്തായിരുന്നോ അതായിമാറും ഈ സംഭവം ബ്ലോഗിന്. ഇനിയൊരിക്കലും മടങ്ങിവരാത്തവണ്ണം ബ്ലോഗര്‍മാര്‍ തമ്മിലുണ്ടായിരുന്ന വിശ്വാസ്യത (ആശയങ്ങളിലുള്ള യോജിപ്പല്ല) കുത്തിയൊലിച്ചുപോയി. ഇനി ബൂലോഗത്തില്‍ എന്തുതന്നെ സംഭവിച്ചാലും ഞെട്ടേണ്ടതില്ല :((

 62. ബ്ലോഗ് എഴുതുന്നു എന്ന കാരണം കൊണ്ട് ഈ പെണ്ണുങ്ങളെയൊക്കെ തേടിപ്പിടിച്ച് സംസാരിക്കുവാന്‍ കുറുമാന്‍ ആരാണ്? എന്താണ് അയാള്‍ക്ക് അത്ര മുട്ടല്‍? മിക്കവരും വെളിപ്പെടുത്തിയിരിക്കുന്നത് അവര്‍ക്കതില്‍ താല്പര്യമില്ലായിരുന്നു, അല്ലെങ്കില്‍ ആദ്യം ഇയാള്‍ ബൂലോഗ പുലിയല്ലെ, ബഹുമാനിച്ച് കളയാം എന്നൊക്കെയാണ്. പിന്നീട് കുറുമാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു, അവര്‍ക്കപ്പോള്‍ കുടുംബത്ത് പറയേണ്ടി വന്നു എന്നെല്ലാമല്ലേ? കുറുമാന്‍ ഫോണ്‍ സംസാരങ്ങളെ ദുരുപയോഗം ചെയ്യുവാന്‍ ശ്രമിച്ചിരുന്ന് എന്ന് വ്യക്തമായി പലരും പറഞ്ഞിട്ടുണ്ട്. ഒരുപാടാളുകള്‍ക്ക് ഒരുമിച്ചു സംശയം ജനിക്കുമൊ ഒരാളുടെ സ്വഭാവത്തില്‍. ഇതൊന്നും വായിച്ചിട്ട് ഇക്കാസ് മെര്‍ച്ചന്റിന് ഒന്നും തോന്നിയില്ലേ? അതോ ഇതിലും കച്ചവടതാല്പര്യമുണ്ടോ മര്‍ച്ചന്റേ? കുറുമാന്റെ ബുക്കിന്റെ ഡീലര്‍ഷിപ്പ് ഒന്നും എടുത്തിട്ടില്ലല്ലൊ അല്ലെ.

 63. മലയാളം ബ്ലോഗിങ്ങും ഞരമ്പുരോഗികളും എന്ന പോസ്റ്റില്‍ കുറുമാന്‍ ഇട്ട ഈ കമന്റ് വായിച്ചുനോക്കുക.അയാളുടെ വേറെ കുറെ കമന്റുകളും ഉണ്ട് അവിടെ. ഡിലീറ്റ് ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ കമന്റ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു. ഇയാളുടെ കമന്റിലെ 2-ആമത്തെ നിറ്ദ്ദേശം നോക്കൂ. പുരുഷന്മാരെ നിങ്ങള്‍ വടിവാളുമെടുത്ത് ഇറങ്ങൂ എന്ന്.
  kuruman said.
  വളരെ നല്ല ഒരു ലേഖനം തന്നെ ഇഞ്ചി ഇത്. പക്ഷെ എത്രമാത്രം പ്രായോജികം?
  ഓരോരോ വരികളായീ ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിക്കട്ടെ.
  1)ഇന്റര്‍നെറ്റില്‍ സ്ത്രീകളും കുട്ടികളും അല്പം മുന്‍കരുതല്‍ എടുക്കുന്നത് എപ്പോഴും നല്ലതാണ് – ഇത് കുട്ടികള്‍ക്കു, സ്തീകള്‍ക്കും മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ലതു തന്നെ.
  സ്വന്തം ഫോട്ടോയൊ, പേരൊ, അഡ്രസ്സൊ, ഫോണ്‍ നമ്പറോ അറിയാത്ത അല്ലെങ്കില്‍ നേരില്‍ കാണാത്ത പൂര്‍ണ്ണമായും വിശ്വാസമില്ലാത്ത മറ്റൊരാള്‍ക്കും കൈമാറരുത് – എത്ര സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പേരിലായാലും ശരി. അത് എത്ര കൈകള്‍ മാറിപ്പോവും എന്ന് തീര്‍ച്ചയില്ലെങ്കില്‍ ഒരിക്കലും കൊടുക്കരുത് – ടെക്നോളജി ഇത്രയും ഫോര്‍വേഡായിരിക്കുന്ന കാലത്ത്, ഒരു ഫോട്ടോ ഇട്ടുവെന്നോ,അഡ്രസ്സ് നല്‍കിയെന്നോ കരുതി ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഉദാ : ഇഞ്ചിയുടെ ഒരു ഫോട്ട്ടോ ഇഞ്ചി പോലും അറിയാതെ, ഇഞ്ചിയെ അറിയുന്ന ഒരാള്‍ക്ക് എടുക്കാന്‍ പറ്റും. അവര്‍ അത് മിസ് യൂസ് ചെയ്താല്‍, മോര്‍ഫിങ്ങ് ചെയ്താല്‍ ആരാണത് ചെയ്തതെന്നൂ പോലും ഇഞ്ചിക്കെന്നല്ല, ലോക പോലീസിനു പോലും കണ്ടു പിടിക്കാ‍ന്‍ പറ്റില്ല.
  ഇത് ഞാന്‍ പറയാന്‍ കാരണം, ബ്ലോഗുവായനക്കാരുടെയിടയില്‍ സ്വന്തം ഫോ‍ട്ടോയും, അഡ്രസ്സും ഇട്ട ഒരു വനിതാ ബ്ലോഗാര്‍ക്കെതിരേയും യാതൊരു വീധ അശ്ലീല കമന്റുകളും ഒരു വര്‍ഷത്തിനിടയില്‍ (ഞാന്‍ അത്രയേ ബ്ലോഗില്‍ വന്നിട്ടായിട്ടുള്ളൂ) കണ്ടതായി ഓര്‍മ്മയില്ല. മറിച്ച് സുഹൃത്ത് ബന്ധത്തിന്റെ എണ്ണം കൂടിയിരിക്കാനേ സാധ്യതയുള്ളൂ.
  2) സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ചെയ്യാവുന്നത്, നിശബ്ദരായി ഇരിക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും പരോക്ഷമായും പ്രത്യക്ഷമായും ചെയ്യരുത്. – ഇതും തെറ്റ്. എന്റെ കാഴ്ചപാടില്‍ സ്ത്രീകള്‍ക്കെതിരായുള്ള (അറിയുന്നവരോ, അറിയാത്തവരോ, അനോണികളോ ആ‍വട്ടെ, നോട് ദ പോയന്ന്റ്റ് മൈ ലോഡ്), ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ വെറുതെ ഇരുന്നാല്‍ പോര – വടിവാളെടുത്ത് ഇറങ്ങണം. പക്ഷെ ഇവിടെ അപരാധിക്കപെട്ട സ്ത്രീ ഫൂലന്‍ ദേവിയാണോ,ജാന്‍സി റാണിയാണോ, നാണികുട്ടിയാണോ, അതോ ആരെന്നറിയാത്തവരാണോ, സ്ത്രീ തന്നെയാണോ എന്നെല്ലാം ഒരു പുരുഷന്‍ നോക്കും.
  3) ആദ്യം ചെയ്യേണ്ടത്, ആക്രമണം ഉണ്ടായാല്‍ ഉടനെ മൌനമായി അവരെ നിരീക്ഷിക്കുക. ലഭ്യമാണെങ്കില്‍ (അല്ലെങ്കില്‍ അറിവുള്ളവരുടെ സഹായം തേടുക) അവരുടെ ഐപി അഡ്രസ്സ് (I.P Address – Internet Protocol Address), ഐ.എസ്.പി (ISP – Internet Service Provider), സ്ഥലം, കമന്റും പോസ്റ്റും ഇട്ട സമയം, എഴുത്തിന്റെ പാറ്റേണ്‍ എന്നിവ നിരീക്ഷിക്കുക. അതിന്റെ പ്രിന്റ് സ്ക്രീന്‍ (print screen), സോഫ്റ്റ് കോപ്പി (soft copy), ഹാര്‍ഡ് കോപ്പി (hard copy) എന്നിവ ആ നിമിഷം തന്നെ എടുത്തു വെക്കുക. ബുദ്ധിപൂര്‍വ്വം നിരീക്ഷിച്ചാല്‍ എത് കൊലകൊമ്പന്‍ ഞരമ്പ് രോഗിയാണെങ്കിലും പെട്ടെന്ന് ആളെ മനസ്സിലാക്കുവാന്‍ സാധിക്കും. ഏത് കള്ളനും മിക്കപ്പോഴും തിടുക്കത്തില്‍ വമ്പന്‍ തെറ്റുകള്‍ പറ്റും എന്നുള്ളതുകൊണ്ട് തന്നെ – ഇത് പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു പറയുന്നതിനെ സ്ഥിരീകരിച്ചിരിക്കുന്നു. ചെയ്യുന്നവന്‍ അവനു വേണ്ട പ്രിക്കോ‍ഷന്‍ എടുക്കാന്‍ സഹായകമായി ഈ ലാ‍സ്റ്റ് പാര എന്നു പറഞ്ഞാല്‍?
  ഇനി എന്റെ അഭിപ്രായം.
  സ്ത്രീയായാലും, പുരുഷനായാലും, വ്യക്ക്തിഹത്യ അല്പം സ്വല്പം ആവാം പക്ഷെ പരിധി വിടരുത്. ഒരാളെ വേദനിപ്പിച്ചുകിട്ടുന്ന സന്തോഷം ശാശ്വാതമല്ല.
  Thursday, June 07, 2007 3:40:00 PM

 64. “പലരോടും ഇങ്ങനെ പറഞ്ഞുവെന്നറിഞ്ഞു.”
  “ഇതൊക്കെ വളരെ നേരത്തെ പലരോടും പറയുന്നുണ്ടായിരുന്നുന്നും ”

  തുഷാരത്തിന് അറിയാം സാരംഗി നിഷേധിച്ചിരിക്കുന്ന ഒരു കാര്യം സാരംഗിയെ കുറിച്ച് പറഞ്ഞുവെന്ന്, കാരണം ആ പറഞ്ഞത് അവരോടാണ്. പറയുക മാത്രമല്ല ആ പറച്ചില്‍ കൊണ്ട് എന്തോ നേടുവാനും കുറുമാന്‍ ശ്രമിച്ചിരുന്നു. തുഷാരത്തിന്റെ കമന്റ് വായിച്ചാല്‍ കൊപ്പള്ളിക്ക് കാര്യം മനസ്സിലാവും. ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുകയില്ലെന്ന് കുറുമാന്‍ കരുതിയത് കുറുമാന്റെ പരാജയം.

  “പലരും എന്‍റെ പുറകെ ഉണ്ട്,ഞാന്‍ അവരെയൊന്നും നോക്കാറു കൂടിയില്ല.ഇതിനിടയ്ക്ക് എപ്പോഴോ എന്നോട് പറഞ്ഞു US-il ഉള്ള ഒരു phd ക്കാരിക്ക് വരെ എന്നെ ഇഷ്ടാണ്‍” ഈ പിച്ച്ഡിക്കാരിയെ തുഷാരത്തിന് അറിയില്ലെന്നാണ് കുറുമാന്‍ കരുതിയത് കാര്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നു തുടങ്ങിയത് അപ്പോളാണ്. പെണ്ണുങ്ങളെ വിളിച്ച് ശല്യപ്പെടുത്തുന്നതും പോരാ, മറ്റു പെണ്ണുങ്ങളെ വലയില്‍ വീഴ്ത്താന്‍ അവരെ കുറിച്ച് മോശപ്പെട്ടത് കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നു

 65. ദില്‍ബാസുരന്‍ Says:

  കൈപ്പള്ളി പറഞ്ഞ സംശയങ്ങള്‍ എനിയ്ക്കും ഉണ്ട്. കുറുമാന്‍ പലരുമായും ചാറ്റ് ചെയ്തിരിക്കാം അത് വ്യക്തിപരമായ കാര്യമാണ്. പക്ഷെ ഈ ആരോപണങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്ത് കൊണ്ട് നടക്കുകയും ബ്ലോഗില്‍ പോസ്റ്റായി ഇടുകയും മുങ്ങിപ്പോയ പോസ്റ്റിനെ പബ്ലിക്ക് പ്ലേസില്‍ ലിങ്ക് ചെയ്യുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാവാം എന്ന് സംശയിക്കുന്നു. തികച്ചും വ്യക്തിപരമായ മെയിലും ചാറ്റും ബ്ലോഗുമായി ബന്ധപ്പെട്ടതല്ല അത് പ്രൈവറ്റായി തന്നെ പറഞ്ഞ് തീര്‍ക്കേണ്ടതായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

 66. വെറും ഞെട്ടലല്ല…..ഇത് വായിച്ചിട്ട് എന്റെ ദേഹം വിറക്കുകയാണ്.

  എന്നും അരാധനയോടെ കണ്ടിരുന്ന, കുറുജി എന്ന് വിളിച്ചിരുന്ന ശ്രീ കുറുമാന്‍ എന്തിനിത് ചെയ്തു എന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും മിസ്‌ അണ്ടര്‍സ്റ്റാന്‍‌ഡിംഗ് ആകാം എന്നു കരുതട്ടെ.

  എങ്കിലും എന്റെ മനസ്സില്‍ തോന്നുന്ന രണ്ട് കാര്യങ്ങള്‍ :

  ഇതിന്റെ സത്യവും കള്ളവും ഒന്നും എനിക്കറിയേണ്ട. ഇത് സത്യമാണെങ്കില്‍-

  ഇതിങ്ങനെ പബ്ലീക് ആയി വിഴുപ്പലക്കണാരുന്നോ?
  ഇതില്‍ രണ്ട് വ്യക്തികള്‍ മാത്രമല്ല, കുടുംബങ്ങളും കുട്ടികളും എല്ലാം വന്നു പെടും എന്ന് ഓര്‍ക്കാരുന്നു.
  കുറുമാനെതിരെ ആക്ഷേപമുണ്ടെങ്കില്‍, അത് നേരിട്ട് പറയാന്‍ മടിയാണെങ്കില്‍, വിശ്വാസയോഗ്യരായ, സ്ത്രീകളായ ബ്ലോഗേര്‍സിനെക്കോണ്ട് തന്നെ കുറുമാനോട് സംസാരിപ്പിച്ച് അതിനെ നിര്‍ത്തിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു. അതുല്യ ചേച്ചിയൊക്കെയുണ്ടല്ലോ, ദുബായില്‍ തന്നെ.
  തികച്ചും സ്വകാര്യമായി ഈ പ്രശ്നം സൂചികൊണ്ടെടുക്കാമായിരുന്നു..ഇനി ജെ സി ബി വേണ്ടി വരുമോ? ഇനി ഇത് എല്ലാര്‍ക്കും ഒരു വാണിംഗ് ആണ് എന്നു വെച്ചാല്‍, അതിലും കാര്യമില്ല. തികച്ചും സ്വകാര്യമായി ഈ പ്രശ്നം സോള്വ് ചെയ്തിരുന്നെങ്കില്‍,ഒരു പക്ഷേ ഭീഷണി ഉപയോഗിച്ച് തന്നെ, പിന്നെ അങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിക്കണ്ട കാര്യമില്ലല്ലോ.അതൊന്നു ട്റൈ ചെയ്യാരുന്നു, ഈ പരസ്യ വിചാരണക്ക് മുന്‍പേ.

  കുറുജീ, പ്ലീസ്, ഇനി ഇതിന് മറുപടിയായി തേരും രഥവും ആനയും അമ്പാരിയും ഒന്നും വേണ്ട. അതിലൊന്നും ഒരു അര്‍ത്ഥവുമില്ല. വീണ്ടും അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിയാമെന്നല്ലാതെ. ഇത് വായിക്കുന്നവര്‍ക്കു നേരമ്പോക്കും ഉള്‍പെട്ടവര്‍ക്കു സ്വന്തം ജീവിതവുമാണെന്ന് തിരിച്ചറിയണം. ഇത് ബ്ലോഗിങ്ങോ ബൂലോഗമോ ഒന്നുമല്ല, വെറും വ്യക്തിപരമായ കാര്യങ്ങളാണ്. ഇതൊന്നും പരസ്യമായിചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവുമില്ല.വെറുതേ കുറേ മനുഷ്യരുടെ ജീവിതം ബൂലോഗ കൂട്ടായ്മ(ഹഹഹ) കാരണം കുട്ടിച്ചോറാവുന്നതില്‍ വലിയ വിഷമമുണ്ട്. താങ്കളുടെയടക്കം.കഴിയുമെങ്കില്‍ ബൂലോഗത്ത് നിന്നും അല്പ സമയം മാറി നില്‍ക്കൂ. ദുബായിലെ കുറുമാന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കൂ.

  പിഴവുകളില്‍ നിന്ന് പഠിക്കുന്നതല്ലേ ജീവിതം? അതൊന്നും സാരല്ല.

  എല്ലാവരും ക്ഷമിക്കൂ. പ്ലീസ്. എല്ലാം ശരിയാകട്ടെ.

 67. സഹോദരിമാരെ…തെറ്റ് തെറ്റ് തന്നെയാണ്,പക്ഷേ അതിന്റെ ആഴമറിഞ്ഞു വേണം ശിക്ഷ.ഒരു ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയിലല്ലാതെ എനിക്ക പ്രിയപ്പെട്ടവനല്ല കുറുമാന്‍,അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടോ എന്നറിയുകയും ഇല്ല,തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പറയേണ്ടിയതും തന്നെ. പക്ഷേ ബംഗളൂര്‍ മീറ്റിന്റെ തുടക്കം മുതല്‍ അതില്‍ സജീവമായി പങ്കെടുത്ത ഒരാള്‍ എന്ന നിലക്ക് കുറുമാന്‍ ഏതെങ്കിലും വനിതാ മെമ്പേര്‍സിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല എന്നെനിക്കുറപ്പിച്ച് തന്നെ പറയാന്‍ കഴിയും,അല്ലെങ്കില്‍ അവരിലാരെങ്കിലും വന്ന് അത് നിഷേധിക്കട്ടെ.

  കുറുമാനേ..ഒരു കാര്യം പറയാനുണ്ട്..ഈ കഥാതന്തു ഫാബ്രിക്കേറ്റഡ് ആണെന്നത് ഏതു കോമണ്‍സെന്‍സ് ഉള്ള ആള്‍ക്കും മനസിലാക്കാം.പക്ഷേ ഇത്രയും സ്ത്രീകള്‍ വന്ന് ഒരു പോലെ വന്നു ഒരേകാര്യം പറയുമ്പോള്‍ ,കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നോ എന്നൊന്നു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു ക്ഷമയോളം ഒരു ആണത്ത പ്രകടനം ഇല്ലെന്നും വ്യക്തിപരമായി പറഞ്ഞു കൊള്ളട്ടെ..!

  എന്റെ അനോണി സുഹൃത്തുക്കളേ…. ഒരു ബ്ലോഗറല്ല,ഒരു കൂട്ടം ബ്ലോഗേര്‍സിന്റെ കുടുംബങ്ങളും ഇതില്‍ ദുഖിക്കുന്നുണ്ടാവാം.എരിതീയില്‍ എണ്ണ കോരിയൊഴിക്കുന്ന തരത്തിലുള്ള കമന്റുകള്‍ അവസാ‍നിപ്പിക്കുക.പറയാനുള്ള കാര്യങ്ങള്‍ നേരെ നോക്കി അന്തസായി പറഞ്ഞാന്‍ ഈ വിവാദം ഇവിടെ വച്ച് അവസാനിപ്പിക്കാം.

  ഇന്റര്‍നെറ്റ് സൌഹൃദങ്ങള്‍ അതിര്‍ത്തി ഭേദിച്ച് മുന്നേറാന്‍ തുടങ്ങുമ്പോള്‍ അതിനെന്തു കൊണ്ട് തടയിട്ടുകൂടാ ? ഇന്റര്‍നെറ്റ് സുഹൃദങ്ങളില്‍ നിലനിര്‍ത്തേണ്ട അതിര്‍ത്തി മാറ്റി വച്ച് ഒരു സൌഹൃദത്തിനു മുതിരുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്ലതിനല്ല എന്നത് ഇനിയുമൊരു ബാലപാഠം പോലെ ആവര്‍ത്തിക്കേണ്ടി വരുന്നിടത്ത് ബ്ലോഗെന്നല്ല ഒരു ഇന്റര്‍ഫേസിനും ഇത്തരം വിവാദങ്ങളില്‍ ആശയറ്റു നില്‍ക്കാമെന്നു മാത്രം..!

 68. കുറുമാന്‍ Says:

  സാരംഗി, തുഷാരം, കാര്യങ്ങള്‍ ഇത്രയും വഷളായ സ്ഥിതിക്ക് എനിക്ക് ചിലകാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ട്. ദയവു ചെയ്ത് എന്റെ സംശയങ്ങളെ ദുരീകരിക്കുക.

  തുഷാരം, പത്തു മാസത്തിലേറെയായുള്ള പരിചയത്തിന്നിടയില്‍ നാം തമ്മില്‍ നടത്തിയിട്ടുള്ള എണ്ണമില്ലാത്ത ചാറ്റുകളിലും, , സ്ക്രാപ്പുകളിലും, ഫോണ്‍ സംഭാഷണത്തിലും എപ്പോഴേങ്കിലും ഞാന്‍ അപമര്യാദയി പെരുമാറുകയോ, അശ്ലീല പദങ്ങളോ, ദ്വയാര്‍ത്ഥങ്ങളോ ഉപയോഗിക്കുകയുണ്ടായോ? നാട്ടില്‍ ചെന്നിട്ട് വരെ താനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളരെ സൌഹൃദപരമായി തന്നെ പെരുമാറി പരസ്പരം. പിന്നെ പൊടുന്നനെ ഒരു ദിവസം ഇപ്രകാരം എന്നെ മോശമായി ചിത്രീകരിക്കുവാനുള്ള കാരണം?

  സാരംഗി, അഞ്ച് മാസത്തോളമായി താനുമായുള്ള സൌഹൃദം. ദിനം പ്രതി അയച്ചിരുന്ന ഇരുപത് ഇരുപത്തഞ്ചോളം വരുന്ന ഇ മെയിലുകളിലായാലും, (എന്റെ പകലും, താങ്കളുടെ പാതിരാത്രിക്കും, രണ്ടു വരിയായാലും, നാലു വരിയായാലും, കഥയായാലും, കവിതയായാലും), വല്ലപ്പോഴും ജി റ്റാക്കിലൂടെ സംസാരിച്ചപ്പോഴും, വോയ്സ് മെയില്‍ പരസ്പരം അപൂര്‍വ്വമായി അയച്ചിരുന്നതിലും, ഞാന്‍ എപ്പോഴേങ്കിലും അപമര്യാദയി പെരുമാറുകയോ, അശ്ലീല പദങ്ങളോ, ദ്വയാര്‍ത്ഥങ്ങളോ ഉപയോഗിക്കുകയുണ്ടായോ? നാട്ടില്‍ ചെന്നിട്ടും ആഗസ്റ്റ് എട്ടിന് വന്ന താങ്കളുടെ ഈമെയിലില്‍ ഐം ടെറിബ്ലി മിസ്സിങ്ങ് യുവര്‍ ഈമെയില്‍ രാഗ്സ് എന്നല്ലെ താങ്കള്‍ എഴുതിയിരുന്നത്? എന്നിട്ട് പൊടുന്നനെ യൂദാസ് യേശുവിനെ തള്ളിപറഞ്ഞത് പോലെ പറയാനുള്ള കാരണം?

  നിങ്ങളുടെ സൌഹൃദം മുതലെടുത്ത് നിങ്ങളില്‍നിന്നെന്തെങ്കിലും നേടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടോ?

  മറിച്ച്, നാട്ടില്‍ പോകുന്നതിനും തൊട്ട് മുന്‍പ് തുഷാരം പറഞ്ഞില്ലെ, എന്റെ സഹോദരന് യു എ യില്‍ എന്തെങ്കിലും ജോലി ശരിയാക്കുവാന്‍ പറ്റുമോ എന്ന്? അപ്പോഴും ഞാന്‍ പറഞ്ഞു, നാട്ടില്‍ പോകുന്നു, തിരിച്ച് വന്നിട്ട് നോക്കാം, എന്തിനും റെസ്യുമെ അയക്കു എന്ന്. ഇതിലപ്പുറം എന്ത് ദ്രോഹമാ ഞാന്‍ നിങ്ങളോട് ചെയ്തത്?

  നിങ്ങളിലാരോടെങ്കിലും എപ്പോഴെങ്കിലും ഞാന്‍ എന്തെങ്കിലും പഞ്ചാര വര്‍ത്തമാനം പറഞ്ഞിട്ടുണ്ടോ? എന്റെങ്കിലും ഒരു ഇറോട്ടിക്ക് ചാറ്റ് എന്നെങ്കിലും നടത്തിയിട്ടുണ്ടോ?

  നിങ്ങളോടെന്നല്ല, ഈ ബൂലോകത്തിലെ ഓരോ സ്ത്രീജനങ്ങളോടും എന്റെ മനസ്സില്‍ തട്ടി ഞാന്‍ ചോദിക്കുന്നു, നിങ്ങളില്‍ ആരോടെങ്കിലും ഞാന്‍ പഞ്ചാര വര്‍ത്തമാനം നടത്തിയിട്ടുണ്ടെങ്കില്‍ ഇവിടെ വന്ന് സധൈര്യം പറയൂ.

  നിങ്ങള്‍ രണ്ട് പേരും പറയുന്നു (അല്ലെങ്കില്‍ നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു) നിങ്ങളെ കുറിച്ച് പാണനെ പോലെ അപവാദങ്ങള്‍ ഞാന്‍ പാടി നടക്കുന്നു എന്ന്.

  നിങ്ങളെ കുറിച്ച് മോശമായി ആരോടെങ്കിലും ഞാന്‍ പറഞ്ഞതായി വ്യക്തമായി, വിശ്വസ്തമായ രേഖകള്‍ ഉണ്ടെങ്കില്‍ അവരുടെ പേരു സഹിതം ദയവായി പറയൂ.

  ഇത്രയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നിങ്ങള്‍ക്ക് നല്‍കാനായാല്‍ ഞാന്‍ തെറ്റു സമ്മതിക്കാം, മാപ്പ് പറയാം, പക്ഷെ നിങ്ങളുടെ ഉത്തരങ്ങള്‍ മറ്റുള്ളവരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി മിനഞ്ഞെടുത്തതായിരിക്കരുത്. സ്വന്തം മനസ്സാക്ഷിയുടെ ഉത്തരങ്ങളായിരിക്കണം.

  ഇതിനുള്ള മറുപടി ഈ പ്രശ്നങ്ങള്‍ക്കുള്ള മൊത്തമായ ഉത്തരമായിരിക്കും. പലരുടേയും തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഇത് സഹായകമാകും നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.

 69. അതുമിതും പറയാതെ കൈപ്പള്ളീ. വെറുതേ ആരെങ്കിലും ആരോപണവുമായി വരുമോ?താങ്കളെ പോലെ എല്ലാം വെട്ടിത്തുറന്നു പറയാനെല്ലാറ്ക്കും കഴിഞ്ഞെന്നു വരില്ല,അതാണ്‍ പേരു പറയാത്തത്.ഇവിടെ കണ്ട തെളിവുകളൊന്നും പോരെ?കുറുമാന്‍ ഫേമസാകാന്‍പറ്റിയ അവസരം എന്ന് നിങ്ങളുടെ പഴയ കമന്റും കണ്ടു. 1 അല്ല 2 പുസ്തകങ്ങളുവാങ്ങണം എന്നു പറഞ്ഞ് നിങ്ങളുടെ പോഡ്കാസ്റ്റും കേട്ടു.
  തൂറിയോനെ പേറി വെറുതെ നാറണ്ടാ..സ്നേഹം കൊണ്ട് പറഞ്ഞതാ.
  നേരത്തെ ഞാനിട്ട ലിങ്കിലെ കുറുമാന്‍പറഞ്ഞ പോലെ വടിവാളുമായി ഇറങ്ങൂ ഞരമ്പുകള്‍ക്കെതിരെ.

 70. എല്ലാവരും പറയാനുള്ളതു പറഞ്ഞു കഴിഞ്ഞല്ലോ.
  സാമാന്യബോധമുള്ളവര്‍ക്ക് രണ്ടുഭാഗത്തുനിന്നും ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. അതിനാല്‍, ദയവായി ഈ ചര്‍ച്ച അവസാനിപ്പിക്കുക.
  നെറ്റിലെ മലയാളമെഴുത്തിനെ ഇത്തരം ചര്ച്ചകള്‍ മാത്രമായി പരിമിതപ്പെടുത്താതിരിക്കുക. എഴുത്തിനപ്പുറത്തേക്ക് ആരുടെയും വ്യക്തി ജീവിതത്തില്‍ ഇടപെടാതിരിക്കുക. ഇടപെട്ടവര്‍ ഇനി ആവര്‍ത്തിക്കാതിരിക്കുക. ക്ഷമിക്കാന്‍ എല്ലാവരും തയാറാവുക.

  മതി. മടുത്തു.

 71. കുട്ടന്‍സ് Says:

  ബ്ലഗാക്കളേ..(ഹ ഹ ഹ ഹ)

  മുഖമുള്ള ആളുകള്‍ പറഞ്ഞതിനെ മുഖവിലക്കെടുത്തുകൊണ്ടു തന്നെ പറയട്ടെ..ഇത് തീര്‍ച്ചയായും മലയാളം ബ്ലോഗ്ഗിംഗിനെ ബാധിക്കുന്ന ഒരു കാര്യമല്ല..ഓണ്‍ലൈന്‍ സൌഹൃദങ്ങളില്‍ രണ്ട് വ്യക്തികള്‍ പുലര്‍ത്തേണ്ട അതിര്‍വരമ്പുകളുടെ നിര്‍ണ്ണയം വ്യക്തിപരമായ കാര്യം മാത്രമാണ്..ഈ ഒoരു ഇഷ്യൂ സജീവമാക്കി നിര്‍ത്തിയതുകൊണ്ട് മലയാളമോ/മലയാളം ബ്ലോഗ്ഗിംഗോ യാതോരു വിധ തകര്‍ച്ചക്കും സാക്ഷ്യമാവില്ല..ഞാന്‍ പറഞ്ഞതിന്നര്‍ത്ഥം ഇത് ഒരിക്കലുമൊരു 911 ആവില്ല എന്നു തന്നെ..നമ്മള്‍ ഏറേ ഘോഷിക്കുന്ന കൂട്ടായ്മകളില്‍ വിള്ളല്‍ വീണേക്കാം..തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ…

  പിന്നെ, കിരണ്‍സ് പറഞ്ഞപോലെ, ബാംഗ്ലൂര്‍ മീറ്റില്‍ സജീവമായി പങ്കാളിയായിരുന്ന ഒരാളെന്ന നിലയ്ക്ക്..വളരെ നല്ല ഉദ്ദേശ്യത്തോടെ നടന്ന ആ മീറ്റിനെ ഇങ്ങിനെ അനാവിശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്..

  ഈ പറയുന്ന ഒന്നും അന്ന് സംഭവിച്ചിട്ടില്ല എന്നു തന്നെ അതില്‍ പങ്കെടുത്ത ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും…

  എല്ലാ ബ്ലോഗ്ഗേര്‍സിനോടും ഒരു വാക്ക്..ഒരു ബ്ലോഗ്ഗര്‍ ഐ ഡി ക്കപ്പുറത്തുള്ള ഒരു പാട് ആളുകള്‍ ബ്ലോഗ്ഗിലേക്ക് വരുന്നുണ്ട്..വായിക്കുന്നുണ്ട്..അത് ഇത്തരം ചീപ്പ് വിവാദങ്ങളുണ്ടാക്കി തെറ്റായദിശയിലേക്ക് തള്ളിവിടരുത്..

  ഈ ബ്ലോഗ്ഗര്‍/ബ്ലോഗ്ഗിംഗ് എന്നൊക്കെ പറഞ്ഞാല്‍ വലിയ സംഭവം ഒന്നുമല്ല..ആരും രാജാക്കന്മാരും വിഗ്രഹങ്ങളും അല്ല…പിന്നെന്തിനാണീ കടിപിടി..എന്താ മലയാളത്തില്‍ മാത്രമേ ബ്ലോഗിംഗ് നടക്കുന്നുള്ളൂ എന്നാണോ..???

  നിന്ന് അധരവ്യയാമം നടത്തുന്ന സമയത്തു പോയി ക്രിയേറ്റീവായീ നല്ല പോസ്റ്റുകളിട്..നമ്മള്‍ വായിക്കാം..

 72. വളരെ പേര്‍സണല്‍ ആയിട്ടുള്ള കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ കാര്യത്തിനെ ഈ നിലയില്‍ കൊണ്ട് എത്തിക്കുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് ഒരു കുറുമാനു മാത്രമല്ല. ഇതില്‍ പ്രതിപാദിക്കുന്ന ഒരുപാടുപേരുടെ ജീവിതവും സന്തോഷവും ആണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ പിന്നില്‍ എന്ത് ഉദ്ദേശം ആണെങ്കിലും ഒരിക്കലും ന്യായീകരിക്കാനാകുന്നില്ല.
  കുറുമാന്‍ അവരോട് അങ്ങനെ അപമര്യാദയായി പെരുമാറി എങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്, പ്രതിക്ഷേധിക്കേണ്ടതാണ്. കുറുമാന്‍അപമര്യാദയായി പെരുമാറി എന്നാരും പറയുന്നില്ല. പക്ഷെ കുറുമാന്‍ ഇല്ലാത്തതു പറഞ്ഞു നടക്കുന്നു, കുറുമാന്‍ ഒരു ഫ്ലര്‍ട്ട് ആണെന്നാണ് ഞാന്‍ ഇവിടെ വായിച്ചിടത്തോളം മുഖ്യമായ ആരോപണം. അങ്ങനെ ഒരു വിഷയം ആണെങ്കില്‍ ഈ പോസ്റ്റ് ആരും കണ്ടില്ലെങ്കിലോ എന്ന വ്യാകുലതയോടെ ഇതിനു പബ്ലിസിറ്റികൊടുത്ത് കൊണ്ടുവന്ന് ഒരു ബോംബ് ചെയ്യല്‍ വളരെ നിരാശയുണര്‍ത്തുന്നു. ഇങ്ങനെ അല്ല പക്വതയുള്ള ഒരു സമൂഹം ചെയ്യുക. ഇവിടെ പൊതുസമ്മതരായ ഒരുപാടു പേരുണ്ട് അവരോടൊക്കെ സംസാരിച്ച് കുറുമാനെ വാണ്‍ ചെയ്യണമായിരുന്നു. എന്നിട്ടും കുറുമാന്‍ അത് (?) തുടര്‍ന്നാല്‍ ഇതും ഇതിനപ്പുറവും ആകാം. ഇത് ഇവിടെ പബ്ലിക് ആകും മുന്‍പ് ഇതിനെ കുറിച്ച് അറിയാമായിരുന്നവര്‍ ഉണ്ടായിരുന്നു എന്നു പറയുന്നു. അവര്‍ക്കെങ്കിലും അങ്ങനെ ഒരു നീക്കം നടത്താമായിരുന്നു. അങ്ങനെ എങ്കില്‍ ഈ തൂമ്പാ കൊണ്ട് എടുത്ത് ചെളിവാരിയെറിയല്‍ ഒഴിവാക്കാമായിരുന്നു.

  ഒരുപാട് സാഹിത്യകാരും എഴുത്തുകാരും ചിത്രകാരും ചിന്തകരും ബുദ്ധിജീവികളും എന്നൊക്കെ നമ്മള്‍ പറഞ്ഞിരുന്ന ഈ സമൂഹം ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു വിഷമം തോന്നുന്നു. ഈ ഒരു കൂട്ടത്തിനെയാണോ ഞാന്‍ മഹത്തരം എന്നെ എന്റെ നെഞ്ചിലേറ്റി വച്ചിരുന്നത്?

 73. തുഷാരത്തിന്റെ വരി നേരത്തെ കമന്റിലുണ്ട് . നല്ലവനായ കുറുമാ‍ന്‍ തിരിഞ്ഞു നോക്കാത്ത ആ അമേരിക്കന്‍ phd ആരാണാവോ?

  കുറുമാന്റെ സൌഹൃദത്തിനെ കണക്കിലെടുത്ത് ഈ സ്ത്രീകള്‍ എത്ര ആര്‍ദ്രമായ മെയിലുകള്‍ എഴുതിയിട്ടുണ്ടെങ്കിലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് കുറുമാന്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്തെന്ന് അറിയാതെയാണ്. അത് അറിഞ്ഞപ്പോള്‍ തങ്ങള്‍ക്കു പറ്റിയ ചതിയെ വിശദീകരിക്കുന്നതാണോ വ്യാക്തിഹത്യ? കുറുമാ‍ന്‍ ചെയ്യുന്നത് ടെലിമാര്‍ക്കറ്ററെപ്പോലെ കിട്ടാവുന്ന സ്ത്രീനമ്പറിലേയ്ക്കെല്ലാം വിളിക്കുകയും ബ്ലോഗര്‍ എന്ന ഇമേജ് പിന്‍‌പറ്റി സൌഹൃദങ്ങളുണ്ടാക്കുകയും അതിനെ ചൂഷണം ചെയ്യുകയുമാണ്.

 74. പ്രിയ കുറുമാനേ…
  അശ്ലീല പദങ്ങളോ ദ്വയാറ്ഥങ്ങളോ വേണമെന്നില്ലല്ലൊ? കുടുംബജീവിതം നയിക്കുന്നവരോട് ‘ദൂതു പറയാനായി ഹംസമാകാമോ‘എന്ന രീതിയില്‍ ഫോണില്‍ താങ്കള്‍ പറ്ഞ്ഞു എന്നല്ലെ മയൂര പറയുന്നത്. ‘ആ ശവം എന്നെ വിടുന്നില്ല ’ എന്നും ടീച്ചറ് എന്റെ ആപ്ലിക്കേഷന്‍ പരിഗണിക്കുമോ എന്നും ചോദിച്ചു എന്നും ഇവിടെ അവരവര്‍ തന്നെ വന്നു പറഞ്ഞല്ലോ? ഇത്രയൊക്കെ പോരേ, അശ്ലീലം പറയുന്നത് മാത്രമാണോ കുറ്റം?ഇതൊക്കെ ആരെങ്കിലും നിങ്ങളുടെ ഭാര്യയോടാണ്‍ ചോദിച്ചതെങ്കില്‍ നിങ്ങള്‍ വെളുക്കെ ചിരിക്കുമായിരിക്കും അല്ലേ? ആപ്ലിക്കേഷനുമായി ഇനിയും നടക്കാതെ മൌനമായിരുന്നു കുറച്ചുനേരം പ്രാര്‍ഥിക്കൂ.ഇനിയും നിങ്ങളെന്തിനാണ്‍ തെളിവുകള്‍ ചോദിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മനസ്സിലാകുന്നു,വിഗ്രഹങ്ങളുടയുമ്പോഴുണ്ടാകുന്ന വിമ്മിട്ടം.സ്വയംകൃതാനര്‍ഥം.

 75. snehapoorvam Says:

  പ്രിയ രാഗേഷ്,

  താങ്കളുടെ ചോദ്യങ്ങള്‍ താങ്കള്‍ക്കു തന്നെയുള്ള ഉത്തരങ്ങളാവുന്നു.
  തീര്‍ച്ചയായും ഒരു ആത്മ പരിശോധനയ്ക്ക് താങ്കള്‍ മുതിരേണ്ടിയിരിക്കുന്നു. താങ്കളുടെ പ്റായമെന്തെന്ന് എനിക്കറിയില്ല! എങ്കിലും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛന്‍ എന്ന നിലയ്ക്ക് മെച്വേര്‍ഡ് ആയ ഒരു പുരുഷന്‍ എന്നു തന്നെ താങ്കളെ ഞാന്‍ വിലയിരുത്തുന്നു. എങ്കില്‍ ഈ കെട്ടുകാഴ്ചയില്‍ പ്രത്യക്ഷരായമൂന്നോ നാലോ വനിതാ ബ്ളോഗര്‍മാരുമായി താങ്കള്‍ തന്നെ പറഞ്ഞതരത്തില്‍ ഒരു ഗാഡ ഇ സൌഹൃദം – ദിനേന 25 ലേറെ ഇ മെയിലുകള്‍, ചാറ്റിംഗ്, സ്ക്രാപ്പിംഗ്, ഫോണിംഗ്- നിലനിര്‍ത്തി കൊണ്ടു പോവണമെങ്കില്‍, ഡിയര്‍ കുറുമാന്‍….അഷ്ടിക്കു വക തേടല്‍ കഴിഞ്ഞു ബാക്കിവരുന്ന മുഴുവന്‍ സമയവും ഉറക്കത്തിന്റേതുള്പ്പെടെ താങ്കള്‍ ഇതിനു വേണ്ടി മാത്രം നീക്കിവെച്ചു കാണുമല്ലോ?! സകുടുംബം പ്രവാസിയായി കഴിയുന്ന ഒരാള്‍ ഇത്തരത്തില്‍ ഭ്രാന്തമായി ഈ പെണ്‍ സൌഹൃദങ്ങളുടെ പിറകെ അന്തം വിട്ട് പായുന്നു എന്നു വരുമ്പോള്‍ അതു തന്നെ ഒരപായ സൂചനയല്ലേ കുറുമാന്‍? ദുബായിലെ തിരക്കും, ജോലി സമയവുമെല്ലാം അറിയാം. അതെല്ലാം കഴിഞ്ഞ് സ്വന്തം ഭാര്യയോടും മക്കളോടുമുള്ള സ്നേഹവും ഉത്തരവാദിത്തവും കാണിക്കേണ്ട് ഒരു ഗൃഹനാഥന്‍ ഇങ്ങിനെയൊക്കെ കോപ്രായങ്ങള്‍ കാണിച്ചുകൂട്ടുക എന്നതു തന്നെ ഒരു ശരികേടല്ലേ? (ഇതൊന്നും കുറ്റം ആരോപിക്കുന്നവരുടെ കമന്റല്ല…താങ്കള്‍ തന്നെ എഴുതിയതില്‍ നിന്നു വായിച്ചെടുത്തതാണ്). ഓകെ സൌഹൃദങ്ങള്‍ സൌഹൃദങ്ങള്ക്കു വേണ്ടി മാത്രമായിരുന്നു എന്നും അതില്‍ ദുരുദ്ദേശം ഇല്ലായിരുന്നു എന്നും താങ്കള്‍ പറഞ്ഞു. ഒന്നു ചോദിക്കട്ടെ, അത്തരം സൌഹൃദങ്ങള്‍ മാത്രമേ താങ്കളുദ്ദേശിച്ചിരുന്നുള്ളൂ എങ്കില്‍ അതിന്, പുരുഷ വനിതാ വ്ത്യാസങ്ങള്‍ വരരുരതല്ലോ? എങ്കില്‍ ഈ ബൂലോകത്തുള്ള എത്ര പുരുഷ ബ്ളോഗര്‍മാരുമായി താങ്കള്‍ ഇത്തരം സൌഹൃദങ്ങള്‍ പുലര്ത്തുന്നുണ്ട്? (ഈ ദിനേനയുള്ള മെയിലുമ്, ചാറ്റും, സ്ക്രാപ്പും, ഫോണും എല്ലാമായി) ഇവിടെ പ്രത്യക്ഷപ്പെട്ടവരെ വെച്ചു മാത്രം ഇത്രയും, ഇനി പ്രത്യക്ഷപ്പെടാത്തവര്‍ എത്ര എന്നാര്ക്കറിയാം!  

  കുറുമാന്‍, താങ്കള്‍ക്കെവിടെയോ പിഴച്ചിട്ടുണ്ട്. ക്ഷണഭംഗുരങ്ങളായ ഈ ഉപരിപ്ളവ ബന്ധങ്ങള്‍ ഏതു ഗാഡ സൌഹൃദങ്ങള്‍ ആണെങ്കിലും, നിത്യ ഹരിതങ്ങളാണെന്നു നിനച്ച്, സ്വയം ഒരു വിഡ്ഡിയാവാതിരിക്കുക. ഒടുക്കം ഒരു കുരുവെങ്കിലും വന്ന് ഒന്നു കിടന്നുപോയാല്‍ സുഹൃത്തേ, അരികില്‍ സ്വന്തം ഭാര്യയും കുട്ടികളും തന്നെയേ ഉണ്ടാവൂ, ഒന്ന് താങ്ങി കക്കൂസിലെങ്കിലും കൊണ്ടുപോവാന്‍! അതോര്‍മ്മിച്ചാല്‍ താങ്കള്ക്കു തന്നെ നല്ലത്.

  ഇനി ഈ പറഞ്ഞ പൊന്നു പെങ്ങന്മാരേ, ഇതു കൊണ്ടു നിങ്ങളെന്തു നേടി? ആദ്യമാദ്യം കമന്റിട്ടവര്‍ക്ക് ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. നിങ്ങള്‍ക്കോ? ഇനി മറ്റൊരു സോദരിക്ക് ഇങ്ങനെ വരരുത് എന്നായിരുന്നു ഉദ്ദേശമെങ്കില്‍…….അത് ഇത്തരമൊരു സമയത്ത് ഈ വേദിയില്‍ തന്നെ വേണമായിരുന്നോ? ആരൊക്കെയോ ചേര്‍ന്ന് വിരിച്ച വലയില്‍ ഇരയായി നിന്നുകൊടുക്കുകയായിരുന്നോ നിങ്ങള്‍? ഉദ്ദേശം മാനിക്കപ്പെടേണ്ടതായിരുന്നാല്‍ മറ്റനേകം മാര്‍ഗ്ഗങ്ങളുണ്ടായിരുന്നല്ലോ നിങ്ങള്‍ക്കു മുന്നില്‍? കൈ വിട്ട കല്ലും, വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല. ചിലതെല്ലാം പൊട്ടിച്ചിതറിയാലേ അവ നില്ക്കൂ…..! വെറുതെ പറഞ്ഞൂന്ന് മാത്രം.

 76. സുഹൃത്തേ എഴുതുന്നതെന്തു കൊച്ചു പുസ്‌തകമായാലും അല്ലെങ്കിലും കുറുമാനെന്ന എഴുത്തുകാരനെ മുകളില്‍ കമന്റിട്ട ആരും തള്ളിപ്പറഞ്ഞിട്ടില്ല. ബൂലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ഒരു എഴുത്തുകാരനായി അറിയപ്പെടുക എന്നതാണ്‌.

  പക്ഷേ കുറുമാന്റെ പേരില്‍ പരസ്യമായും രഹസ്യമായും ആരോപിക്കപ്പെടുന്നത്‌ നിങ്ങള്‍ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ നിന്ന്‌ സ്വയം വളര്‍ന്ന്‌ ബൂലോകം തനിക്ക്‌ ഇഷ്ടദാനമായി എഴുതിത്തന്നതാണെന്നും ബൂലോകത്തിലെ എം ടിയാണെന്നും അവകാശപ്പെട്ടു എന്നതും ബ്ലോഗ്‌ സൗഹൃദം തന്റെ ലീലാ വിലാസങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തി എന്നതുമാണ്‌. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആദ്യം പറഞ്ഞതിനെ അഹങ്കാരം എന്നും രണ്ടാമത്തേതിനെ തെണ്ടിത്തരമെന്നും പറയും. (ഇനി നാളെ കുറു മലയാളഭാഷ സ്വന്തം തറവാട്ടുവകയാണെന്നു പറയുമോ ആവോ)

  ഇതില്‍ ആദ്യമിട്ട കമന്റില്‍ തന്നെ കുറുമാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവമാണ്‌. പിന്നെ തെളിവുകളുമായി ആളുകള്‍ കൂടുതല്‍ ആഞ്ഞടിച്ചപ്പോഴാണ്‌ കുറു മൈല്‍ഡ്‌ ആയത്‌. പിന്നെ അങ്കത്തിനിറങ്ങുകയാണെന്ന്‌ ആക്രോശിക്കുന്നതും കണ്ടു. കുറുമാന്റെ വാലുപിടിക്കാനും എത്തി ഉപചാപക സംഘം. കുറുമാനെതിരെ നിരവധി പേര്‍ പറയുന്നതെല്ലാം മറന്ന്‌ താങ്കള്‍ പറയുന്നതുമാത്രം വിലക്കെടുക്കാന്‍ താങ്കള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒന്നുമല്ലല്ലോ. അസൂയ മൂത്ത്‌ പാരവെക്കാനാണെങ്കില്‍ ബൂലോഗത്തില്‍ ഒരു വിശാലമനസ്‌കന്‍ പോലുമല്ലല്ലോ?. കാശുണ്ടെങ്കില്‍ ആര്‍ക്കും പുസ്‌തകമിറക്കാവുന്ന ഈ കാലത്ത്‌ ഒരു പുസ്‌തകമിറക്കിയതിന്റെ പേരില്‍ താങ്കളെ ആരെങ്കിലും ആക്രമിക്കുമോ?.

  പറഞ്ഞുവന്നത്‌ ഇതാണ്‌. താങ്കള്‍ക്ക്‌ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പു പറയണം. അതാണ്‌ തറവാടിത്തം. ഒന്നുകൂടി നന്നാക്കി പറഞ്ഞാല്‍ ആണത്തം. അല്ലാതെ ബൂലോകത്തില്‍ താങ്കള്‍ അപമര്യാദയായി പെരുമാറിയെന്നു പറയുന്ന ചേച്ചിമാരോടും അമ്മമാരോടും ഞാന്‍ പറഞ്ഞതെന്തൊക്കെ വളിപ്പെടുത്തു എന്നൊക്കെ പറയുന്നത്‌ ബാലിശമാണ്‌. പുറത്തു പറയാന്‍ കൊള്ളാത്തതുകൊണ്ടാണല്ലോ ഇത്രേ വിവാദമായത്‌.

  അവസാനത്തെ മറുപടിയിലും താങ്കള്‍ രണ്ടുപേരിലേക്കുമാത്രമായി ആരോപണങ്ങളുടെ ഉത്ത്രവാദിത്വം കേന്ദ്രീകരിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ്‌ നടത്തുന്നത്‌.
  ”നാം തമ്മില്‍ നടത്തിയ എണ്ണമില്ലാത്ത ചാറ്റുകള്‍, സ്‌ക്രാപ്പ്‌, ഫോണ്‍ സംഭാഷണം” എന്റെ പകലിനും താങ്കളുടെ രാത്രിക്കും കഥയായാലും കവിതയായാലും” എന്നൊക്കെ പറയുന്നിടത്ത്‌ താങ്കള്‍ ഒരു കാമദേവനാണെന്നു വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ നടത്തുന്നത്‌.

  ആദ്യമേ ആരോപണം നിഷേധിച്ചിരുന്നെങ്കില്‍ കാര്യമായൊന്നും സംഭവിക്കുമായിരുന്നില്ല. ഇതൊരുമാതിരി പണ്ടൊരു മന്ത്രിക്കു പറ്റിയ പോലെയായി. ആകാശത്ത്‌ വച്ച്‌ ആരെയോ തൊട്ടില്ലെന്നും നാല്‍പ്പതുഡിഗ്രിയില്‍ കയറിപ്പിടിക്കാന്‍ കഴിയില്ലെന്നും കൈക്ക്‌ സ്വാധീനമില്ലെന്നും പറഞ്ഞതുപോലെ താങ്കള്‍ ആദ്യം വെല്ലുവിളിച്ചു. പിന്നെ യുദ്ധത്തിന്‌ ശംഖൂതി. ഇതില്‍ നിന്നും കുറുമാന്‍ ഒരു നിഷ്‌കളങ്കനായ മനുഷ്യനാണെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌ സുഹഹത്തേ. ആദ്യമിട്ട ആരോപണങ്ങള്‍ താങ്കള്‍ തന്നെ സ്ഥിരീകരിക്കുകയായിരുന്നില്ലേ..

  ഇനിയെങ്കിലും ഈ നാറിയ കേസ്‌ അവസാനിച്ചൂടെ….. വിശദീകരിച്ച്‌ നാറ്റിക്കണോ… ഒരു സോറി പറഞ്ഞ്‌ നിര്‍ത്തിക്കൂടെ ഈ വിഴുപ്പലക്കല്‍… തെറ്റുപറ്റാത്ത മനുഷ്യരുണ്ടോ..ചിലമ്പിന്റെ ബ്ലോഗ്‌ ഇനീം വൃത്തികേടാക്കണോ.

  എന്തായാലും കുറുമാന്‍ സംഭവം ബ്ലോഗ്‌ എന്ന പുതിയ മീഡിയയുടെ ശ്‌ക്തിയാണ്‌ കാണിക്കുന്നത്‌. നാളെയുടെ മാധ്യമമാണ്‌ ബ്ലോഗ്‌ എന്ന്‌ സിബു മുമ്പ്‌ എവിടെയോ എഴുതിയത്‌ ഓര്‍ത്തു പോകുന്നു. ഈ ടോപ്പിക്കിന്‌ ഒരു ചേയ്‌ഞ്ച്‌ വരുത്തിയിട്ട്‌ സിറ്റിസണ്‍ ജേണലിസത്തില്‍ കുറുമാന്‍ സംഭവത്തിന്റെ പങ്ക്‌ എന്നാക്കിക്കൂടെ

 77. മുള്ളു വന്നു എലേല്‍ വീണാലും എല വന്നു മുള്ളേല്‍ വീണാലും കുറ്റം മുഴുവന്‍ മുള്ളിനായിരിക്കും എന്നായിരുന്നോ പണ്ടത്തെ ആ പഴഞ്ചൊല്ല്‌ എന്നൊരു സംശയം..

  ഇതിലിപ്പോ ഉള്‍പ്പെട്ടിരിക്കുന്ന കുറു, സാരംഗി, തുഷാരം …… മുതലായ സഹബ്ലോഗേഴ്സിനോട് ഒരു വാക്ക്… ഓരോ 5 മിനിറ്റിലും പോയി പേജ് റിഫ്രഷ് ചെയ്തു നോക്കുന്ന ഞാനുള്‍‍പ്പെടുന്ന ബാക്കി വായനക്കാരുടെ മുന്‍പില്‍ നിങ്ങള്‍ നാറുകയാണ്‌. കുറുമാനെ നാറ്റിക്കണം എന്ന ഉദ്ദേശത്തോടു കൂടി വന്നിരിക്കുന്ന ഈ പോസ്റ്റ് അതിന്റെ ഉദ്ദേശ്യം നിവര്‍‍ത്തിച്ചു കഴിഞ്ഞു. പക്ഷേ അതിലൂടെ ഇതില്‍ പേര്‌ പറയപ്പെട്ടിരിക്കുന്ന എല്ലാവരും ചീഞ്ഞു നാറുകയാണെന്നു മനസിലാക്കൂ… ഇതിനു പിന്നില്‍ നിന്നു കളിക്കുന്ന വ്യക്തി / വ്യക്തികള്‍ മാന്യന്മാരായി നില്‍ക്കുകയും ചെയ്യുന്നു എന്നും മനസിലാക്കൂ… ഞങ്ങള്‍ ഇതു കഴിഞ്ഞാല്‍ അടുത്ത പോസ്റ്റ് വായിക്കാന്‍ പോകും, പക്ഷേ എത്ര തേച്ചു കുളിച്ചാലും ഈ വിഴുപ്പലക്കലിന്റെ നാറ്റം നിങ്ങളില്‍ നിന്നും പെട്ടെന്നൊന്നും പോകില്ല, അതു മറക്കരുത് … പ്ലീസ്…

  എല്ലാരോടുമായി ഒരു വാക്കു കൂടെ …

  “കഷ്ടം….!!!!”

 78. കുറുമാന്‍, എനിയ്ക്ക് പറയാനുള്ളത് ഞാന്‍ എന്റെ ആദ്യത്തെ കമന്റില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ പിന്നാലെ നടന്ന് നിങ്ങളുടെ കുടുംബം താറുമാറാക്കുന്നെങ്കില്‍ എന്തുകൊണ്ട് എന്നോട് നേരിട്ട് പറഞ്ഞില്ല? അന്ന്‌ നമ്മള്‍ പരസ്പരം ബഹുമാനിയ്ക്കുന്ന നല്ല സുഹൃത്തുക്കള്‍ ആയിരുന്നിട്ടും?. അത് വേറൊരാളോട് പറഞ്ഞിട്ട് അയാള്‍ എന്നെ അത് ഇന്‍ഫോം ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെപ്പറ്റി എന്താണ്‌ കരുതുക? താങ്കള്‍ എന്നോട് അപമര്യാദയായി പെരുമാറിയിരുന്നില്ലെന്നു ഞാന്‍ പ്രസ്തുത കമന്റില്‍ പറഞ്ഞിട്ടുമുണ്ട്. തുഷാരത്തോട് പറഞ്ഞ യു എസ് ലുള്ള പീ എച് ഡി ക്കാരി ബ്ലോഗെര്‍ ഞാനാണെന്നുള്ളത് ആ കുട്ടിയ്ക്ക് മനസ്സിലായത് കൊണ്ടാണല്ലോ ഞാന്‍ ആ വിവരം അറിഞ്ഞത്. പിന്നെ ആ കുട്ടിയോട് എന്നെപ്പറ്റി ഇതൊന്നും പറഞ്ഞിട്ടില്ല എന്നു താങ്കള്‍ക്ക് പറയാന്‍ പറ്റുമോ? അവരുടെ കമന്റില്‍ അവര്‍ അതെഴുതിയിട്ടുള്ളത് വായിക്കു. എന്റെ പേര്‍ ഓപെണ്‍ ആയി എഴുതിയിട്ടില്ലെന്ന് മാത്രമേയുള്ളു. താങ്കള്‍ക്കും അതറിയാം, എന്നെപ്പറ്റിയാണതെന്നു. ‘

  എന്റെ മെയിലുകളില്‍ നിന്നു താങ്കള്‍ ക്വോട്ട് ചെയ്ത വാചകം കൊള്ളാം കുറുമാനെ.അത് ഏതൊരു സുഹൃത്തുക്കള്‍ക്കും എഴുതുന്ന വാചകം മാത്രമാണ്‌. താങ്കള്‍ എനിക്കയച്ച മെയിലുകളീല്‍ നിന്നും ഗംഭീരമായ പലതും ക്വോട്ട് ചെയ്യാന്‍ എനിയ്ക്കും കഴിയും, പ്രിയങ്ക മാത്യൂസ് എന്ന ബ്ലോഗെര്‍ താങ്കളും സുഹൃത്തുക്കളും ആണെന്നു പറഞ്ഞതുള്‍പ്പെടെ. പക്ഷെ ഞാന്‍ വിഴുപ്പലക്കാന്‍ തയ്യാറില്ല. കാരണം ഞാന്‍ നിങ്ങളെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നത് കൊണ്ട് മാത്രം.
  മയൂരയെ ഫോണ്‍ ചെയ്തൊക്കെ എന്റെ കാര്യം ചോദിക്കേണ്ട കാര്യമുണ്ടൊ?അവരുടെ കമന്റുകള്‍ വായിച്ചു നോക്കു.

  ഞാനിവിടെ കമന്റ്റ് ചെയ്തത് തന്നെ ഇവിടെ ഉമേച്ചിയും അതുല്യേച്ചിയുമൊക്കെ കമന്റിട്ടത് കൊണ്ട് മാത്രമാണ്‌. ഈ പ്രശ്നത്തില്‍ എന്തെങ്കിലും പറയാനുള്ളവര്‍ നേരിട്ട് വന്ന് അതൊക്കെ എഴുതു എന്ന് പറഞ്ഞത് കൊണ്ട് മാത്രം. അല്ലെങ്കില്‍ രണ്ടാച്ച മുന്‍പേ വന്ന ഈ പോസ്റ്റില്‍ ഇപ്പോള്‍ വന്ന് കമന്റ് വയ്ക്കേണ്ട ആവശ്യം എനിക്കില്ല.

  എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്‌. ഞാന്‍ നിങ്ങളൂടെ പിന്നാലെ നടന്ന് ശല്യംചെയ്ത് നടന്നുവെന്ന് തോന്നിയിരുന്നെങ്കില്‍ എന്തുകൊണ്ട് എന്നോട് നേരിട്ട് പറഞ്ഞില്ല? ആ സമയമൊക്കെ എന്റെ നല്ല സുഹൃത്തായി താങ്കള്‍ പെരുമാറുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കിട്ടാനാണ് ഞാനീ പോസ്റ്റില്‍ കമന്റിട്ടത് തന്നെ.

  ഈ പോസ്റ്റില്‍ ഞാനിട്ട കമന്റുകള്‍ കുറുമാനെ മോശക്കാരനാക്കാന്‍ കരുതിക്കൂട്ടി എഴുതിയതൊന്നുമല്ല. എന്റെ പേരു മോശമായി ഉപയോഗിക്കപ്പെടുന്നു എന്നു കണ്ടതുകൊണ്ട് മാത്രം എഴുതിയതാണ്‌. .ഈ കമന്‍റിന്‍റെ വാലുപിടിച്ച് ഇനി ഒരു ചര്‍ച്ചയ്ക്കും ഞാനില്ല. ഈ സൌഹൃദം ഇത്ര തരം താണ് പോയല്ലോ എന്ന വിഷമം നന്നായി ഉണ്ട്.പിന്നെ എനിക്കും ഒരു കുടുംബം ഉണ്ട്.അതിന്‍റെ താളം നഷ്ടമാകാന്‍ യാതൊരു താല്പര്യവുമില്ലാത്തതിനാലും കുറുമാന്‍റെ കുഞ്ഞുങ്ങളെയും ഭാര്യയേയും ഓര്‍ക്കുന്നതിനാലും ഇനി അധികമൊന്നും പറയുന്നില്ല.

 79. ‘ഞങ്ങള്‍ ഇതു കഴിഞ്ഞാല്‍ അടുത്ത പോസ്റ്റ് വായിക്കാന്‍ പോകും’
  thamanoo… ingane vivaramillaathe vallathum vilichu parayaathe sahodaraa…
  ithinu kaaranakkaranaayavane vellapooshukayaaNo uddeshyam?.refresh cheythu nokkukayum aaswadichu adutha postukalilekku pokukayum cheyyunna ningale polullavarude manassaanu cheenju naarunath.
  silly aayi kaanathe.

 80. ഇക്കാസേ, വീട്ടില്‍ പെങ്ങളോ അമ്മയോ ഉണ്ടോ? അല്ല, ചോദിച്ചതാണ്, അവന്‍ കൈയില്‍ ഞോണ്ടിയാല്‍ കുഴപ്പമില്ല, പക്ഷെ നല്ലവണ്ണം കയറിപ്പിടിച്ചോ എന്നാലേ കുറ്റമുള്ളൂ എന്നുള്ള കമന്റ് കണ്ടിട്ട് ചോദിച്ചതാണ്. ബിസിനസ് ബന്ധങ്ങളും പ്രസിദ്ധി ബന്ധങ്ങളും ഉള്ളപ്പോള്‍ ഇതുപോലെയുള്ള കമന്റുകള്‍ വരും. കാരണം സ്വന്തം അമ്മയും ഭാര്യയേയും പെങ്ങളേയും അല്ലല്ലോ. കൈപ്പള്ളി, കുമാറിനു ഒരു തെറ്റും തോന്നിയില്ല അല്ലേ?
  തോന്നില്ല, കുറുമാനെ വീട്ടില്‍ വിളിച്ചിരിത്തുക്കോളൂ. അപമര്യാദയായി പെരുമാറില്ല എന്ന് ഇത്രക്കും ഉറപ്പുണ്ടെങ്കില്‍. കഷ്ടം! സുഹൃത്തുക്കള്‍ക്ക് വേണ്ടി ഏത് ലെവലിലേക്കും പോവും അല്ലേ?

  ഇത്രയും പെണ്‍കുട്ടികള്‍ ഇവിടെ വന്ന് ഇത്രമാത്രം തുറന്ന് പറഞ്ഞിട്ട് പിന്നേയും തെളിവുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക്….അല്ലെങ്കില്‍ ഇത് എന്തിനു പ്രസിദ്ധപ്പെടുത്തി എന്നുള്ളവര്‍ക്ക്….

  ഇത് മറ്റൊരു ബ്ലോഗറെക്കുറിച്ചായിരുന്നുവെങ്കില്‍ ഒരു പെണ്‍കുട്ടി വന്ന് പറഞ്ഞാല്‍ മതി, ആളുകള്‍ അവന്‍ ശരിയല്ല എന്ന് വിശ്വസിച്ചേനെ. അത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ആ കാര്യം തീര്‍ന്നേനെ. പക്ഷെ കുറുമാന്‍ ഈ പെണ്‍കുട്ടികള്‍ ചിലരോട് പറഞ്ഞു, (ആണുങ്ങളോടും പറഞ്ഞിട്ടുണ്ട് )

  “ബൂലോഗം, കേരളാ പോലീസ് ഇതൊക്കെ എന്റെ കാല്‍ക്കീഴില്‍ ആണ്, എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല”. ഇങ്ങിനെ പറയുന്ന ഒരുവന്‍ ചെയ്യുന്നത് അധികാരം വെച്ച് ഭയപ്പെടുത്തുന്നതാണ്, ചിത്രകാരനെ പോലീസിനെ വിട്ട് ഭയപ്പെടുത്താന്‍ നോക്കിയതുപോലെ. ഇത്രയും പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ഇത്രയും തെളിവുകളുമായി വരാന്‍ ധൈര്യം കിട്ടിയതു ചിലപ്പോള്‍ അതാവാം.

  ഇത് വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഉമ എന്ന ബ്ലോഗര്‍ പറഞ്ഞ്തുപോലെ നാളെ ഇത് മറ്റൊരു ബ്ലോഗര്‍ പെണ്‍കുട്ടിക്ക് സംഭവിക്കും.
  അതിനു വേണ്ടിയാണ് ഇത് പറയാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. എത്രമാത്രം പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ വന്ന് പറഞ്ഞുവെന്ന്
  കേട്ടാല്‍ ഞെട്ടിപ്പോവും. പക്ഷെ ഇത്രയും പേര്‍ മാത്രമേ ധൈര്യത്തോടെ മുന്നോട്ട് വന്നുള്ളൂ. ഇനിയും ധൈര്യം കിട്ടിയാല്‍ ഇനിയും മറ്റുള്ളവരും വരും. ഇവര്‍ വന്നതുകൊണ്ട് നാളെ ഒരു പെണ്‍കുട്ടിക്ക് ഇവന്റെ ഒരു മെയില്‍ കിട്ടിയാല്‍ സൂക്ഷിക്കാം. നാളെ ഒരു ബ്ലോഗര്‍ പുതിയതായി പോസ്റ്റിടുമ്പോള്‍ ഈ ലിങ്ക് കാണിച്ച് കൊടുത്ത് ഒരു വാര്‍ണിങ്ങ് എങ്കിലും കൊടുക്കാം. ഇത് മുന്നേ ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പെണ്‍കുട്ടികള്‍ക്ക് ഈ ചതി വീണ്ടും വീണ്ടും സംഭവിക്കില്ല.

  ആര്‍ക്കാണ് പുറകില്‍ ആ‍രാണ് നില്‍ക്കുന്നത് എന്നറിയേണ്ടത്? പുറകില്‍ നില്‍ക്കുന്നവരുണ്ട്, ഇവരുടെ കുടുംബങ്ങള്‍, അച്ഛന്‍, അമ്മ, ഭര്‍ത്താവ്, സഹോദര്‍ന്മാര്‍, നല്ല സുഹൃത്തുക്കള്‍ – എന്താ അവരെയൊക്കെ കാണണോ? അവര്‍ പറയുന്ന ഭാഷ ചിലപ്പോള്‍ ഇതായിരിക്കില്ല കുറുമാനോടും അവന്റെ ന്യായം പിടിക്കാന്‍ വരുന്ന സുഹൃത്തുക്കളോടും. പകല്‍ വെളിച്ചം പോലെ പരന്നു കിടക്കുന്ന കാര്യം മറയ്ക്കുവാന്‍ വേണ്ടി ഇത് വ്യക്തിവൈരാഗ്യമാണത്രേ!
  ഇത്രയും ചെറ്റത്തരം കാണിക്കുന്ന കുറുമാന്‍ ഒരു വ്യക്തി പോലുമല്ലല്ലോ അവനോട് ഇത്രയും പേര്‍ക്ക് ഒരുമിച്ച് വൈരാഗ്യം തോന്നാന്‍.

  ഈ പെണ്‍കുട്ടികള്‍ അനുഭവിച്ച മാനസികവ്യഥയുടേയും ഇത് തുറന്ന് പറയുന്നതിലൂടെ സ്വയം പരിഹാസ്യരാവുന്നതിന്റേയും ഒരു അംശം തോന്നുന്നുവെങ്കില്‍ മനസ്സിലാകുന്നുവെങ്കില്‍ തെളിവുണ്ടോ എന്ന് ആരും ഇനി ഇവിടെ ചോദിക്കില്ല.

 81. എനിക്കറിയാമായിരുന്ന കുറുമാന്‍, എന്റെ വീട്ടില്‍ ഒരിക്കല്‍ വരുകയാണെങ്കില്‍ അപമര്യാദയായി പെരുമാറില്ല എന്ന് എനിക്ക് ഉറപ്പുണ്ട് മിസ്റ്റര്‍ കൈലാസ്. എന്റെ ഭാര്യയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകളും ഒരുവയസുപോലും തികയാത്ത എന്റെ കുടുമ്പവും ഒരു ചടങ്ങില്‍ എങ്കിലും വച്ച് കുറുമാനേയും കുടുമ്പത്തേയും കണ്ടിട്ടുണ്ട്. ഞാനും അന്നു തന്നെയാണ് കുറുമാനെ കാണുന്നത്. അതിന്റെ വെളിച്ചത്തില്‍ ആണ് ഇതു പറയുന്നതും. മിസ്റ്റര്‍ കൈലാസ് നമുക്ക് തുടര്‍ന്നു സംസാരിക്കാം. പക്ഷെ അനോണിമിറ്റിയുടെ കൈലാസമായ ഈ ഐഡി പോരാ.. എന്റെ മെയിലിലേക്ക് ആയാലും മതി.

  താങ്കള്‍ പറഞ്ഞു, “എത്രമാത്രം പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ വന്ന് പറഞ്ഞുവെന്ന്കേട്ടാല്‍ ഞെട്ടിപ്പോവും.“
  കൈലാസ് എന്നു പേരുള്ള താങ്കളോട് ഇത്രയും പെണ്‍കുട്ടികള്‍ വന്നു പറഞ്ഞ ഈ കഥയൊക്കെ കേട്ടിട്ട് ശരിക്കും ഞാന്‍ ഞെട്ടി.

  ഞാന്‍ പോണു. എനിക്ക് താല്പര്യമില്ല സുഹൃത്തെ, താങ്കളുമായി കൂടുതല്‍ ഒരു വാദത്തിന്.

  നന്ദി

 82. മുഖമില്ലാത്തവരുടെ വാക്കുകളേക്കാള്‍ രാഗേഷ് എന്ന കുറുമാന്റെ ചങ്ങാത്തത്തെ അറിയുന്ന ഞാന്‍ ഈ ആക്ഷേപങ്ങളെ മുഖവിലക്കെടുക്കുന്നില്ല. കൂടുതല്‍ പറയുന്നില്ല. മുല്ലപ്പൂവിന്റെ ആദ്യ കമന്റ് വരെ ഇതിലെ ആക്രമണ സ്വഭാവം മനസ്സിലായില്ല. ഇതൊരു പ്രീ പ്ലാന്‍ഡ് തെമ്മാടിത്തമാണെന്നാണു പിന്നീടു വന്ന കമന്റുകളിലൂടെ മനസ്സിലാകുന്നത്. ശരി തെറ്റുകള്‍ക്കപ്പുറം ഇതവതരിപ്പിച്ച രീതി തീര്‍ത്തും തല്ലുകൊള്ളിത്തരമാകുന്നു.

  ഇന്റര്‍നെറ്റിന്റെ മറയിലെ സുരക്ഷിതത്വ ബോധം ആരെയെങ്കിലും ആവേശഭരിതനാക്കുന്നുണ്ടെങ്കില്‍ അതൊരു മിഥ്യയുമാകുന്നു.

 83. ഇനിയോരോരുത്തര്‍ വരും ചിലമ്പേ…കുറുമാന്റെ കൂടെ വന്റെ പൈസക്ക് കള്ള് കുടിച്ചവര്‍, അവന്റെ പൈസക്ക് ഗുണമുള്ളവര്‍, അവന്റെ പ്രസിദ്ധിയില്‍ ഫോട്ടോ എടുത്ത് ചില്ലിട്ട് സൂക്ഷിക്കേണ്ടവര്‍. അവര്‍ വന്ന് കുറുമാന്‍ ഒരു മഹാന്‍ ആണെന്ന് പറയും….ഇവിടെ സംസാരിക്കുന്നവരൊക്കെ മുഖമില്ലാത്തവരെന്നും. കാരണം മുഖം ഉണ്ടെന്ന് വിളിച്ചു കൂവുന്ന സ്ത്രീകളെ കണ്ടില്ലെന്ന് അവര്‍ക്ക് നടിക്കണം…നിങ്ങളെക്ക്കൊണ്ട് അവര്‍ക്ക് കാര്യമില്ല, കുരുമാനെ കൊണ്ട് കാര്യമുണ്ട് താനും….
  ഇനി ഇങ്ങിനെയുള്ളവരുടെ ഈ വൃത്തികെട്ട സംസാരം എങ്കിലും നിര്‍ത്താന്‍ വേണ്ടി…ഇത് ഇലെ കംറ്റ്ന്‍സ് അടച്ചിടൂ…. നിങ്ങളെ ഇവരെല്ലാം കൂടുതല്‍ വേദനിപ്പിക്കും…..

 84. സങ്കടം വന്നു. പക്ഷെ കരഞില്ല. ഇവിടെ പരാമര്ശിക്കപ്പെട്ട വ്യക്തികളെക്കുറിച്ചോര്‍ത്തിട്ടല്ല, മറിച്ച് ബൂലോഗത്തിന്റെ ഈ ഒരു അവസ്ഥ കണ്ടത് കൊണ്ട്. കുറെ കാലങ്ങള്‍ക്ക് ശേഷമാണ്‌ ബൂലോഗത്തില്‍ ഒരു കമന്റിടുന്നത്. മുകളില്‍ ഓരോരുത്തരും അവരവരുടെ അനുഭവങ്ങള്‍ പറഞു. ആരും തന്നെ വ്യക്തമായ തെളിവുകള്‍ നിരത്തിയതുമില്ല. ഒരു ‘മനോരമ’ പത്രം വായിച്ച പ്രതീതി. ഏതായാലും, കുറുമാനെ കുറിച്ച് ഇത്രയൊക്കെ അഭിപ്രായങ്ങള്‍ വന്ന സ്ഥിതിക്ക്, ഞാന്‍ എന്റെ അനുഭവവും നിരത്താം.

  ആദ്യത്തെ യു.എ.ഇ ബൂലോകമീറ്റിന്റെ സദസ്സില്‍ വെച്ചാണ്‌ കുറുമാനെ ആദ്യമായി നേരില്‍ കാണുന്നത്. വല്യ അടുപ്പമൊന്നും കാണിക്കാന്‍ ഞാന്‍ ചെന്നില്ല. ഏതായാലും, ഹൃദയം തൊട്ട ആ സൗഹൃദസദസ്സ് കഴിഞ്, രണ്ട് ദിവസത്തിനു ശേഷം ഒരു വൈകുന്നേറം എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു. ആദ്യമായാണ്‌ ആ നമ്പര്‍ എന്റെ മൊബൈലില്‍ കാണുന്നത്. സംസാരത്തിലൂടെ മനസ്സിലായി, അത് കുറുമാനാണെന്ന്. ഏകദേശം ഒരു അര മണിക്കൂര്‍ നേരമെങ്കിലും സംസാരിച്ചു കാണും. ഔപചാരികതയുടെ കൈയ്പു കലരാത്ത തുറന്ന സംസാരം. വളരെയധികം സന്തോഷം തോന്നി. ഞാന്‍ അധികം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ബൂലോഗന്‍ എന്നെ വിളിച്ച് വളരെയധികം നേരം ഒരാത്മസുഹൃത്തിനെ പോലെ സംസാരിച്ചു. എന്റെ സുഹൃത്ത് ആരിഫിന്റെയും അനുഭവം ഇതു തന്നെ. അതിലൂടെ എനിക്ക് മനസ്സിലായ കുറുമാന്‍, ഔപചാരികതയുടെ മുഖം മൂടി അണിഞിട്ടില്ലാത്ത, ഒരു തുറന്ന മനസ്സിനെയാണ്‌.

  പിന്നെ, ഇപ്പോള്‍ തോന്നിയ ഒരു സംശയം. കഴിഞ കുറെ വര്‍ഷങ്ങളായി മലയാളം ബ്ലോഗ് ചെയ്യുന്ന കുടും‌ബിനികള്‍ ഇവിടെ യു.എ.ഇ-യിലും ഉണ്ട്. മുകളില്‍ പറഞതു പോലെ വല്ല ഉദ്ദേശവും കുറുമാനുണ്ടായിരുന്നെങ്കില്‍, ഏറ്റവും എളുപ്പം യു.എ.ഇ-യിലെ കുടും‌ബിനികളാണല്ലോ. അവരൊക്കെ കുറുമാനെ പല യു.എ.ഇ മീറ്റുകളിലും നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്തെ, പരാതിയുമായി അവരെയൊന്നും ഇവിടെ കാണുന്നില്ല? പരാതി ഒളിപ്പിച്ചു വെക്കാന്‍ മാത്രം ഭീരുക്കളാണ്‌ അവരെന്ന് എനിക്ക് തോന്നുന്നില്ല. അതല്ല, കുറുമാന്‍ ‘അമിത സ്വാതന്ത്ര്യം’ എടുത്തപ്പോള്‍ (മുകളിലെ വാക്കുകളനുസരിച്ച്) അവര്‍ കൃത്യമായി ഒഴിഞു മാറിയത് കൊണ്ട് രക്ഷപ്പെട്ടതാകുമോ? (ഭാക്കിയുള്ളവര്‍ കുറുമാനുമായി ‘സൊള്ളാന്‍’ നിന്നു കൊടുത്തു എന്നല്ല പറയുന്നത്).

  എന്തായാലും, ഇപ്പോള്‍ കുറുമാനോട് എനിക്ക് ദേഷ്യം തോന്നുന്നു. ഇത്തരം പോസ്‌റ്റുകള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിച്ചതിനു.

  ഒരു ഓട്ടോ: ഒരു മലയാളം ബ്ലോഗര്‍ എന്നെ വിളിച്ച് തമാശ പറയുവാ… വരാന്‍ പോകുന്ന് യു.എ.ഇ മീറ്റ് തകര്‍ക്കാന്‍ സി.ഐ.എ-യുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് 🙂
  ഓട്ടോ നമ്പര്‍ 2: ഇതിന്റെ പേരില്‍ എന്റെ മേല്‍ ആരും കുതിര കയറാന്‍ വരല്ലേ.. ഈ പാവം ഡ്രിസില്‍ ഇവിടെ അജ്‌മാനിന്റെ അരികിലൂടെ പോയ്‌കൊള്ളട്ടെ. കുറുമാനുമായുള്ള എന്റെ അനുഭവം പങ്കു വെച്ചു എന്ന് മാത്രം. 🙂
  ഓട്ടോ 3: അനോണികളുടെ കമന്റുകളെ മുഖവിലക്കെടുക്കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് നേരില്‍ പറയാം. +971 50 8675371 or mazha82@gmail.com

  സസ്‌നേഹം
  ഒരു പാവം ബ്ലോഗന്‍
  ഡ്രിസില്‍ മൊട്ടാമ്പ്രം

 85. അചിന്ത്യ Says:

  മഹാകഷ്ടം.
  പറയാനുള്ളത് വന്നു പറയാന്‍ പറഞ്ഞു. ആകാശത്ത് വെടി വെച്ചിട്ട് ഇത് വൃത്തികെട്ടവനായ കുറുമാന്റെ നെഞ്ചത്ത് വെക്കണ്‍റ്റതായിരുന്നൂ ന്ന് പറേണ കെട്ടപ്പോ വിഷമം തോന്നീട്ട് പറഞ്ഞതാ.കുറുമാന്റെ വൃത്തികേടുകള്‍ടെ ആഴമറിയാന്‍.
  സാരംഗിയോട് കുറുമാന്‍ ചെയ്തു എന്ന് പറയണത് സംഭവിച്ചതഅണെങ്കില്‍ അതു വൃത്തികേടു തന്നെ.ഒരു ഓപ്പന്‍ കന്‍ഫ്രന്റേഷനാവായിരുന്നില്ല്യെ. നേരിട്ടു ചോദിക്കണമായിരുന്നു, ഇങ്നഗ്നെ പറഞ്ഞോ, ഉണ്ടെങ്കില്‍ എന്തു ധൈര്യത്തില്‍ എന്ന്.ഉത്തരം എന്താന്നറിയാല്ലോ.വിഷമം തോന്നീണ്ടാവും, മനസ്സിലാക്കുണു. എനിക്കത് നല്ലോണം മനസ്സിലാവും സത്യായിട്റ്റും 🙂

  ഇവടെ പലതും ആരോടോ ആരോ പറഞ്ഞൂന്നു കേട്ടു എന്നു തന്നെയാണു ഇപ്പഴും. ആരോടും ആരും പറയാത്തതു പലതും കൈലാസിനോടു പറഞ്ഞു , സന്തോഷം.(ഈ കൈലാസ്, സഹ്രുദയന്‍ , പുരുഷന്‍ ,തുടങ്ങിയവരുടെ തൊലിക്കട്ടി സമ്മതിച്ചു. പെങ്കുട്ട്യോളടെ വിഷമത്തില്‍ ആവണതും വ്യക്തിവിദ്വേഷം തീര്‍ക്കല്‍, അതും നട്ടെല്ലില്ല്യാണ്ടെ മുഖം മൂടി ഇട്ടിട്ടു.ഈ മൂന്നു പെങ്കുട്ട്യോളു കാണിച്ച ധൈര്യം പോലും നിങ്ങക്കില്ല്യല്ലോ, മഹാന്മാരെ, മഹതികളേ, ഛെ.)

  ഇവടെ യഥാര്‍ത്ഥ പ്രശ്നത്തിനേക്കാളും കേട്ടുകേള്വികള്‍ക്ക് ശ്രോതാക്കളുണ്ടെന്നിരിക്കെ, ഞാനും ഒരു കേട്ടുകേള്വി പറയട്ടെ? കുറുമാനെതിരായി കമന്റിടണമെന്ന് പറഞ്ഞ് പല ബ്ലോഗ്ഗേഴ്സിനും ഫോണ്‍ കോളുകളും മെയിലുകളും യഥേഷ്ടം വന്നു കൊണ്ടിരിക്കുണൂ എന്നൊരു കേട്ടുകേള്‍‌വി. ഓരോരുത്തരടെ ഡെസ്പറേഷനേയ്.

  പിന്നെ ബാംഗ്ലൂരിലെ ആ പാവം ബ്ലോഗ്ഗര്‍ ഇരയോടൊരു അപേക്ഷ – അമ്മൂ, ഇങ്ങനെ മോള്‍ക്കിഷ്ടല്ല്യാത്ത രീതിയില്‍ ഏതെങ്കിലും ഒരുത്തന്‍, അതേതു കുറുമാനായാലും നരിമാനായാലും ശരി,വിളിച്ചാല്‍,പ്രതിവ്ധി മോള്‍ടെ വിരല്‍ത്തുമ്പത്താ.ഉടനെ കട്ട് ചെയ്യണ്ട പണിയേ ഉള്ളു. നമ്മക്കിഷ്റ്റല്ല്യാണ്ടെ ഒരുത്തനും നമ്മളെ ഒന്ന് നോക്കുക പോലും അരുതു. ഒരൊറ്റ സ്റ്റെപ്പില്‍ അതില്ല്യാണ്ട്യാക്കാന്‍ ഒരു പെണ്ണിനു കഴിയും.കഴിയണം. അതിനി എന്തു സോള്‍മേറ്റിന്റെ ലേബലായാലും ശരി.ഇതിലും വൃത്തികെട്ടവന്മാര്‍ ഇവടെ വിലസുണുണ്ട്.നിങ്ങള്‍ പെങ്കുട്ട്യോള്‍ ഇവടെ പറഞ്ഞ കാര്യങ്ങള്‍ക്ക് നിങ്ങള്‍ പോലും വിചാരിക്കാത്ത മാനങ്ങള്‍ നല്‍കി അവര്‍ പെരുപ്പിക്കുണുമുണ്ട്.
  സത്യം പറഞ്ഞാ എനിക്ക് വിഷമം തോന്നുണു. ഈ കളിയിലെ ബലിയാടുകളായ എന്റെ അനിയേത്തിക്കുട്ട്യോളെ ഓര്‍ത്തിട്ട്.പിന്നെ ചെയ്തതും ചെയ്യാത്തതുമായ തെറ്റുകള്‍ക്ക് വേണ്ടി ആരൊക്കെയോ കൂടുതല്‍ കൂടുതല്‍ ‍ചോര ആവശ്യപ്പെടണ കുറുമാനു വേണ്ടികൂടി.(അതിനു ഞാന്‍ കുറുമാന്റെ കൂടെ കള്ളുകുടിക്കണ്ട ആവശ്യമില്ല്യ. കുറുമാനില്‍ക്കൂടെ എനിക്കിവടത്തെ സാഹിത്യനായകരെ പരിചയപ്പെടണ്‍റ്റ കാര്യോം ഇല്ല്യ, കുറുമാനു വേണ്ടി വിഷമിച്ചാ കുറുമാന്‍ എനിക്ക് അഞ്ചു ലക്ഷം രൂപ തരാം ന്നു പറഞ്ഞിട്ടൂല്ല്യ. ഇത് ഇത്തരം ബാലിശമായ വര്‍ത്താനം പറയണോരോട്)
  ഈയൊരു സ്മാര്‍ത്തവിചാരത്തിനെ വൃത്തികെട്ട നിലയിലേയ്ക്കെത്തിക്കാന്‍ ഞാന്‍ ഇടയായെങ്കില്‍ മാപ്പ്.

  എല്ലാവര്‍ക്കും സ്നേഹം, സമാധാനം
  ഉമേച്ചി.

 86. ദില്‍ബാസുരന്‍ Says:

  ഉവ്വ. കുറുമാന് വേണ്ടി സംസാരിക്കുന്നവരെല്ലാം കുറുമാന്‍ കള്ള് വാങ്ങിക്കൊടുത്തവര്‍ . അവര്‍ സ്വന്തം മുഖത്തോടും അഡ്രസ്സോഡും കൂടി വന്ന് സംസാരിക്കുന്നത് കുറുമാന്റെ പോലീസിനെ പേടിച്ചിട്ടും ഉപജാപകന്മാരായത് കൊണ്ടും. മുഖമില്ലാതെ ഇവിടെ സ്വഭാവഹത്യ നടത്തുന്നവരൊക്കെ പുണ്യവാളന്മാരും. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഇതെന്താ വെള്ളരിക്കാ പട്ടണമോ? സത്യമായ കാര്യങ്ങള്‍ പറയാന്‍ അനോണിയുടെ മറ എന്തിനാണ്? അനോണികള്‍ ആ വിലയേ ലഭിയ്ക്കൂ.

 87. കുറുമാനോടുള്ള വിയോജിപ്പുകളോട് അതേ നിലപാടില്‍ നിന്ന് കൊണ്ട് തന്നെ പറയട്ടെ, അനോണികളായി വന്ന് കുറുമാനെതിരെ വ്യക്തിഹത്യ നടത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഇത് വ്യക്തിഹത്യയാണെന്ന് ആരോപിക്കുന്നവരോട് സഹതപിക്കുവാനേ കഴിയുന്നുള്ളൂ എന്നും അറിയിക്കുന്നു.

 88. ദില്‍ബാസുരന്‍ Says:

  വേഡ്പ്രസ്സില്‍ ഒരു ബ്ലോഗ് തുടങ്ങി അനോണിമസായി പോസ്റ്റിട്ട് കമന്റ് മോഡറേഷന്‍ വെച്ചിട്ടാണോ ഒരാളെ സ്വഭാവഹത്യ നടത്തി വിചാരണ ചെയ്യുക? കുറുമാനെ അനുകൂലിച്ച് പലരും പറഞ്ഞ കമന്റുകള്‍ മോഡറേറ്റ് ചെയ്ത് പോയി എന്ന് അറിയുന്നു. കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യ സ്ത്രീകള്‍ ആണ് പറയുന്നത് എന്നുള്ളത് കൊണ്ട് അതല്ലാതാവുന്നില്ലല്ലോ. ചര്‍ച്ച നിയന്ത്രിയ്ക്കുന്നത് പോസ്റ്റിട്ട ആളല്ല അനോണികളാണ്. എന്നിട്ട് വളരെ ഓപ്പണ്‍ ആയാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് ഗീര്‍വാണവും. ആരുടെ കണ്ണില്‍ പൊടിയിടാനാണ് സുഹൃത്തുക്കളേ ഇതൊക്കെ? എന്തൊക്കെയായാലും എന്റെ കണ്ണില്‍ പൊടിയിട്ടാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല. (കാരണം ഞാന്‍ കണ്ണട വെച്ചിട്ടുണ്ട്)

  ഓടോ: ആസ്ഥാന തമാശക്കാരന്മാരുടെ ഗ്രൂപ്പില്‍ ആയത് കൊണ്ട് ഒരു കമന്റില്‍ ഒരു വളിപ്പെങ്കിലും പറയും. ശീലമായതാ സോറി.

 89. ജോസഫ് ലോഹിതദാസ് Says:

  തെറിയുടെ ലാഞ്ചന പോലുമില്ലാതെ ഇട്ട എന്‍റെ രണ്ട് കമന്‍റുകള്‍ എവിടെ???? ഞാന്‍ കുറുമാനെ എതിര്‍ക്കുന്ന അനോണി അല്ലല്ല്!!!!

 90. അനുകൂലിച്ചു പറയാനിവിടെ എന്ത് സ്കോപ്പാണു സുഹൃത്തേ ദില്‍ബാസുരാ? ഈ പ്രശ്നത്തില്‍ നേരിട്ട് ബന്ധമുള്ളവരെല്ലാം സ്വന്തം പേരില്‍ വന്ന് അഭിപ്രായം പറഞ്ഞല്ലോ!
  അചിന്ത്യാമ്മേ, പേടിയായതു കൊണ്ടാണ്‍ സ്വന്തം പേര് പറയാത്തത്. ഈ പോസ്റ്റിലെ കാര്യങ്ങളുടെ നിജസ്ഥിതി നേരിട്ടറിയുന്നവരൊക്കെ വന്നു പറയുമ്പോള്‍ “തലയുരുളും “‘എന്നൊക്കെയാണ്‍ ഭീഷണി.. പിന്നെ ഇതിലൊന്നും നേരിട്ട് ബന്ധമില്ലാത്ത ഞാനൊക്കെ സ്വന്തം പേരില്‍ വന്നാല്‍ എന്തൊക്കെ ഉരുളും.?എന്നു വച്ച് പറയേണ്ടത് പറയാതിരിക്കാന്‍പറ്റുമോ?…

 91. കഷ്ടം!

  സാരംഗിയും, തുഷാരവും, മയൂരയും ഒക്കെ വന്ന് പറഞ്ഞിട്ടും, അതിനെ വകവെക്കാതെ അനോണികളുടെ പിന്നാലെ പായുന്നു. ഇതിന്റെ പിന്നില്‍ കളിക്കുന്നുവെന്ന് കുറേപ്പേര്‍. സ്തുതി പാടാന്‍ കുറേപ്പേര്‍. എത്രയൊക്കെ സ്തുതി പാടിയാലും തുഷാരം പറഞ്ഞതും സാരംഗി പറഞ്ഞതും മയൂര പറഞ്ഞതുമൊന്നും നിഷേധിക്കേണ്ട കാര്യം വായിക്കുന്ന, അല്പം ബുദ്ധിയുള്ളവര്‍ക്ക് ഉണ്ടാവില്ല. എന്തായാലും മുഖമുള്ള പലരുടേയും സ്തുതിപാടല്‍ കണ്ട് എനിക്ക് ചിരിവന്നു. ഹാസ്യസാഹിത്യകാരന്മാര്‍ ഒന്നും വേണ്ട, ഇത്തരം കമന്റടിക്കാര്‍ മാത്രം മതി നര്‍മ്മം വിളമ്പാന്‍. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും പിന്നില്‍ നിന്നു കളിക്കുന്നവര്‍ക്ക് വ്യക്തമായ താല്പര്യം ഉണ്ടാവും, ആരെങ്കിലും ചെയ്യിച്ച്, ഒളിച്ചിരിക്കുന്നുണ്ടാവും എന്നൊക്കെയാണു പറച്ചില്‍. സാരംഗിയും തുഷാരവും മയൂരയും പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടെന്ന് അവരുടെ കമന്റ് വായിക്കുന്ന ആര്‍ക്കും മനസ്സിലാവും. എന്തിലും ഏതിലും ലോബിയും, പിന്നിലുള്ള കളികളും ഉണ്ടെന്ന് തോന്നുന്നവര്‍ക്ക് അങ്ങനെ തോന്നും. കാരണം അവരുടെയൊക്കെ പരിപാടി തന്നെ അതാണല്ലോ. ഉണ്ടാവും, ഉണ്ടാവും. കാരണം, നല്ല ബ്ലോഗുപോസ്റ്റുകളില്‍ കമന്റുപോലും ഇടാന്‍ സമയമില്ലാതെ ഇത്തരം വിവാദം നടക്കുന്നിടത്ത് സ്തുതിപാടാന്‍ മാത്രം വരുന്നവരെക്കാണുമ്പോള്‍ എനിക്ക്, ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിക്കഴിഞ്ഞു.

  എത്ര തന്നെ സ്തുതി പാടിയാലും, കമന്റ് വായിക്കുന്നവര്‍ക്ക് മനസ്സിലാവേണ്ടുന്നതൊക്കെ മനസ്സിലായിക്കഴിഞ്ഞു.

  എന്ന് സു എന്ന പേരില്‍ ബ്ലോഗെഴുതുന്ന സ്ത്രീ.

  സാരംഗിയെ അറിയില്ല.

  തുഷാരത്തെ അറിയില്ല.

  മയൂരയെ അറിയില്ല.

  കുറുമാനെ അറിയില്ല.

  ചിലമ്പിനെ അറിയില്ല.

  അറിയുന്നുണ്ടെങ്കില്‍ത്തന്നെ സഹബ്ലോഗര്‍മാര്‍ എന്ന നിലയ്ക്ക്.

  ഇവിടെ കമന്റ് വെച്ച അനോണികളെ അറിയില്ല.

 92. ഞാന്‍ എന്തു ചെയ്യണം? അചിന്ത്യ എന്നത് ബ്ലോഗര്‍ ആണൊ? പുരുഷന്‍ എന്നത് ബ്ലോഗര്‍ ആണൊ? കൈലാസ് എന്നതു ബ്ലോഗര്‍ ആണൊ? ഇവരുടെ ഒക്കെ ഈമെയില്‍ ഐഡി കാണിക്കുന്നു കമന്റ് അപ്പ്രൂവലില്‍. അത് സത്യമാണെന്ന് വിചാരിച്ച് അതുകൊണ്ടാണ് കമന്റ് അപ്പ്രൂവ് ചെയ്യുന്നത്. പോടാ പട്ടി എന്നൊക്കെയുള്ള ഈമെയില്‍ മാത്രമാണ് ഞാന്‍ അപ്പ്രൂവ് ചെയ്യാത്തത്. എനിക്ക് എല്ലാവരുടെയും ബ്ലോഗ് തപ്പി പോകാന്‍ വയ്യ. ബ്ലോഗ് ഇല്ലെങ്കിലും അഭിപ്രായം പറയാം എന്ന് കരുതുന്നതില്‍ തെറ്റുണ്ടൊ? അചിന്ത്യയും പുരുഷനും ഒക്കെ ഒരുപോലെയാണ് എനിക്ക്. കാര്യങ്ങള്‍ പറയുന്നു. അത്രയേ ശ്രദ്ധിക്കുന്നുള്ളൂ. ഇതിന്റെ കമന്റ് അടച്ചിടാന്‍ തോന്നുന്നു. ഇതിപ്പൊ എന്റെ കുറ്റമാവുമൊ ? തല വേദനിക്കുന്നു എല്ലാം കണ്ട് കേട്ടു. ആവശ്യമില്ല എന്ന് വായിച്ച് തോന്നുന്ന കമന്റൊക്കെ ഞാന്‍ മാറ്റുകയാണ്.

 93. ആസാദ് Says:

  അങ്ങനെ കുറുമാനും‌ കിട്ടി ‘’ഭാഷാവരം’‘.

  ഒരു കാര്യം‌ മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണു ദുഭായി ബ്ലൊഗേര്‍സ് കുറുമാനുവേണ്ടി ഇത്ര ഒലിപ്പിക്കുന്നത് ??

 94. ചിലമ്പേ, തെറി പറയുന്ന കമന്റുകള്‍, പബ്ലിഷ് ചെയ്യാതിരിക്കുക. മറ്റു കമന്റുകളൊന്നും മായ്ച്ചുകളയാതിരിക്കുക.

 95. ദില്‍ബാസുരന്‍ Says:

  ചിലമ്പേ,
  തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ബ്ലോഗ് മോഡറേറ്റ് ചെയ്യാം ഐഡിയും പാസ്‌വേഡും മെയില്‍ അയച്ചാല്‍ മതി. ഇത്രയും പെണ്‍ക്കുട്ടികള്‍ എന്ന് പറഞ്ഞാല്‍ കുറുമാനുമായി ചാറ്റ് ചെയ്ത മൂന്നോ നാലോ പേര്‍ അല്ലേ? അത് പേഴ്സണല്‍ ഇഷ്യൂ ആണ്. അവര്‍ പറഞ്ഞതിനെ കുറിച്ച് എനിക്ക് അഭിപ്രായം ഒന്നും പറയാനില്ല. കുറുമാന്‍ അതിനൊക്കെ മറുപടി പറയുകയും ചെയ്തല്ലോ. കുറുമാന്റെ അവസാന കമന്റിന് മറുപടിയൊന്നും കണ്ടില്ലല്ലോ. പെണ്‍കുട്ടികളായതിനാല്‍ തെളിവ് തരാനൊക്കെ ബുദ്ധിമുട്ട് കാണും എന്നാണ് കേള്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ആരോപിയ്ക്കാന്‍ ബുദ്ധിമുട്ടുകള്‍ ഒന്നും കാണാനുമില്ല.

  അനോണിമസ് ആയി സ്വഭാവഹത്യ നടത്തുന്നവര്‍ ഇവിടെ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചതിനേക്കാള്‍ ഞാന്‍ വ്യതിചലിച്ചിട്ടുണ്ടോ? ചിലര്‍ പറഞ്ഞ പോലെ ചിലമ്പിനെ അറിയില്ല കുറുമാനെ അറിയില്ല ബ്ലോഗെന്താ അറിയില്ല ഒരു തേങ്ങയും അറിയില്ല പക്ഷെ കമന്റിടും എന്ന ടൈപ്പ് കമന്റല്ലല്ലോ ഞാന്‍ ഇട്ടത്. ഈ വിഷയത്തിനെ പറ്റി തന്നെയല്ലേ?

  ഓടോ: ആ സ്പാം ഫില്‍റ്റര്‍ ഒന്നൊന്നൊര തന്നെ.

 96. kindly delete the post itself if u can……
  🙂

 97. പൊന്നമ്പലം Says:

  ശെന്തരോയെന്തോ…

  ഒരു സംശയം… ഇവിടെ ആര്‍ക്കേലും, എന്തേലും പരാതിയുണ്ടോ? ഇനി അഥവാ ഇണ്ടീച്ചാല്‍ വാദിയും പ്രതിയും ഒരു മധ്യസ്ഥനും മാത്രം ഇരുന്നു ചര്‍ച്ച ചെയ്യുക… അല്ലാതെ ഇങ്ങനെ ചന്ത സ്വഭാവം അല്ല കാണിക്കേണ്ടത്. ഞാന്‍ ഈ പറഞ്ഞത് മഞ്ഞുതുള്ളിയേയോ, മയില്‍ പേടയേയോ ഒന്നുമല്ല. ഇന്നത്തെ മഴയില്‍ പൊടിച്ച മറ്റേ ലവന്റ മക്കളുണ്ടല്ലോ അവന്മാരെയാണ്.

  എഡേയ് നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേഡേയ്… (എനിക്കില്ല, ഇന്ന് ജന്മാഷ്ടമി അല്ലെ!)

  @ചിലമ്പ്: താങ്കള്‍ ഈ ചെയ്തത് പൂര്‍ണ്ണമായും ശരിയാണ് എന്ന് ഞാന്‍ പറയില്ല. താങ്കള്‍ക്കും കുറുമാനും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് സൌമ്യമായി, എത്രയോ നേരം നിങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടാകും, അത് പോലെ ഒരു അഞ്ച് മിനിട്ട് കൂടി സംസാരിച്ചാല്‍ തീരാവുന്ന ഒരു ഞവുണിക്കാ പ്രശ്നത്തിനെ…. ഇനി ഇതില്‍ കൂടുതല്‍ ചളമാക്കാന്‍ ആരെക്കൊണ്ടും പറ്റില്ല.

  താങ്കള്‍ അതിനുള്ള സാവകാശം എടുക്കാത്തതിന്റെ പരിണിത ഫലമാണ്, പുതുതായി വന്ന കിടിലന്‍, കൈലാസന്‍ തുടങ്ങിയ പുന്നാരമക്കളെ കൊണ്ട് ഇത്രയും കടുത്ത ഭാഷയില്‍ കമന്റിടീപ്പിച്ചത്.

  എന്തായാലും, ബൂലോഗത്തിന്റെ സംസ്കാരം… ഷൂ‍ൂഫാര്‍…

 98. ചിലമ്പേ,
  ഇനി മതിയാക്കൂ.സത്യമെന്തായാലും കുറുമാന്‍ എന്ന വിഗ്രഹം തകര്‍ന്നു കഴിഞ്ഞു.വായിച്ച കാര്യങ്ങള്‍ വെച്ച് രണ്ട് ഭാഗത്തും പിഴവുകള്‍ ഉണ്ട്.ഇനിയും ഈ ചര്‍ച്ച വലിച്ചു നീട്ടുന്നതുകൊണ്ട് ആരും ഒന്നും നേടുന്നില്ല.

 99. സുഹൃത്തേ ചിലമ്പേ
  ഈ പോസ്റ്റിന്റെ ഉദ്ദേശ്യവും, ബൂലോഗത്തിന് കൊടുക്കാവുന്ന സന്ദേശവും എല്ലാം അതി ശക്തമായി തന്നെ വായനക്കാരിലേക്ക് പോയിക്കഴിഞ്ഞു.
  ഒരോരുത്തരും ഇന്റര്‍നെറ്റില്‍ പാലിക്കേണ്ട അകലവും, മര്യാദയും സ്വയം ചിന്തിച്ചുറപ്പിക്കേണ്ടതാണ്.
  ചാറ്റും, ഇ മെയിലും എല്ലാം നമ്മുടെ പേര്‍സണാലിറ്റിയെ പ്രതിഫലിപ്പിക്കുന്നതാണ്.
  എല്ലാവരും സൂക്ഷിക്കണം.

  ഇനി നടക്കുവാന്‍ പോകുന്നതും കുറച്ചു നേരമായി നടക്കുന്നതും മൂലവിഷയവുമായി (മൂലവെട്ടി അല്ല) ബന്ധമുള്ള കാര്യങ്ങളല്ല.

  അതിനാല്‍ ഇനി കമന്റിന്റെ ആവശ്യമില്ല എന്ന് എന്റെ എളിയ അഭിപ്രായം.

  കുറുമാനെ ചിലര്‍ ഡിഫെന്റ് ചെയ്യാന്‍ നോക്കുന്നതില്‍ തെറ്റില്ല. സുഹൃത്ബന്ധങ്ങള്‍ അന്വര്‍ത്ഥമാകുന്നത് ഇതു പോലെയുള്ള സാഹചര്യങ്ങളില്‍ “അയ്യേ നീ മോശം, ഞാന്‍ നല്ലോന്‍, എന്നോട് ഇനി കൂടണ്ട” എന്ന ഇംഗ്ലീഷ് മീഡിയം പഠിപ്പിസ്റ്റ് ലൈന്‍ തൊട്ടുകൂടായ്മ സാഹചര്യത്തിനനുസരിച്ച് എടുക്കാതിരിക്കുമ്പോഴാണ്. ഇറ്റ്‌സ് എ മാന്‍ തിംഗ്.എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.

  എന്നാല്‍….
  അവര്‍ക്കും കുറുമാന് പാളിച്ച പറ്റി എന്നതില്‍ സംശയമുണ്ടാകും എന്ന് തോന്നുന്നില്ല.പാളിച്ചകള്‍ പറ്റിക്കാണും. തെറ്റു തിരുത്താന്‍ ഒരവസരം കൊടുക്കാത്തതെന്ത്?

  കുത്തിക്കൊല്ലാനാണെങ്കിലും ഒറ്റക്കുത്താണ് മര്യാദ. അതായി. നിര്‍ത്താം ല്ലേ?

 100. pushparajan Says:

  ചിലമ്പെ, ചെറിയ അവഗണനയിലൂടെ ഒഴിവാക്കാമായിരുന്ന ഒരുകാര്യം അന്ന് ഒഴിവാക്കാതെ ഇപ്പൊള്‍ മാലോകരെ വിളിച്ചു കൂട്ടി “അയ്യോ ഞാനിങ്ങനെയൊന്നുമല്ല വിചാരിച്ചത്” എന്നൊക്കെ വിളിച്ചു പറഞ്ഞ് കുളമാക്കി ഒഴിവാക്കാന്‍ നോക്കുന്നു – ഇതു ശരിയാണെന്നു തോന്നുന്നുണ്ടൊ?

 101. pushparajan Says:

  സ്വയം ശിക്ഷിക്കാതിരിക്കൂ

 102. ‘ഇഞ്ചിവില്‍ക്കുന്നവന്‍ കുഞ്ചു’ എന്നൂം പറഞ്ഞ് ഒരു വിഡ്ഡി ,തനി ചെറ്റത്തരം എഴുതിയപ്പോള്‍ കയ്യടിച്ചതാരൊക്കെയാ ദില്‍ബാ?.എന്നിട്ട് ഇവിടെ കിടന്നു നല്ലപിള്ള ചമയുന്നു!
  ഇവിടെ വ്യക്തമായ മുഖമുള്ളവര്‍ വന്നു പറഞ്ഞ കാര്യം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.

 103. ചിലമ്പേ ,ഞാന്‍ അവസാനമായി ഇട്ട കമന്റ് ദയവായി ഡിലീറ്റ് ചെയ്യുക. അത് വിഷയവുമായി ബന്ധമില്ലാത്തതാണ്‍.
  നന്ദി

 104. നമ്മുടെ ഓരോരുത്തരുടേയും ധാര്‍മികതയിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതിയിലും വ്യത്യസ്തതയുണ്ട് (അതിലതിശയമില്ല). അതിനാല്‍ ‘ഇതിലെന്താണിത്ര തെറ്റ്’ എന്നും ‘ഇത് ഇങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്’ എന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് അധികം പ്രസക്തിയില്ല. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തപ്പെടണം. അതിന് ഇരുകൂട്ടര്‍ക്കും സമയവും സാവകാശവും നല്‍കുകയാണ് വേണ്ടത്. ശ്രീ. കുറുമാനും ആരോപണമുന്നയിക്കുന്ന വനിതകള്‍ക്കും അതിനാകട്ടെ എന്ന് പ്രത്യശിക്കുന്നു.

 105. നമ്മുടെ ഓരോരുത്തരുടേയും ധാര്‍മികതയിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതിയിലും വ്യത്യസ്തതയുണ്ട് (അതിലതിശയമില്ല). അതിനാല്‍ ‘ഇതിലെന്താണിത്ര തെറ്റ്’ എന്നും ‘ഇത് ഇങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്’ എന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് അധികം പ്രസക്തിയില്ല. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തപ്പെടണം. അതിന് ഇരുകൂട്ടര്‍ക്കും സമയവും സാവകാശവും നല്‍കുകയാണ് വേണ്ടത്. ശ്രീ. കുറുമാനും ആരോപണമുന്നയിക്കുന്ന വനിതകള്‍ക്കും അതിനാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

 106. chinthikkunna vazhipokkan Says:

  പ്രിയ മുഖമുള്ള കേമന്മാരേ/കേമികളേ,

  നിങ്ങളീപ്പറയുന്ന മുഖത്തു കണ്ണില്ലേ? ?
  സാരംഗിയും, തുഷാരവും, മയൂരയും നാലാളറിയുന്ന, ഒരുനാള്‍ നിങ്ങളില്‍ പലരും പിന്താങ്ങിയിട്ടുള്ള മര്യാദയുള്ള പെണ്ണുങ്ങളാണെന്ന് എഴുത്തുകാരാകാണാനെന്നു കാണാന്‍?? അവര്‍ക്കും മുഖമുണ്ടെന്നു കാണാന്‍? അവരും നിങ്ങളീ നിര്‍ദേശിക്കുന്ന രഹസ്യകുറുമാന്‍ വിചാരണ വേണൊ അതൊ ഈ സ്റ്റൈലില്‍ വേണമോ എന്നു തീരുമാനിച്ചു നടപ്പാക്കാന്‍ കഴിവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള പൗരന്മാരാണെന്ന്?

  അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുന്നതാണേ!!! അവരാരും അനോണി ഐ ഡി കളില്‍ നിന്നല്ലല്ലോ ചില കുറുമാന്‍ സത്യങ്ങള്‍ മൊഴിഞ്ഞത്???

  ഈ പറയുന്ന ശ്രീ ശ്രീ കുറുമാന്‍ അവര്‍കള്‍, ഞാന്‍ ഇതിലും ചീഞ്ഞവനാണെന്നു തെളിവു നിരത്തൂ എന്നു വെല്ലുവിളിച്ചട്ടഹസ്സിക്കുന്നതല്ലാതെ, സാരംഗിയോ, തുഷാരമോ, മയൂരയോ പറഞ്ഞതു നിഷേധിച്ചില്ലല്ലോ ഇതുവരെ!!!

  സാരംഗി പറയുന്നു കുറുമാന്‍ ഇത്തരക്കാരണാനെന്നു നേരെയുള്ള പെരുമാറ്റത്തില്‍ നിന്നും മനസ്സിലായില്ല എന്ന്. തുഷാരത്തിനു ആപ്ളിക്കേഷന്‍ വച്ചു കറങ്ങിനടന്നതും സാരംഗിയെപ്പറ്റി തുഷാരത്തിനു കൊടുത്ത തെറ്റായ ഇമ്പ്റെഷനും, കുടുമ്പമായി താമസ്സിക്കുന്ന മയൂരയുടെ നമ്പര്‍ മറ്റുള്ളവരില്‍ നിന്നു മേടിച്ചു കുടിച്ചു ലക്കുകെട്ടു അനുവാദമില്ലാതെ ഫോണ്‍ ചെയ്തതു ഹംസമാകാമോ എന്നു ചോദിയ്ക്കുന്നതും എഴുത്തുകാരന്‍ കുറുമാന്റെ കിരീടത്തിലെ പൊന്‍ തൂവലാണെന്നാണോ നിങ്ങള്‍ സമര്‍ത്ഥിക്കുന്നത്?

  വ്യക്തിഹത്യ ചെയ്തു സന്തോഷിക്കുന്ന ഞരമ്പുരോഗം മയൂരയ്ക്കും, തുഷാരത്തിനും, സാരംഗിയ്ക്കും ഉണ്ടെന്നു പറയുന്ന നിങ്ങള്‍ ഒന്നു വെറുതെയാലോചിച്ചു നോക്കൂ, ബ്ളോഗിന്റെ ചരിത്രത്തില്‍ ഇവര്‍ ഇങ്ങനെ എന്ത്ര ഹത്യകള്‍ നടത്തിയിട്ടുണ്ട്?എത്ര പ്രിയങ്കാമാത്യൂസുകളെ ഉണ്ടാക്കി ഇവര്‍ സ്വയം സന്തോഷിച്ചിട്ടുണ്ട്?

  ബ്ളൊഗിലുള്ള മുഴുവന്‍ സ്ത്രീകളുടെയും കൃഷ്ണനായി കല്‍പന ചെയ്തു രോമാഞ്ചപ്പെടുന്ന ഇത്തരം മുട്ടായിക്കുട്ടന്‍ രോഗത്തെ പാലിച്ചു വളര്‍ത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ടോ?

  കണ്ണടച്ചാല്‍ ഇരുട്ടാവില്ല!!!
  കണ്ണടച്ചാല്‍ ഇരുട്ടാവില്ല!!!

  അവസാനമായി, രഹസ്യവിചാരണ നടത്തിയാല്‍ ഈ മുട്ടായിക്കുട്ടന്‍ അസുഖം മാറിക്കിട്ടുമോ? നിങ്ങളിങ്ങനെ വേവലാതിപ്പെടാതെ!! ശ്രീ ശ്രീ കുറുമാനു ഹൃതയാഘാതമൊന്നും വരില്ല…ഇതൊക്കെ ഒരു ഇഞ്ചക്ഷന്‍ പോലെ ദേന്നങ്ങു തീരും. ഇങ്ങനെ പരസ്യമായി രണ്ടു കൊട്ടു കൊടുക്കുമ്പോള്‍ ആളൊരല്‍പം പാകം വരും. അടുത്ത വര്‍ഷം അടുത്ത പുസ്തകമിറക്കും!!! ഒരുപക്ഷേ അല്‍പം കൂടി മികച്ചതൊരെണ്ണം… ഉം ന്നേ!!

  ( ഞാനും മുഖമില്ലാത്തയാളാണ്‍. വാദിയ്ക്കും പ്രതിയ്ക്കും മുഖം മതി. ഞാന്‍ വഴിപോക്കരിലൊരാള്‍. എനിക്കു പറയാനുള്ളതു ഞാന്‍ പിറുപിറുക്കും!!!)

 107. ഇവിടെ കമന്റ് ഇടുന്നത് ശരിയല്ലാന്ന് മനസ്സ് പറയുണുണ്ട്. എങ്കിലും എനിക്ക് പറയണം… (ചിലമ്പേ ദയവു ചെയ്ത് എന്റെ ഈ കമന്റ് ഒന്ന് വെളിച്ചം കാണിക്കണേ..)

  ഇതുപോലെയുള്ള രണ്ട് കഥകള്‍ ഇവിടെ കമന്റ് ഇടാത്ത മറ്റു രണ്ട് കുട്ടികളുടെ അടുത്തൂന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, നിങ്ങള്‍ അന്യോന്യം അറിയാവുന്ന പെണ്‍കുട്ടികളോട് പറയുക.
  സ്വന്തം വീട്ടുകാരോട് കാര്യങ്ങള്‍ പറയുക, കമ്പ്ലീറ്റ് കോണ്ടാക്റ്റ് എന്ത് വിധത്തിലായാലും നിറുത്തുക, ഒരു വരി ഈമെയില്‍ പോലും ഇനി അയക്കരുത് ഇങ്ങിനെയുള്ളവര്‍ വെരി മാനിപ്പുലേറ്റീവ് ആവും. എന്റെ തലയില്‍ തോന്നിയ സൊല്യൂഷന്‍ അതായിരുന്നു. ഞാന്‍ പറഞ്ഞു, നമുക്ക് അറിയാവുന്ന കുറച്ച് ബഹുമാനിക്കുന്ന ബ്ലോഗേര്‍സിനോട് ഇത് പറയാം, അത് മതി, അവരെങ്കിലും അറിയണം. അല്ലെങ്കില്‍ ഇനിയും ഇതുപോലെ പലര്‍ക്കും സംഭവിക്കാം. അതിനു പോലും മടിച്ച് നിന്നു ഇവരില്‍ ചിലര്‍ ഭയന്നിട്ട്. അത്രമാത്രം ഭയപ്പെട്ടിരുന്നു പലരും…!!! അത് എനിക്ക് മനസ്സിലക്കാം…കാരണം എന്നെക്കുറിച്ച് മോശമായ ഒരു കമന്റ് വന്നാല്‍ കൂടി അത് മറ്റൊരാളുടെ പറയുന്നതിനു എനിക്ക് വിഷമമുണ്ട്…ഞാന്‍ ഒരു പെണ്ണാണ്…അതിന്റെ തന്നെ വിഷമമ്!
  പക്ഷെ എന്നിട്ട് അതു പോലെ ഭയപ്പെട്ടിരുന്നവരോട് ഞാന്‍ പറഞ്ഞു എന്നാ ശരി എനിക്ക് അറിയാവുന്ന പെണ്‍ സുഹൃത്തുക്കളോട് ഒന്ന് കെയര്‍ഫുള്‍ ആയിരിക്കണേന്ന് ഞാന്‍ പറഞ്ഞോളാം എന്ന്.

  എന്നിട്ട് ഇവിടെ ഇപ്പൊ ഈ ബഹളം…..!!!

  എനിക്ക് ഏകദേശം ഇതുപോലെ ഒരു അനുഭവം ഈ വ്യക്തിയുമായി ചാറ്റോ ഈമെയിലൊ ഇല്ലാഞ്ഞിട്ട് കൂടി ഉണ്ടായപ്പോള്‍ ഞാന്‍ എനിക്ക് അറിയാവുന്ന കുറച്ച് സുഹൃത്തുക്കളോട് പറഞ്ഞു, വീട്ടില്‍ പറഞ്ഞു…എന്നിട്ട്, കാര്യം അവിടെ നിറുത്തിയിരുന്നു. ഈ ബൂലോഗം എന്ന് പറയുന്നത് എനിക്ക് പോലീസ് സ്റ്റേഷനോ, കോടതിയോ കുടുമ്പ കോടതിയോ അല്ല. എന്നോടെന്തു സര്‍ക്കസ് കാണിച്ചാലും അത് ഞാന്‍ എന്താണെന്ന് ഇവിടെ പറയത്തുമില്ല. ആരും എന്നെ വിശ്വസിക്കേം വേണ്ട. ഈ ബൂലോഗത്തിലെ ഒരു പോസ്റ്റൊ കമന്റോ വഴി ആരേയും എനിക്ക് എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വിശ്വാസമില്ല്യാ, വിശ്വാസമുള്ളവര്‍ക്ക് പേര്‍സ്ണലായി ഞാന്‍ ഈമെയില്‍ അയച്ചിട്ടുണ്ട്. അത് മതി. ഞാന്‍ എന്ത് പറഞ്ഞാലും അവസാനം അത് അമേരിക്ക്ന്‍ ലോബി, മണ്ണാങ്കട്ട ആക്കി മാറ്റാന്‍ എല്ലാര്‍ക്കും നല്ല ക്ഴിവാണ്… കാ‍രണം എന്നാലല്ലേ പറയുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പറ്റുള്ളൂ. ഞാന്‍ നാട്ടില്‍ ഇരുന്നിട്ട് എഴുതണള്ളൂ ഇനി ബ്ലോഗ്, അപ്പൊ ലോബി ഉണ്ടാവില്ലല്ലൊ..!!! കഷ്ടം !!!

  ഇതുപോലെ എന്തെങ്കിലും ഉണ്ടാവുമ്പോള്‍ ഇതുപോലെ പോസ്റ്റ് വെച്ച് പബ്ലിക്ക് ആയിട്ട് ഇത് പറയുന്നത് എന്തിനാണെന്ന് എനിക്ക് എന്റെ ബുദ്ധിയില്‍ മനസ്സിലാവാറില്ല. ഈ വിക്റ്റിംസിനെ എന്തിനു പബ്ലിക്കില്‍ പിന്നേയും പഴി കേള്‍കാന്‍ നിറുത്തണം എന്നാണ് എന്റെ എപ്പോഴുമുള്ള ചിന്ത. അല്ലെങ്കില്‍ തന്നെ അവര്‍ ആകെ വേദനിക്കിചിരിക്കാണ് ഇതുപോലെ ഒരു ചതി. എന്നിട്ട് പിന്നേം ഇവരോട് മുന്നോട്ട് വരാന്‍ പറയുന്ന ആളുകളൊക്കെ അവര്‍ക്ക് സംരക്ഷണം കൊടുക്കുമൊ??? ഇല്ലല്ലൊ. സൊ ഇനിയും ഒരു വിക്റ്റിമും ആരൊക്കെ എന്തൊക്കെ വലിയ വായില്‍ പറഞ്ഞാലും വന്ന് സ്വന്തം പേരിവിടെ വെക്കരുതേ എന്ന ഞാന്‍ കാലു പിടിച്ച് അപേക്ഷിക്കുന്നു.

  സാരംഗി മുന്നോട്ട് വന്നപ്പോള്‍ അവര്‍ക്ക് ബാക്ക് അപ്പായിട്ട് ബാക്കിയുള്ളവര്‍ക്കും വരേണ്ടി വന്നു. അവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! ഇല്ലെങ്കില്‍ സാരംഗി മോശക്കാരിയായേനെ. ഒരു പെണ്ണ് ഒരുത്തന്‍ എന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞാല്‍ സമൂഹം വിശ്വസിക്കില്ല, പത്ത് പേര് പറഞ്ഞാലും വിശ്വസിക്കില്ല. എങ്കിലും ഒറ്റക്ക് ഒരു സ്ത്രീ വന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് സാരംഗിയെ അസഭ്യം കൊണ്ട് മൂടിയേനെ. കാരണം സാരംഗി വെറുമൊരു ബ്ലോഗ് ഉള്ള ബ്ലോഗര്‍ ആണല്ലൊ. മുഖമില്ല്യാ. ഞങ്ങള്‍ക്കൊന്നും മുഖമില്ല്യാ…കാരണം ബ്ലോഗ് മീറ്റില്ല്യ…ഇതു വരെ…കഷ്ടം! ഇനിയാരും മുന്നോട്ട് വരരുതേ എന്നാണെന്റെ അപേക്ഷ. കാരണം ഈ മുന്നോട്ട് വരാന്‍ പറയുന്നവര്‍ക്കൊന്നും ഇതില്‍ യാതൊരു കാര്യവുമില്ല. വെറുതെ ഒരു അഞ്ചു മിനുട്ടിന്റെ കാര്യമേയുള്ളൂ അവര്‍ക്ക്. അത് കഴിഞ്ഞാല്‍ അവര്‍ മറക്കും.

  ഈ മുന്നോട്ട് വരുന്നവര്‍ കേള്‍ക്കാന്‍ പോണ തെറികള്‍ക്ക് ആരു സമാ‍ധാനം പറയുമൊ ആവൊ? വെറുതെ ഒരു യാഹൂ പ്രശ്നത്തിന്റെ പേരില്‍ ഞാന്‍ കേട്ട തെറികള്‍ക്ക് കണക്കില്ല്യാ. എന്നാല്‍ അതേ യാഹൂ പ്രശ്നത്തിനു മുന്നേ നിന്ന ആണുങ്ങളോട് ആര്‍ക്കും ഒരു തെറിയും ഇല്ല്യ!!! കാരണം തിരിച്ച് കിട്ടുമെന്ന് അറിയാമേ! അപ്പൊ ഇതൊക്കെ തന്ന്യാണ് മലയാളി സമൂഹം… പുറകില്‍ ഇരുന്ന് ചിരിക്കും അവരൊക്കെ അത്രേയുള്ളൂ…

  ഇപ്പോഴും പറയുന്നു, ഇങ്ങിനെ എന്തെങ്കിലും ഉണ്ടായാല്‍ അടുത്തുള്ള സുഹൃത്തുക്കളെ കാര്യം അറിയിക്കുക. വീട്ടുകാരോട് ആലോചിക്കുക. അവര്‍ പറയുന്നത് കേള്‍ക്കുക. അവര്‍ മാത്രമേ അവസാനം നിങ്ങളോടൊപ്പം കാണൂ.. ഈ #$%$# ബൂലോഗമോ അതിലെ $%$#%$# ആളുകളോ ഒന്നും കാണില്ല. ഇത് എഴുത്തിന്റേയോ വായനയുടേയൊ പ്രശ്നമല്ല, ഇത് ജീവിതത്തിന്റെ പ്രശ്നമാണ്. എന്റെ വിവരമില്ലായ്മ ആവാം ഇതൊക്കെ.. എന്നാലും എനിക്കിതാണ് പറയാനുള്ളത്.

  ഇനി മറ്റൊരു കാര്യം. എഴുത്തുകാരന്‍ എന്ന കുറുമാനും വ്യക്തി എന്ന കുറുമാനും രണ്ടും രണ്ടാണ്. ബൂലോഗം, ബ്ലോഗ്ഗ് ഒക്കെ ആയതുകൊണ്ടാവും രണ്ടും ഒരാള്‍ ആവുന്നത്. രണ്ടും രണ്ടാണ്. ഒരുപാട് എഴുത്തുകാര്‍ ഇങ്ങിനെയൊക്കെയാണ്, ഒരുപട് മനുഷ്യരും. രണ്ടും രണ്ടായിട്ട് കാണാം, കാണാന്‍ നമ്മള്‍ പഠിക്കണം!!!

 108. chinthikkunna vazhipokkan Says:

  ചിലമ്പേ, മോഡറേറ്റു ചെയ്യുവാനായി വച്ചു ചൂടു പിടിപ്പിയ്ക്കേണ്ട!! അതങ്ങു റിജക്റ്റു ചെയ്തേക്കൂ.. ഒരു കുഴപ്പവുമില്ല…

  എനിക്കു കുറുമാന്‍ ആ പെണ്‍കുട്ടികള്‍ പറഞ്ഞതു നിഷേധിക്കാത്തതെന്തേ എന്ന ചോദ്യമാണു! നേരാം വണ്ണം പേര്‍ വച്ചു സത്യം പറയാന്‍ ധൈര്യമുള്ളവരെ മുഖമില്ലാത്തവരെന്നു വിളിക്കുന്നതെന്തേ എന്ന ചോദ്യമാണു!വിചാരണയുടെ രീതി നിര്‍ണ്ണയിയ്ക്കാന്‍ ഈ പെണ്‍കുട്ടികള്‍ക്കവകാശമില്ലേ എന്ന ചോദ്യമാണു! രഹസ്യമായി പറഞ്ഞൊതുക്കിയാല്‍ ഒതുങ്ങുന്നയാളാണൊ ഈ മുഖം മൂടിയുള്ള(?) കുറുമാന്‍ എന്ന ചോദ്യമാണു!!

  ഇതൊന്നും പ്രസക്തിയില്ലാത്തവായാണെങ്കില്‍ ദയവു ചെയ്തു ആ കമന്റങ്ങു റിജക്റ്റു ചെയ്താലും!!

  അഭിപ്രായസ്വാതന്ത്ര്യത്തെ, വെട്ടിയൊതുക്കി തന്നിഷ്ടത്തിനാക്കുന്ന താങ്കളുടെ സൈറ്റില്‍ മേലിലും ആത്മഗതം പുലമ്പാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധിയ്ക്കാം!
  നന്ദി!

 109. anonyantony Says:

  ബ്ലൊഗിലെ 9/11 ആണ്‌ ഈ സംഭവം എന്ന് ശ്രീ. സിബു പറയുന്നു.
  ബ്ലോഗെഴുതിയെന്നതും കമന്റ് എഴുതിയെന്നതും ഒരു എക്സ്യൂസ് ആക്കി ഓര്‍ക്കുട്ടിലോ ജീമെയിലിലോ തമ്മില്‍ പരിചയപ്പെട്ട് അടുക്കുകയോ അകലുകയോ പരസ്പരം തെറിയഭിഷേകം നടത്തുകയോ ചെയ്തതിനു ബ്ലോഗെന്തു പിഴച്ചു ചങ്ങാതീ? ഈ ചാറ്റ് കൂട്ടുകാര്‍ കണ്ടുമുട്ടിയത് റെയില്വേ സ്റ്റേഷനില്‍ വച്ചായിരുന്നെങ്കില്‍ അത് ട്രെയിന്‍ 9/11 ആകുമോ? ബ്ലോഗ് എഴുതി, അതില്‍ കമന്റ് എഴുതി ഇറങ്ങി പോകുന്നതിനപ്പുറം എന്തെങ്കിലും ബ്ലോഗ്ഗിങ്ങിനുണ്ടോ?

  കുറുമാനെന്ന മനുഷ്യനെ (ആള്‍ ഹരിച്ചന്ദ്രന്‍ ആണെന്നല്ല) പരിചയപ്പെട്ട പെണ്ണുങ്ങള്‍ പറയുന്നു അയാള്‍ ആരോടോ അവരെയെല്ലാം കുറിച്ച് ചീത്തയായി പറഞ്ഞെന്ന്. ആരോട്? കേട്ടെന്നു പറയുന്ന വ്യക്തി കുറുമാന്റെ അല്ലെങ്കില്‍ ഈ വനിതാ ബ്ലോഗര്‍മാരുടെ ആരാണ്‌? അദ്ദേഹം നുണപറയുകയായിരിക്കും എന്ന സാദ്ധ്യത ആരെങ്കിലും ചിന്തിച്ചോ? പരിചയപ്പെട്ട സകല സ്ത്രീകളെയും കുറിച്ച് അനാവശ്യം പറഞ്ഞാല്‍ കുറുമാനിന്‌ എന്താണു ലാഭം?

  ഇത്രയും വായിച്ചതില്‍ നിന്നും ഗൗരവമുള്ള, സാംഗത്യമുള്ളൊരേയൊരാരോപണം കണ്ടത് മയൂര ഉന്നയിച്ചതാണ്‌. മയൂര നമ്പര്‍ കൊടുക്കാതെ, വിളീക്കാന്‍ാവശ്യപ്പെടാതെ ഈ ചങ്ങാതി ലോങ്ങ് ഡിസ്റ്റന്‍സ് കാള്‍ വിളിച്ചു സംസാരിക്കാന്‍ ശ്രമിച്ചു. അത് തെറ്റ്, കുറുമനു മാപ്പു പറയാന്‍ ബാദ്ധ്യതയുണ്ട്. അല്ലാതെ ആരെങ്കിലും വിളിച്ച് ആന്റണി സിബുവിനെ തെറി പറഞ്ഞു എന്ന് പറഞ്ഞാല്‍ ഞാന്‍ താങ്കളോട് മാപ്പു പറയേണ്ടതുണ്ടോ? ക്റഞ്ഞ പക്ഷം ആരാണ്‌ ആ പറഞ്ഞത് എന്നെങ്കിലും സിബു പറയാതെ?

  ആദ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു. ബ്ലോഗ് എഴുതൂ വീട്ടില്‍ പോകൂ. അതിനു പകരം ബ്ലോഗില്‍ കാണുന്ന മെയില്‍ അഡ്രസ്സിലെല്ലാം ചാറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും. ചാറ്റ് റിക്വസ്റ്റ് അയക്കുന്ന ബ്ലോഗസ്ത്രീമാരോടെല്ലാം നട്ടപ്പാതിരായ്ക്കും എണീറ്റിരുന്നു ചാറ്റ് ചെയ്യുന്ന ചേട്ടന്മാര്‍ക്ക് പതിനെട്ടിന്റെ പണിയും കിട്ടും.

 110. ചിലമ്പിന്റെ പോസ്റ്റിനെ അലമ്പാക്കിയത്
  കിടിലന്‍ എന്നയാളുടെ ചില നിരീക്ഷണങ്ങളാണു. ചാടിക്കേറിയുള്ള കുറുമാന്റെ മറുപടിയും

  കുറുമാന്‍ രാഗങ്ങളെല്ലാം വെടിഞ്ഞ ഒരു യോഗിയാണെന്ന് എനിക്കഭിപ്രായമില്ല. മാത്രമല്ല മനുഷ്യസഹജമായ എല്ലാം അയാളില്‍ അല്‍പ്പം കൂടുതല്‍ ഉണ്ട് താനും. യൂറോപ്പ് സ്വപ്നങ്ങള്‍ എന്ന മൌലിക യാത്രാക്കുറിപ്പുകള്‍ സാക്ഷി.പിന്നെ അയാളുടെ ജീവിതത്തിലുള്ള ഇടപെടലുകളും. അതിനും എന്റെ ചില നിമിഷങ്ങളും സാക്ഷി.

  എല്ലാ മനുഷ്യരും എല്ലാവരോടും ഒരേ രീതിയില്‍ അല്ല ഇടപെടുക. സമയം സന്ദര്‍ഭം പ്രതികരണം എല്ലാം അതിനെ നിയന്ത്രിക്കും എന്ന് വിചാരിക്കുന്നു.

  മാധവിക്കുട്ടിയുമായി സംസാരിക്കുന്ന രീതിയില്‍ ആയിരിക്കില്ല ഈയുള്ളവന്‍ അജിതയോട് സംസാരിക്കുന്നത്. നളിനി ജമീലയ്ക്കും സി.എസ് ചന്ദ്രികക്കും വെവ്വേറെ ചോദ്യങ്ങള്‍ തന്നെയാണു എന്നിലെ മാധ്യമപ്രവര്‍ത്തകന്‍ കരുതി വയ്ക്കുക. കവി വി.എം ഗിരിജയെ കാണുമ്പോഴും, കവി കവിതാ ബാലക്യഷനെ നെറ്റില്‍ കാണുമ്പോഴും ഒരേ സന്തോഷവുമല്ല പങ്കുവയ്ക്കുക. ഏറ്റക്കുറച്ചിലുകള്‍ കാണും.

  സമയം. സന്ദര്‍ഭം, പ്രതികരണം.

  മദര്‍ തെരേസ, മാതാ അമ്യതാനന്ദമയി, കലൂര്‍ ലീല, ചാലപ്പുറം ഷീല എന്നിവരോടെല്ലാം ഒരേ രീതിയില്‍ ഒരേ ഭാഷയില്‍, ഒരേ വികാരത്തില്‍ സംസാരിക്കണം എന്നു പറഞ്ഞാല്‍ ജനിച്ചിട്ടില്ലെന്ന് പറയുകയേ നിവ്യത്തിയുള്ളൂ.

  കണ്ടപ്പോള്‍ തെറി പറയാഞ്ഞതിനു നിനക്കെന്നോട് സ്നേഹം കുറഞ്ഞ് പോയി എന്ന പറഞ്ഞ ഒരുവളെക്കുറിച്ച് ഒരു ഓര്‍മ്മയുണ്ട്.

  അതിനാല്‍ പെണ്ണ്, ആണു എന്നിങ്ങനെ ഒരേ പൂട്ടില്‍ എല്ലാവരെയും പൂട്ടാമോ ? ആവോ ?

  കുറുമാനുമായി കൂട്ട് കൂടാന്‍ ബൂലോകം പറഞ്ഞിട്ടില്ല. കുറുമാന്‍ ഒരു മഹാത്മാവാണെന്ന് അയാളും അയാളുടെ വീട്ടുകാരും, കൂട്ടുകാരും പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് തനിക്ക് പറ്റിയ കൂട്ടല്ല ഇയാള്‍ എന്ന് കണ്ട് മാറേണ്ടത് അവരുടെ തന്നെ കടമയായിരുന്നു. എന്നിട്ടും ശല്ല്യം ഉണ്ടായി എങ്കില്‍ തന്നെ സംരക്ഷിക്കുന്നവരോടു പറഞ്ഞ് പ്രശന്ം പരിഹരിക്കുകയായിരുന്ന് വേണ്ടിയിരുന്നത് എന്ന് തോന്നുന്നു.

  കുറുമാനില്‍ നിന്ന് നേരിട്ട് എന്ന് പറയുന്ന അവസ്ഥയെ നേരിടാന്‍ ഒട്ടേറെ വഴികള്‍ ഉണ്ടെന്നിരിക്കെ, ഈ പോസ്റ്റ് അനവസരത്തിലുള്ളതായി എന്നും ഇതിന്റെ പുറകില്‍ ( ആരോപണം ഉന്നയിച്ച സ്ത്രീകളല്ല) ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടെന്നും ഞാന്‍ സംശയിക്കുന്നു.

  ബൂലോകം നിങ്ങളില്‍ ചിലര്‍ക്കെന്ന പോലെ, എനിക്ക് തന്ന കൂട്ടാണു കുറുമാന്‍.

  അയാളോട് ഇവിടെ കാട്ടിയത് ക്രൂരത തന്നെയാണു.

  ക്രൂരതയ്ക്ക് ആണ്‍ പെണ്‍ വിത്യാസമില്ലായെന്നും പറഞ്ഞ് കൊള്ളട്ടെ.

 111. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളും മണത്തറിഞ്ഞ് ആകണം മറുമൊഴിയില്‍ നിന്ന് ഒരു ബ്ലോഗര്‍
  പുറത്തേക്ക് പോയത്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് അങ്ങനെയുള്ള ഒരു തീരുമാനമെങ്കിലും എടുത്ത ആ ബ്ലോഗരെ കണ്ട് പഠിക്കുക,ഇവിടെ വസ്തു നിഷ്ഠമായി ആരോപണ വിധേയനായ വ്യക്തിക്ക് സ്തുതികളുമായി നടക്കുന്ന അസുരന്മാരേ….
  അമ്മ ചത്താലും 2 ഉണ്ട് ന്യായം എന്നു പറയുന്നത് എത്ര ശരി!
  ഞരമ്പുകളുടെ ഈ ലോകത്ത് പ്രിയപ്പെട്ട പെങ്ങന്മാരേ അമ്മമാരേ..നിങ്ങള്‍ സ്വന്തം ഐഡന്റിറ്റി ഒരിക്കലും വെളിപ്പെടുത്താതിരിക്കുക. ആരാണ്‍ ഞരമ്പെന്നു തിരിച്ചറിയാന്‍പോലും പറ്റാത്ത ഒരു കാലമാണിത്.
  പിന്നെ യു.എ.ഇയിലുള്ള നമ്മുടെ ഭാര്യമാരോട് മോശമായി പെരുമാറിയിട്ടില്ല ഇയാളിതുവരെ എന്നു പറയുന്നു.അങ്ങനെ എങ്ങാന്‍ നടന്നാല്‍ തലയുരുളും. അത് കൊണ്ടല്ലേ കാണാന്‍പറ്റാത്ത അകലങ്ങളിലുള്ളവരോട് മര്യാദകേട് കാണിക്കുന്നത്.
  പിന്നെ എല്ലാവരും ഒരേ സ്വരത്തില്‍ ഇയാളെ ഗുണദോഷിച്ചെങ്കില്‍ ഇത്രയൊക്കെ മതി എന്നു വെക്കാം.പക്ഷേ പക്ഷം പിടിക്കുകയാണല്ലോ ആള്‍ക്കാര്‍,വീണ്ടും തെളിവുകള്‍ ചോദിച്ച്.
  ഭഗവാനെ! ഒരു പെണ്ണായി ജനിപ്പിക്കല്ലേ!എന്തെല്ലാം അനുഭവിക്കണം.

 112. priyamvada Says:

  ചിലമ്പെ .ചിലമ്പ്‌ ഒരു മുന്നറിയിപ്പു എന്ന രീതിയില്‍ എഴുതിയതു
  അഴിയാകുരുക്കായോ.
  ഈ പ്രശ്നം ബ്ലോഗിനു പുറത്തു കൈകാര്യം ചെയ്യുന്നതല്ലെ നല്ലതു.ഇവിടെ ഇങ്ങനെ വിഴുപ്പലക്കിയാല്‍ ഈ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാവും …ആവശ്യമില്ലാത്ത സംസാരങ്ങളുക്കും ചീത്ത വിളികള്‍കുക്കും വെറുതെ വേദി ഒരുക്കുകയാവും ചിലമ്പെ. ഇവരെ തുറന്നു പറയാന്‍ പ്രേരിപ്പിച്ചവര്‍ തന്നെ മുന്‍കൈ എടുത്തു പ്രശനപരിഹാരം തേടുന്നതല്ലെ നല്ല്തു?

 113. ഇത്തിരിവെട്ടം Says:

  ഏറ്റുമുട്ടുന്നവരോട് :
  ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാര്‍ ആസ്വദിക്കും. കൊല്ല് … കൊല്ല് … എന്ന് ആക്രോശിക്കും. അവര്‍ കാഴ്ചക്കാര്‍ മാത്രം. ഇതിന് വേണ്ടി പൊടിയുന്ന ചോര അവനവന്റേതാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍ ഇത് എപ്പോഴോ അവസാനിപ്പിക്കാമായിരുന്നു.

  ഏറ്റുമുട്ടി രക്തം കുടിക്കാന്‍ ആഗ്രഹിക്കുന്നവരോട്:
  നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോള്‍ നിങ്ങളുടെ ചോരയും ഇവിടെ വീഴ്‌ത്തിയേക്കാം…അതെങ്കിലും മറക്കാതിരിക്കുക.

  കഷ്ടം…..

 114. തികച്ചും നിര്‍ഭാഗ്യകരം. വനിതാബ്ലോഗറുടെ നമ്പര്‍ തപ്പിപ്പിടിച്ച് ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിച്ചെങ്കില്‍, ആ ആറ്റിറ്റ്യൂഡ് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്.

  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതൊരു കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

  മാസങ്ങള്‍ മാത്രം പരിചയമുള്ള ഓണ്‍-ലൈന്‍ ബന്ധങ്ങള്‍, സൌഹൃദങ്ങളാക്കാനുള്ള പക്വത പ്രവാസികളുടെ ഒന്നാം തലമുറയ്ക്ക് ഇതുവരെ ആയിട്ടില്ല. രണ്ടാം തലമുറ ഇക്കാര്യത്തില്‍ കൂടുതല്‍ സ്മാര്‍ട്ടാണ്.

 115. sahrudayan Says:

  കമന്റിടരുത്‌ പ്രതികരിക്കരുത്‌ എന്ന്‌ വിചാരിച്ചതാണ്‌. ഒരു രണ്ടുവരി പറയാതെ വയ്യ. ഇവിടെ കുറുമാനെന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യം എനിക്കോ ഇവിടെ കമന്റിട്ട ബഹുഭൂരിപക്ഷം പേര്‍ക്കോ ഉണ്ടെന്ന്‌ തോന്നുന്നില്ല. അമ്മയും പെങ്ങന്മാരും ഉള്ളവര്‍ ഇത്തരം വൃത്തികേടുകള്‍ കണ്ടാല്‍ പ്രതികരിക്കും. അല്ലാതെ മിണ്ടാതിരിക്കുകയല്ല വേണ്ടത്‌ എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. വല്ല പൂവാലന്മാരും വല്ല വൃത്തികേടുകളും കാണിച്ചിട്ട്‌ പ്രതികരിക്കാതെ പോകണമെന്ന്‌ അനിയത്തിമാരോട്‌ തലമുതിര്‍ന്നവര്‍ പറയുന്നത്‌ അംഗീകരിക്കാനും പ്രയാസമാണ്‌. അത്തരക്കാരുടെ അസുഖം കൂടുകയേ ഉള്ളൂ. ബസ്സിലോ ട്രെയിനിലോ ആരെങ്കിലും വല്ല വൃത്തികേടും കാണിച്ചാല്‍ ചെരുപ്പൂരി ചെകിട്ടത്തടക്കുകയാണ്‌ അതിന്‌ കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. ഇവിടെ എല്ലാം തുറന്നു പറഞ്ഞവരെയാണ്‌ നേരിട്ടും അല്ലാതെയും വ്യക്തിഹത്യ ചെയ്യുന്നത്‌. അത്‌ നല്ല വൃത്തികേടുമാണ്‌. അത്തരമൊരുവനെ ജനങ്ങള്‍ കൈകാര്യം ചെയ്‌്‌താല്‍ അവരെല്ലാം അവനെ അടിക്കുന്നതിന്‌ മുമ്പ്‌ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡോ പാസ്‌പോര്‍ട്ടോ പൊക്കി കാണിക്കണം എന്നു പറയുന്നത്‌ അസംബന്ധമാണ്‌. പലകാരണങ്ങളാലും പലര്‍ക്കും പേരുവെളിപ്പെടുത്താന്‍ ഇഷ്ടമുണ്ടായെന്നു വരില്ല. നല്ല ബ്ലോഗര്‍മാര്‍ പലരും മറ്റു പേരുകളിലാണ്‌ ബ്ലോഗ്‌ ചെയ്യുന്നത്‌. പ്രശസ്‌തി ആഗ്രിച്ചിട്ടല്ല.

  ഇവിടെ ഒരാളോടല്ല പലരോടാണ്‌ ഒരേ രീതിയില്‍ പെരുമാറിയിരിക്കുന്നത്‌. ബൂലോകത്തില്‍ അത്തരമൊരു സംഭവത്തെ പ്രോത്സാഹിപ്പിക്കത്തക്കതല്ല. ലോബിയിംഗും അനുവദിക്കരുത്‌. നാട്ടില്‍ ഒരു വൃത്തികേടു നടന്നാല്‍ അവരുടെ സ്വന്തക്കാരും ബന്ധുക്കാരും മാത്രമേ പ്രതികരിക്കാവൂ എന്നു പറയുന്നവരെ ഒരു സാമൂഹ്യ ജീവിയായി കണക്കാക്കാനും കഴിയില്ല. ഇവിടെ ആര്‍ക്കുവേണ്ടിയാണ്‌ ചിലര്‍ പക്ഷം പിടിക്കുന്നത്‌. പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്‌ കുറുമാന്റെ അഹങ്കാരമാണ്‌. ഇത്രയും പേര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ കുറുമാന്‌ തെറ്റു സംഭവിച്ചു എന്നു തന്നെ മനസ്സിലാക്കണം. ഇനിയെങ്കിലും സാര്‍ മാപ്പ്‌ എന്ന രണ്ടക്ഷരം പറഞ്ഞൂടെ. ഈ ചീഞ്ഞ വിവാദത്തിിന്‌ തടയിട്ടൂടെ. കഷ്ടം.

 116. സുഹൃത്തുക്കളേ…
  ദയവു ചെയ്ത് ഈ വിഷയം അവസാനിപ്പിക്കൂ…
  ഇത് ഇപ്പോള്‍‌ വേണ്ടതും വേണ്ടാത്തതുമായ മറ്റു പല കാര്യങ്ങളിലേയ്ക്കും കടക്കുന്നു.
  മലയാള ഭാഷയെ സ്നേഹിക്കുന്ന, ബൂലോകം നില നിന്നു കാണണം എന്നാഗ്രഹിക്കുന്ന ഓരോരുത്തരും ദയവു ചെയ്ത് അനാവശ്യമായ ചര്‍‌ച്ചകളില്‍‌ നിന്നും പിന്മാറണം. ഇതൊരു അപേക്ഷയാണ്‍.

  കുറുമാന്‍‌ പ്രശനത്തില്‍‌ അദ്ദേഹവും അതില്‍‌ നേരിട്ട് ഇടപെട്ടിട്ടുള്ള മുഖമുള്ള വ്യക്തികളും മാത്രം എത്രയും വേഗം ഇടപെട്ട് ഒരു ഒത്തുതീര്‍‌പ്പിലെത്തിക്കണമെന്നും ഒരു അപേക്ഷയുണ്ട്. ഇവിടെ ആരും തന്നെ ബൂലോകം അടച്ചു പൂട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകില്ല എന്ന വിശ്വാസത്തിലാണ്‍ ഇത് എഴുതുന്നത്. (ഇനി ഈ അഭിപ്രായത്തെ മറ്റൊരു വിധത്തിലും വ്യാഖ്യാനിച്ച് പ്രശ്നങ്ങളുണ്ടാക്കരുതേ… ബൂലോക കൂട്ടായ്മ നില നില്‍ക്കണം എന്ന ഒരേയൊരു ആഗ്രഹം മാത്രമേ എന്റെ അഭിപ്രായത്തിനു പിന്നിലുള്ളൂ)
  അവസാനം ഇതു കൂടുതല്‍‌ പ്രശ്നമാക്കിയാല്‍‌ ഒരുപാട് നല്ല എഴുത്തുകാരെ നമ്മുടെ ബൂലോകത്തിനു നഷ്ടമായേക്കും എന്ന പേടി കൊണ്ടാണ്‍.

  സഹോദരന്മാരേ/സഹോദരിമാരേ, എത്രയും വേഗം ഇതിനൊരു പരിഹാരം കാണൂ… പ്ലീസ്!

 117. വിചിത്രം!!
  അവിശ്വസനീയം!!
  രാഗേഷ്‌ എന്ന കുറുമാനു ഇതിന്റെ ആവശ്യമുണ്ടായിരുന്നുവോ എന്ന് ആരേയും ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ പോന്ന കുറിപ്പ്‌.

  നെറ്റിലും ഫോണിലും കുറുമാനുമായി ബന്ധം ഉള്ള ഒരു സ്ത്രീയെന്ന നിലപാടില്‍ പറയുകയാണു.
  വിശ്വസിക്കാന്‍ വളരെ പ്രയാസം.
  സ്ത്രീകള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലാത്ത ദുബായ്‌ പോലൊരു മെട്രോപോലിറ്റന്‍ നഗരത്തില്‍ നിന്ന്, നെറ്റും, ഫോണും, വിമാനവും കയറിപ്പോയി കുടുംബിനികളെ വഴിതെറ്റിക്കാന്‍ മാത്രം വിടനാണു കുറുമാന്‍ എന്ന കുപ്രചാരണം എത്ര പേരുടെ മനസമധാനം എത്ര കാലത്തേക്കു ഇല്ലാതാക്കുവാന്‍ കഴിയുമോ ആവോ?

  “ഇതൊരു സാക്ഷിപത്രം.”

  Note:-
  എനിക്കാരും കള്ളു മേടിച്ചു തന്നിട്ടില്ല.

 118. സുനില്‍ Says:

  Wow! ദിപ്പോളാ കാണണേ! നെറ്റ് ജീവിതത്തെക്കാള്‍ വലുതല്ലാ കൂട്ടരേ. കണ്ടും അറിഞും ആണ് സൌഹൃദം വളരുന്നത്, ചാറ്റിലൂടെയല്ല.

 119. ബ്ലോഗില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ ആരോപിതനെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതു തന്നെയാണ്‌ നല്ല രീതി എന്ന ലൈന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരാള്‍ ഞാനായതു കൊണ്ടു മാത്രം ഇഞ്ചിയോട് ഒരു വാക്ക്.

  ഇനി അങ്ങിനെ പറയില്ല.

  കുറൂസിനോട് : കുറൂസിന്റെ രീതി വെച്ച് ആള്‍ക്കാരോട് വളരെ ഓപ്പന്‍ ആയി ഇടപെടുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ പറ്റും. രാമേട്ടന്‍ പറഞ്ഞ പോലെ കുറേക്കാലം നീണ്ടുനില്‍ക്കുന്ന ഒരു മെയില്‍/ ചാറ്റ് റിലേഷനില്‍ അത്യാവശ്യം ഫ്ലര്‍ട്ടിംഗ് നടക്കുന്നതും വലിയ ഒരു കാര്യമല്ല. പക്ഷേ, ഒരാളെപ്പറ്റി മറ്റൊരാളോട് അപവാദം പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊഴിവാക്കാമായിരുന്നു. കുറുമാന്‍ ഇതിന്‌ ആരോടും ഉത്തരം പറയേണ്ട കാര്യമില്ല. സ്വന്തം മനസാക്ഷി പറയുന്നത് ചെയ്യുക.

  ബ്ലോഗര്‍മാര്‍ക്കിടയില്‍ പായുന്നുണ്ടെന്ന് പറയപ്പെടുന്ന മെയിലുകളും ഫോണുകളും ഒന്നും എനിക്കെത്താത്തതില്‍ അഭിമാനിച്ചിരിക്കുകയായിരുന്നു. എന്നിട്ടും ഇവിടെ കമന്റ് ഇടേണ്ടി വന്നു. ഇനി വേണ്ടിവരില്ലയെന്ന് പ്രതീക്ഷിക്കുന്നു.

 120. ദില്‍ബാസുരന്‍ Says:

  പ്രിയ ചിലമ്പേ,
  താങ്കള്‍ ഒരു ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അസഭ്യം പറയാത്ത എല്ലാ കമന്റുകളും ദയവായി പ്രസിദ്ധീകരിക്കുക. ഇവിടെ ഇട്ട് അപ്രൂവ് ചെയ്യാത്ത പല കമന്റുകളും കള്ളന്‍ എന്ന ബ്ലോഗറുടെ പോസ്റ്റില്‍ കണ്ടു. അതിലെവിടെയും അസഭ്യമൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇനി ഒരു ചര്‍ച്ചയല്ല കുറുമാനെ കരിവാരിത്തേയ്ക്കല്‍ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ നടക്കട്ടെ പരിപാടികള്‍.

  സ്വന്തം ഭാഗം അല്ലെങ്കില്‍ കുറുമാന് എതിരെ സംസാരിക്കുന്ന കമന്റുകള്‍ മാത്രം ഇടുകയും മറ്റ് കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്നത് വഴി നിങ്ങള്‍ സ്വന്തം പോസ്റ്റിന്റെ പ്രസക്തിയേയും ഉദ്ദേശശുദ്ധിയേയും തന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കുക.

 121. ചിലമ്പേ,

  പോടാ പട്ടീ എന്നുള്ള കമന്റുകള്‍ വരുന്നു എന്നു പറഞ്ഞതുകൊണ്ടാണ്, തെറി കമന്റുകള്‍ ഒഴിവാക്കുക എന്നു ഞാനൊരു കമന്റിട്ടത്. എന്നിട്ട് പലരുടേയും കമന്റുകള്‍ ഇതില്‍ പബ്ലിഷ് ചെയ്യുന്നില്ലല്ലോ. അവരൊക്കെ തെറിയാണോ എഴുതുന്നത്? അതോ വെറുതേ മനുഷ്യരെ തമ്മിലടിപ്പിക്കുകയാണോ ഉദ്ദേശം?

 122. കമന്റ് ടെസ്റ്റിംഗ് Says:

  വേഡ് പ്രസില്‍ കമന്റിടുന്നതെങ്ങനെ എന്നു ടെസ്റ്റ്.

 123. pls keep me anonymous Says:

  കുറുമാനു എതിരേ വരുന്ന കമന്റുകള്‍ ഇവിടെ പ്രസിദ്ധീകരിയ്കുന്നില്ല, കുറെമാനെ അനുകൂലിയ്കുന്ന കമന്റുകള്‍ അവിടെം പ്രസിദ്ധീകരിയ്കുന്നില്ല.

  അനോണികള്‍ ആയിട്ട് വന്ന്, കുറുമാന്‍ എന്നോട് കൂട്ടായിരുന്നു, നല്ലവനാണു, ചാറ്റിയട്ടുണ്ട് എന്നൊക്കെ രീതിയിലുള്ള ആയിരം കമന്റുകള്‍ ഇവിടെ ഇടുന്നവര്‍ ഒന്ന് മനസ്സിലാക്കുക, ഇത് പോലെയുള്ള കമന്റുകള്‍ ആര്‍ക്കും എവിടേം ഇടാമെന്ന്. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ എന്ത് കൊണ്ട് സ്വന്തം പറയുന്നില്ല? പ്രിയ സുഹ്രത്തേ വിശ്വാസ്യത കൂടാന്‍ അത് ഉപകരിയ്കും. ആണുങ്ങളായിട്ട് ആരെങ്കിലും കുറുമാനെ സപ്പൊറ്ട്ട് ചെയ്ത് കമന്റിയെങ്കില്‍ ഇന്നലെ മയൂരി പറഞ പോലെ സ്വന്തം പെങ്ങള്‍ കുറുമാന്റെ കൂടെ രാത്രി പത്ത് മണിയ്ക് ഇരുന്ന് ചാറ്റിയാലോ കുടിച്ചിട്ട് ഫോണ്‍ വിളിച്ച് കൂട്ട് വേണം എന്ന് പറഞഅലോ അത് നിങ്ങള്‍ക്ക് അനുവദനീയമാണോ? കുറുമാന് ചെയ്ത തെറ്റ് എന്താണെന്ന് ഇനിയും ആരും അറിഞില്ലേ? അല്ലാ, വക്കാരിമിഷ്ടയേ അന്ന് യു.ഏ.ഈ ക്കാരെ പോലീസിനെ കൊണ്ട് പിടിപ്പിയ്കും എന്ന ഇഞ്ചിപെണ്ണിനെ വാചകത്തില്‍, വിശദീകരിയ്കാനാണോ ഭാവം? ഗ്രൂപ്പ് കളിയോ, ലോബിയോ ഒക്കെ നടക്കുന്നുവെങ്കിലും, ഇതില്‍ ആരോപണ വിധേയ മായ കുറുമാന്‍ ഇങ്ങനെ ഒരു റ്റ്രാക്കില്‍ കൊണ്ട് തല വച്ച് കൊടുത്തിട്ടല്ലേ ഇതിനു ലോബിയുണ്ടായത്? തെറ്റ് തെറ്റായിട്ട് കാണാന്‍ പഠിയ്കുക, പറഞ് മനസ്സിലാക്കുക, എന്നിട്ട് അനുഭാവവും, ഖേദവും അറിയികുക.

 124. ദയവായീ ഈ പോസ്റ്റ് ഒന്നു ഡിലീറ്റുമോ ആരെങ്കിലും? ഒന്നും എവിടെം എത്താന്‍ പോകുന്നില്ല. കുറുമാനും, കുറ്റും ആരോപിച്ച മറ്റ് കക്ഷികള്‍ക്കും മാത്രം അറിയാവുന്നതും അവര്‍ വിചാരിച്ചാല്‍ മാത്രം തീരന്നതുമാണു ഈ പ്രശ്നം. അത് കൊണ്ട് കുറുവിനോടും കുറുവിന്റെ എന്തെങ്കിലും വീഴ്ച്ചകള്‍ക്ക് വിധേയരായിട്ടുള്‍ലവരും മാത്രം ഇത് മെയിലിലൂടെയോ ചാറ്റിലുടെയോ മാത്രം പരിഹരിയ്കുക. ബൂലോക വാസികള്‍ക്ക് ഇത് ഒരു താക്കീതാണു ഇത് പോലെയൊക്കെയുള്ള ആളുകള്‍ ഒക്കെയുണ്ട് ബൂലോഗത്തില്‍ എന്നൊക്കെ പറയാനുള്ളത് എങ്കില്‍ അതൊക്കെ, ആ വക സന്ദേശങ്ങളൊക്കെ മൂന്ന് ദിവസമായിട്ട് കൊടുത്ത് തീര്‍ന്നില്ലേ നമ്മള്‍.

  എന്തൊക്കെയോ തെറ്റുകള്‍ എവിടെയൊക്കെയോ പറ്റി, അതൊക്കെ ആളുകളെ വധിച്ച് തീര്‍ക്കുകയും ചെയ്തു. മനസ്സമാധാനമില്ലാതെ കുറെ ആളുകള്‍ ദിനവും രാത്രിയും തള്ളി നീക്കന്നു. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് എന്ത് പറ്റി എന്നറിയാതെ അവരുടെ കുഞുങ്ങളുടെ മനസ്സ് വേദനിയ്കുന്നുണ്ടാവും. ഇത് ദയവായി നിര്‍ത്തൂ, അനോണിയായും, ഏഡിയിലു വരുന്നവരും ഒക്കെ.

  കുറുമാനെ ഇനിയും വേണമെന്നുള്ളവരു അയാളോട് മിണ്ടുക, അല്ലാത്തവര്‍ മിണ്ടണ്ട. അത്രേയെ ഉള്ളു. ഇനി ഇതിലൂടെ കമന്റുകള്‍ വഴി ഊഹാപോഹങ്ങളും, ചിലരുടെ ഒക്കെ കളിയാണെന്നും, ഗ്രൂപ്പ് ആണെന്നും, പുസ്തക കമ്പനികളുടെ ഒക്കെ പുറകെ പോയി പറയിച്ചതാണെന്നും, ഒക്കെ പരത്താതിരിയ്കുക. തെളിവുകള്‍, ഇന്ന ആളുകള്‍ ചെയ്യതത് ഇന്നതാണെന്ന് പ്രത്യേക തെളിവില്ലാതെ കാര്യങ്ങള്‍ പലതും കുറുമാന്റെ ചെവിയില്‍ വിളംബാതെ ഇരിയ്കു. എന്ത് കേട്ടാലും വിശ്വസിയ്കാന്‍ പോന്ന ഒരു മാനസിക നിലയിലാവും കുറുമാന്‍ ഇപ്പോള്‍. അത് കൊണ്ട് ഊഹാപോഹങ്ങള്‍ ദയവ് ചെയ്ത് പരത്താതിരിയ്കുക, കുറുമാനോട് പറയാതിരിയ്കുക. ഈ പോസ്റ്റ് ഞാനിട്ടതാണു എന്ന് പോലും പറഞാല്‍ വിശ്വസിയ്കുന്ന സ്ഥിതിയിലാണു കുറുമാന്‍.

  കുറുമാന്റെ കള്ള് ഞാന്‍ കുടിച്ചിട്ടില്ല, എന്റെ വീട്ടിലു കുറുമാനെ (ഒരു ബ്ലോഗ്ഗറഏയും ) ഞാന്‍ സല്‍ക്കരിച്ചിട്ടില്ല. കുറുമാന്‍ ചെയ്തത് (ചെയ്തിട്ടുണ്ടെങ്കില്‍) ശുദ്ധ പോക്രിത്തരമാണു, മന:സാന്നിദ്യം കെഇവിട്ട് ചെയ്തതാണു. മെയില്‍ കിട്ടിയവരും, ഫോണ്‍ വിളി ഉല്‍സാഹിപ്പിച്ചവരും ഒക്കെ അത് ഇത് പോലെ ഒരു നിലയില്‍ വന്നെത്തും എന്ന് കരുതി ചെയ്തവരും അല്ല. കാലക്കേട് കൊണ്ട് സംഭവിച്ച് പോയതാണു. കുറുമാന്‍ മനസ്സമാധനക്കേടിലൂടെയും പണം പാഴാക്കിയും ഒക്കെ ഒരുപാട് ഇതിനു വേണ്ട് തപിച്ച് കഴിഞു. സ്വാമി ജയേധ്ര്ര സരസ്വതി പോലും, ഇത് പോലെ ഒക്കെ കാട്ടി എന്ന് നമ്മളു വായിച്ചു, അത് കൊണ്ട് “വാണിഭം” (ലെംഗീക കച്ചവടം മാത്രമല്ലല്ലോ വാണിഭം) നടക്കുന്നിടത്തൊക്കെ, മിക്കവാറും അല്ലാ, നൂറു ശതമാനവും പുരുഷന്മാര്‍ക്ക് ആണു പഴി എന്നുള്ളത് കൊണ്ട്, കുറുമാനെയും ഇത്തരുണത്തില്‍ നമുക്ക് പഴിയ്കാം. സ്വന്തം ഭാര്യയോട് അല്ലാതെ മറ്റൊരു സ്ത്രീയോടും എന്ത് സഔഹൃറ്തിന്റെ പേരിലായാലും, ഒരു പരിധിയ്കപ്പുറത്ത് അടുക്കുക നല്ലതല്ല, മറിച്ച് സ്ത്രീകളും. ദുര്‍ബല നിമിഷത്തിന്റെ അടിമകളാണു നമ്മളില്‍ മിക്കവരും. കുറുമാനും കൂട്ടരും ഒക്കെ ഇത് ഒരു പാഠമാക്കി എടുക്കുക. Early the better മനുഷ്യരെ അടിവര ഇടാന്‍ കഴിഞതിലു. നാളെ നമുക്ക് സൂക്ഷിയ്കാം. വഴിവിട്ട ബന്ധങ്ങളില്‍ പെട്ട ആത്മാവ് തന്നെയാണു ഞാനു. മനസ്സിന്റെ അപക്വതെയെന്നോ, പ്രായത്തിന്റെ ആവശ്യമെന്നോ, സ്നേഹിക്കപെടാനുള്ള ആവലെന്നോ ഒക്കെ അതിനെ വിളിയ്കാം. പക്ഷെ അതൊക്കെ നമ്മളു ചെയ്യുമ്പോഴു ഉത്തമ വിശ്വാസം ട്രസ്റ്റ് എന്നിവ ഒക്കെയുണ്ടാവണം, ചുമ്മ ചാറ്റിലു, വില്‍ യൂ ബി ദെര്‍ ഫോറ് മീ? ഡൊണ്ട് വറി എഇ ഹാവ് മോറ് റ്റ്രസ്റ്റ് ഇന്‍ യു ദാന്‍ മീ എന്നൊക്കെ പറയുമ്പോഴ് അത് മുഖവിലയ്കെടുക്കാണ്ടെ, നമ്മുടെ ആത്മാവിനെയോ, ശരീരത്തിനെയോ ഒക്കെ മലര്‍ക്ക് അവര്‍ക്ക് വേണ്ട് തുറന്നിട്ട് കൊടുക്കഉമ്പോഴ് വിശ്വാസം വേണം, മറ്റേ വ്യക്തിയോട്, വിദ്വേഷത്തിനിടയിലും, വാക്ക് തര്‍ക്കത്തിനിടയിലോ മറ്റോ ഇവര്‍ നമ്മളേ “Disown” ചെയ്ത് സംസാരിയ്കില്ലാ എന്ന്. നമ്മളും അത് പോലെ തന്നെ. പക്ഷെ ഇതൊക്കെ (കുറുമാന്‍ ചെയ്ത്ഉ എന്ന് പറയുന്ന തെണ്ടിത്തരം)കുറുമാനെ നേരിട്ട് വിളിച്ച് താക്കീത് കൊടുക്കുകയോ അലെങ്കില്‍ വീട്ടില്‍ ചുമതലപെട്ടവരുള്ളപ്പോഴ് അവരെ കൊണ്ട് ചെയ്യിയ്കുകയോ ആവായിരുന്നു, അതല്ലാതെ ഇയാളെ ഇത് പോലെ കരി വാരി തേച്ചാലും, ചെയ്ത തെറ്റുകളുടെ ദുര്‍ബല നിമിഷത്തില്‍ എന്ന പോലെ, ഇയാളു വേറേ വല്ല ദുരന്തവും വരുത്തി വച്ചാല്‍ ആരു ഉത്തരം പറയും? നമുക്ക് മനസ്സാക്ഷിയോട് നീതി പുലര്‍ത്താനാവുമൊ? മുന്ന് പവന്റെ മാല മോഷ്ടിച്ചതിനു റോഡിലിട്ട് വലിച്ചെഴുച്ച് മര്‍ദ്ദിച്ചത് റ്റി.വിയിലു കണ്ട്പ്പോ കള്ളന്‍ എങ്കിലും നമുക്ക് നൊന്തില്ലേ? ആ നോവ് തന്നെ, ഒരു പാട് തെറ്റുകള്‍ ചെയ്ത എനിക്കും തോന്നുന്നു.

  കുറുമാന്‍ എന്ന സുഹ്രത്തിനൊട് – (നീ ചെയ്തത് – എന്റെ ഭര്‍ത്താവ്/എന്റെ സഹോദരന്‍/എന്റെ അച്ഛന്‍ എന്നിവര്‍ ഇത് ചെയ്താല്‍, അവരെ തല്ലാണ്ടേ, ഞാന്‍ പോയി ചാവും) എന്നിരിയ്കെ തന്നെ, അതുല്യേച്ചി ക്ഷമിച്ചിരിയ്കുന്നു, കാരണം ഞാനും ഒക്കെ ഈ വഴിയ്ക് (അതുല്യേച്ഛി ആ റ്റെപ്പാന്ന് ഇനി ഒരു പോസ്റ്റിടമെങ്കില്‍ ദയവായി വേഗം ചെയ്യുക, ലീവാണു അഞ്ച് ദിവസത്തേയ്ക്) നടന്ന് കേറിയത് കൊണ്ട്, ക്ഷമിച്ചിരിയ്കുന്നു. ഇനി ദയവായി, സുഹൃദ് ബന്ധങ്ങള്‍ കണ്ടും കേട്ടും ഒക്കെ കൊണ്ട് നടക്കുക. ചില രീതികള്‍ ജീവിതത്തില്‍ അവലംഭിച്ചാലും ചില കോണുകളില്‍ എത്തുമ്പോഴു, പിറകോട്ട് വലിയാനും, മുന്നോട്ട് പോകാനും കഴിയാതെ നമ്മള്‍ “സ്റ്റക്ക്” ആവുന്ന ഒരു രംഗം വരും. അതാണിത്. സാരമില്ല. വരണ്ടത് വന്നു. പക്ഷെ ഒരു അപേക്ഷ കൂടി, ദയവായി കുറുമാന്റെ ചെവിയില്‍ ഊതിയെത്തിയ്കുന്ന ഊഹോപഹോങ്ങള്‍ ദയവായി വിശ്വസിയ്കാതിരിയ്കുക. ഗ്രൂപ്പ് ഉണ്ടെങ്കിലോ, (ഇബ്രു/പെരിങസ് എന്നൊക്കെ പറഞ കേട്ടു ചിലരുടെ കമന്റില്‍), അമേരിയ്ക്കാരും പറഞുവെന്നോ, പ്രശസ്തി പൊളിയ്കാനെന്നോ, മീറ്റ് തകര്‍ക്കാനെന്നോ. ബുക്ക് കമ്പനിക്കാരു കളിച്ചതോ ഒക്കെ എന്തും ആവട്ടേ. അത് ഒന്നും ദയവായി വിശ്വസിയ്കാതിരിയ്കുക. ഇന്നലെ ഞാനും തമന്നുവും ഒന്നിച്ച് സിനിമയ്ക് പോയീ എന്ന് പറയുമ്പോഴ് എന്ത് നിസ്സാരത തോന്നന്നുവോ ആ നിസ്സാരതയില്‍ തള്ളിക്കള്യുക. പിന്നെ ഇതും കൂടി ആലോചിയ്കുക, കുറുവിനോട് അസൂയയും, കുറുവിന്റെ കുടുംബത്തേ കരി വാരി തേയ്കുക എന്നൊക്കെ ആലോചിച്ച് പ്രവര്‍ത്തിയ്കുവാനോ ഒക്കെ കുറുമാന്‍ ഒരു രാഷ്റ്റ്രീയക്കാരനോ അല്ലെങ്കില്‍ ബില്‍ഗേറ്റ്സോ ലക്ഷമി മിറ്റലോ അല്ല. ബ്ലോഗിലു വന്ന് രണ്ട് കഥ എഴുതി, ഒരു ബുക്ക് പ്രകാശിപ്പിച്ചു, അല്പം നര്‍മ്മ രസത്തോടെ സംസാരിയ്കും അത്രയൊക്കെയേ ഉള്ളു അല്ലേ കുറൂ? ഇപ്പോ ഇതൊക്കെ തകര്‍ക്ക പെടാനോ ദുരന്തങ്ങള്‍ വാരി വിതറാന്‍ ഉതകുന്ന ഒരു ക്വാളിറ്റി ആണോ? കുറുമാന്‍ ചെയ്ത (ഇഫ് എനി) തെറ്റുകള്‍ ഒരു നിമിഷം കണ്ണടച്ച് നെഞ്ചില്‍ കയ്യ് വച്ച് ആലോചിയ്കുക. ഇങ്ങനെ ചെയ്യണമായിരുന്നോ? ശരിയോ തെറ്റോ? എന്നോക്കെ. അപ്പോ അറിയാന്‍ കഴിയും ഒരു സെല്ഫ് അനാലിസിസ്. അതില്‍ നിന്ന് നല്ലത് ഉള്‍ക്കൊണ്ട് അല്ലെങ്കില്‍ എന്നെ പോലെ മാതാ അതുല്യാനന്ദമയീ പോലെയുള്ള വരോട് (ഉവ്വ) സംസാരിച്ച് മനശ്ശാന്തി നേടുക തെറ്റ് എന്ന് തോന്നുകയെങ്കില്‍, തോറ്റ് കൊടുക്കുക എന്ന വിചാരം മനസ്സില്‍ വരുത്താണ്ടെ, ഒരു മെയിലോ ഒരു ഫോണോ വിളിച്ച് തെറ്റി പോയി എന്ന് പറയുക. ഇതിന്‍ തോക്കുക എന്ന് കരുതണ്ട, മനസ്സിലേയ്ക് ദെഇവ സാന്നിദ്യം ഉണ്ടായി എന്ന് കരുതിയാ മതി. അല്ലാണ്ടേ ഒരോ നിമിഷവും അവരാവും ഇവരാവും എന്നൊക്കെ ചിന്തിച്ച് മനസ്സിന്റെ പൊള്ള്യ്യൂട്ട്ട് ആക്കാതെ എല്ലാത്തില്‍ നിന്നും ഒരു ഒറ്റ് ബട്ടണ്‍ നെക്കി ഡീലിങ്ക് ആക്കി ചിന്തിയ്കുക. ഇത് എനിക്ക് കുറുമാനെ പേഴ്സണല്‍ ആയി അറിയാം എന്നുള്ളത് കൊണ്ടും തണുത്ത വിറച്ച് നദിയിലേയ്ക് ചാടി കോഴിക്കുടു പോലുള്ള സ്ഥലത്ത് രാവുറങ്ങി എന്നുള്ളതൊക്കെ വായിച്ചതിന്റഏയും പുറത്താണു. മറ്റ് അനിയത്തിമാരോടും, അവര്‍ ഇത് വായിയ്കുന്നുവെങ്കില്‍, ഇത് തന്നെ പറയും അതുല്യേച്ചി. എന്റെ അനിയനു തെറ്റ് പറ്റിയിരുന്നിരിയ്കാം. നിങ്ങളുടെ ഒക്കെ പേരുകള്‍ അപവാദപരമായി എന്ന് കേട്ട മാത്രയില്‍ കുറുവിനെ വിളിച്ച് രണ്ട് തെറി നിങ്ങള്‍ക്ക് പറയായിരുന്നു, അതില്‍ നിന്ന് ഉണ്ടായ മനോവേദനയും, എനിക്കു മനസ്സിലാവും. ഇത് ഇവിടെ അവസാനിപ്പിയ്കൂ നിങ്ങള്‍. നല്ലതോ ചീത്തയോ എന്തുമാവട്ടെ നിങ്ങളു വേഗം തിരിച്ചറിഞില്ലേ? ചാറ്റിലൂടെ കോടികള്‍ മുക്കിയ, കൂട്ടികൊടുത്ത സംഭവങ്ങള്‍ ഒക്കെയുണ്ട്. അത് മാത്രമാണൊ സംഭവം എന്ന് ചോദിയ്കരുത്ട്ടോ. എന്റെ വിരലിലെ മുറിവ് തന്നെ അയലത്ത് കാരന്റെ കിഡ്നി ഫെയിലറിനെക്കാളും എനിക്ക് വലുത്. എന്നാലും ഒന്ന് ശ്രമിച്ചൂ എന്ന് മാത്രം.

  ഈ പോസ്റ്റില്‍ വരരുത്, ഇതില്‍ കമന്റിട്ട് മെയ്യരുത് എന്നൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ കണ്ണൂസ് പറഞപോലെ വരേണ്ടി വന്നു. ദുര്‍ബല നിമിഷത്തില്‍ അതും!

 125. ബൂലോഗത്തെ ഈ അവസ്ഥ കണ്ടിട്ടു ശരിക്കും വിഷമം തോന്നുന്നു. ഒരു നല്ല കൂട്ടായ്മയായി വളരേണ്ടതിനു പകരം ഇതൊരു മാതിരി നാലാം കിട ഇടപാടായി മാറുകയാണല്ലോ? ഞാന്‍ ഇതില്‍ ആരുടേയും പക്ഷം പിടിക്കാനോ കുറ്റപ്പെടുത്താനോ ഇല്ല. ബ്ളോഗിംഗ്‌ ഒരു മഹാ കര്യവുമല്ല ബ്ളോഗ്‌ പുലികളെ ആരാധനാപാത്രങ്ങളായി കാണേണ്ടതുമില്ല. എല്ലാവരും പച്ചയായ മനുഷ്യര്‍ തന്നെ. നന്‍മയും തിന്‍മയും ഒരു പോലെയുള്ള മനുഷ്യര്‍. ബ്ളോഗറെയും ബ്ളോഗിനെയും രണ്ടായി മാത്രം കാണുക. വേലിയില്‍ കിടക്കുന്ന പാമ്പു വേലിയില്‍ തന്നെ കിടന്നോട്ടെ.

  ബ്ളോഗിനെ നമ്മുടെ ചിന്തകളും അനുഭവങ്ങളും പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാത്രം കാണുക, ഇതിലൂടെ സൌഹൃദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒരു അല്‍പം ശ്രദ്ധിക്കുക. സൌഹൃദങ്ങളും കൂട്ടായ്മകളും മീറ്റുകളും ഒക്കെ ഒരളവു വരെ നല്ലതു തന്നെ, പക്ഷെ അതൊക്കെ സ്വന്തം കോണ്ടാക്റ്റുകള്‍ മട്ടുള്ളവര്‍ ദുരുപയോഗം ചെയ്യുന്ന ഒരു നിലയിലേക്കെത്തിക്കാതിരിക്കുക. ബ്ളോഗില്‍ നിന്നും ഇന്നു വരെ ഒരു സാഹിത്യ കുലപതിയേയും മലയാള ഭാഷക്കു ലഭിച്ചിട്ടില്ല, അതിനാല്‍ നാം തന്നെയാണു ഏറ്റവും മികച്ച എഴുത്തുകാരന്‍ എന്ന വിശ്വാസത്തോടു കൂടെ സ്വന്തം രചനകള്‍ പോസ്റ്റ്‌ ചെയ്യുക. ബ്ളോഗ്‌ പുലികള്‍ക്കൊക്കെ അഭിപ്രായം പറയാന്‍ കമന്‍റ്‌ ഓപ്ഷന്‍ ഉണ്ടല്ലോ. ഒരു ബ്ളോഗ്‌ മീറ്റില്‍ പരിചയപ്പെട്ട ‘പുലി’യുടെ നിരൂപണം മൂലം തന്‍റെ ചില രചനകള്‍ പോസ്റ്റാത്ത ഒരു ബ്ളോഗറെ എനിക്കറിയാം. പക്ഷെ പുലിയുടേതിലും മനോഹരമാണ്‌ ആ ബ്ളോഗറുടെ രചനകളെന്ന്‌ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം. ഇതിവിടെ പറഞ്ഞത്‌ ബ്ളോഗിലെ സൌഹൃദങ്ങള്‍ സ്വന്തം രചനാ സ്വാതന്ത്യ്രത്തെയും പേര്‍സണല്‍ ലൈഫിനേയും ഒന്നും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു സൂചിപ്പിക്കാനാണ്‌.

  തെറ്റു ചെയ്തവര്‍ ആരായാലും അവര്‍ക്കുള്ള ശിക്ഷ അവര്‍ക്കു തന്നെ കിട്ടുമെന്നുള്ള വിശ്വാസത്തില്‍ നമുക്കീ വിവാദം ഇവിടെ അവസാനിപ്പിക്കാം, അല്ലാതെ ഇനിയും ഒരു യുദ്ധം കൂടി ഈ ബൂലോഗത്തു വേണോ? നല്ല സൌഹൃദങ്ങളും ചര്‍ച്ചകളുമായി നമുക്കു മുന്നോട്ടു പോകാം. ബൂലോഗത്തെ മീറ്റുകള്‍ കൂട്ടം കൂടിയിരുന്നു ജാട പറയാനും വെള്ളമടിക്കാനുമുള്ള വേദിയാക്കാതെ ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കുക. നമ്മുടെ സഹോദരിമാര്‍ക്കും ഇവിടെ നിര്‍ഭയമായി കടന്നു വരാനും തങ്ങളുടെ ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനുമുള്ള ഒരു സ്ഥിതി ഈ ബൂലോഗത്തുണ്ടാക്കാം. അനാവശ്യ സൌഹൃദങ്ങളും വിവാദങ്ങളുമില്ലാത്ത, തന്‍റെ പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണു പറഞ്ഞതു പോലെ ഒരു സ്വതന്ത്ര ബ്ളോഗിംഗ്‌ ഇവിടെ വളര്‍ന്നു വരട്ടെ.

 126. സ്ഥലത്തില്ലാതിരുന്നതിനാല്‍ കമന്റുകള്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല.

 127. കമന്റ്‌ എവിടെയും എടൂക്കുന്നില്ലെന്നു കേട്ടതുകൊണ്ട്‌ ഇതാ ഇവിടെയിട്ടു. എനിക്കു പട്ടയമുള്ള സ്ഥലത്ത്‌.

 128. ആനന്ദ് Says:

  അതുല്ല്യ ദേവസേന തുടങ്ങിയ പരാദങ്ങള്‍ക്ക്-

  അയലോക്കത്തെ മാലകട്ട കള്ളനെ തിരയുമ്പോള്‍ അയാളെന്നെ ബലാത്സംഗം ചെയ്തിട്ടില്ലേ അയാളെ വെറുതേ വിടണേ എന്നു പുലമ്പാതെ പോയി നാമം ജപിക്ക്.

 129. ഈ സൌഹൃദങ്ങള്‍ ഉണ്ടായിട്ടുള്ളത് ബ്ലോഗ് വഴിയാണ്‍,അതിനാല്‍ ബ്ലോഗിലെ സൌഹൃദങ്ങളുടെ മറ്റൊരു വശം എന്ന രീതിയില്‍ ബ്ലോഗില്‍ വച്ചു തന്നെ ആണ്‍ പ്രശ്നങ്ങള്‍ തീറ്ക്കേണ്ടത് എന്നാണ്‍ എന്റ്റെ അഭിപ്രായം. കാരണം ഇത്തരം സംഭവങ്ങള്‍ തുടറ്ന്നു നടക്കാതിരിക്കാനും ശക്തമായ ഒരു താക്കീത് എന്ന നിലയിലും ആണ്‍ ഇതിനെ ഞന്‍ കാണുന്നത്.
  മെയിലയക്കുന്നതും സംസാരിക്കുന്നതും ഒരിക്കലും ഒരു കുറ്റമല്ല.
  ചാറ്റ് ചെയ്യാന്‍ കഴിയാത്ത സുഹൃത്തുക്കളുമായി ഞാന്‍ ചിലദിവസങ്ങളില്‍ മെയില്‍ വഴി മാത്രം ബന്ധപ്പെടാറുണ്ട്.ചിലപ്പോള്‍ 20-ഓ 30-ഓ ഒക്കെ കാണും.അതും സൌഹൃദങ്ങളും ചാറ്റ് ചെയ്യുന്നതും ഒന്നും അല്ല പ്രശ്നം ഇവിടെ. കുടുംബിനികള്‍ക്ക്, ശ്രീ കുറുമാന്‍ ‘അപ്ലിക്കേഷനു’മയച്ച് നടന്നതാണ്‍ പ്രശ്നം. അതും,പേരു പുറത്തു പറഞ്ഞ സ്ത്രീകളോടും പിന്നെ പറയാത്ത ചില സ്ത്രീകളോടും. ഈ മാനസിക വൈകല്യത്തെ തിരിച്ചറിഞ്ഞ് ഇനി ആവറ്ത്തിക്കാതിരിക്കാനുള്ള ബോധം, കുറുമാനും ,ഇത്തരം വൈകല്യങ്ങളുള്ള മറ്റാളുകള്‍ക്കും ,ഈ തുറന്നു പറച്ചിലുകള്‍ കൊണ്ട് സാധിച്ചെങ്കില്‍ അത് ഏറ്റവും വലിയ കാര്യമാണ്‍. അനാവശ്യമായി സപ്പോര്‍ട്ട് നല്‍കി അദ്ദേഹത്തെ വീണ്ടും ഇത്തരം ചെയ്തികളിലേക്ക് തിരിച്ചു വിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അവര്‍ കാണിക്കുന്ന ക്രൂരതയാണ്‍.
  ശ്രീ ദേവനോട്:ശ്രീ കൈപ്പള്ളി താങ്കളുടെ കൊരവള്ളിക്കും പിന്നെ ഒരു 10 ബ്ലോഗ്ഗര്‍മാരുടെ കൊരവള്ളിക്കും പിടിച്ചുണ്ടെങ്കില്‍ പ്രശ്നം തീറ്ച്ചയായും ബ്ലോഗില്‍ ചറ്ച്ച ചെയ്യണം. കാരണം ഇനി ഇടപെടുന്നവറ്ക്ക് കൊരവള്ളിയില്‍ പിടിക്കാനുള്ള ഒരു സാധ്യത മുങ്കൂട്ടി കാണാമല്ലോ?ബ്ലോഗരല്ലാത്തവരുടെ കൊങ്ങക്ക് പിടിച്ചത് തല്‍കാലം പറയണമെന്നില്ല.

 130. ആനന്ദം പരത്തുന്ന പ്രകാശമേ.. നിങ്ങളെ ഒക്കെ എന്റെ അപ്പൂനെ പോലെയേ ഞാന്‍ കണ്ടിട്ടുള്ളു. അത്രയ്ക് സ്നേഹമായിരുന്നു താനും എല്ലാരോടും, ആനന്ദൊക്കെ ബ്ലോഗ് എഴുതുന്ന കാലത്ത് ആ കമന്റുകളും മറുകമന്റുകളും, ഒക്കെ എത്രമാത്രം വിഞാനപ്രദമായിരുന്നുവെന്നും, ഇക്കാലത്തേ കുട്ടികളാണെങ്കില്‍ എന്താ, എത്ര മാത്രം വായിയ്കുന്നവര്‍ എന്നൊക്കെ പറഞ് ഞാന്‍ ദേവനും ആയിട്ട് ഡിസ്കസ്സ് ചെയ്യുമായിരുന്നു. അങ്ങനെയാണു ഈ പരാദം എന്ന് വാക്ക് കേട്ടപ്പൊഴ്, ഈ ആനന്ദിനു എന്നെ പരാദം എന്ന് പറയാന്‍ കഴിയുമോ എന്ന് അല്‍ഭുതപ്പെട്ടത്, കാരണം, പരാദം എന്ന വാക്ക് നിങ്ങള്‍ കഴിഞ കൊല്ലം ആഗസ്റ്റ് നാലാം തീയ്യതിലെ ഒരു പോസ്റ്റില്‍ പല പ്രാവിശ്യം പറഞപോഴ് അന്നും ഞാന്‍ പറഞിരുന്നു, എത്ര ആപ്റ്റ് ആയിട്ടാണു എഴുതിയിരിയ്കുന്നത് എന്ന്. അതുല്യേച്ചി ഒന്നിനുമില്ല, ഒരു പരാദവും ആവില്ല കുട്ടി. ഞാന്‍ കുറുനോട് യാതൊരു അനുകൂലഭാവവും പ്രകടിപ്പിയ്കാതെ, ആരെയും കുറ്റപെടുത്താതെ,പറയാനുള്ളതെല്ലാം തന്നെ, വളരെ വ്യക്തമായിട്ട് രണ്ട് പോസ്റ്റിലുമായി പറഞിരുന്നു. ചേച്ചി എന്ന് വിളിച്ച് സംസാരിയ്കുമ്പോഴ് എന്ത് തന്നെ വന്നാലും,ആര്‍ക്ക് വേണ്ടീട്ട് ആണെങ്കിലും വേറെ പേരില്‍ എഴുതുക എന്നായാലും, പണ്ട് ഒരുപാട് സൊഔഹൃദം പങ്ക് വച്ചിരുന്നു എന്ന് ശരിയില്‍, ആനന്ദ് ഈ വാക്ക് എന്നെ വേദനിപ്പിയ്കുന്നു, എന്നൊട് ഇത് വേണ്ടായിരുന്നു.

 131. കുറച്ച് സംസ്കാരം ഉള്ളവര്‍ ഈ ലിങ്ക് ഒന്നു നോക്കണേ… കുറുമാന്സംഭവത്തിന്റെ എത്തിക്സ് . (http://cibu.blogspot.com/2007/09/blog-post.html)

 132. ആനന്ദ് Says:

  എന്‍റെ കൊച്ചമ്മേ, നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഞാന്‍ ആദിത്യന്‍ അല്ല (തന്ത്രം കൊള്ളം). ഗൂഗിളമ്മച്ചി ഉള്ളതുകൊണ്ട് ആഗസ്റ്റ് നാല് കിട്ടി. നാമം ജപിച്ചു കഴിഞ്ഞോ? നാമം ജപിച്ചു കഴിഞ്ഞെങ്കില്‍ താന്‍ കുറുവിനോട് ഏത് ഭാവം പ്രകടിപ്പിക്കുന്നു എന്ന് ഒരു പോസ്റ്റ് ഈ ബൂലോഗത്തില്‍ ഇപ്പോള്‍ ഉണ്ട്. അത് തെരഞ്ഞ് പിടിക്കാന്‍ നോക്ക്.

 133. എന്തായാലും ഇതില്‍ നിന്നൊക്കെ എനിക്ക് ഒരു കാര്യം മനസ്സിലായി. ചേച്ചി എന്നൊക്കെ പുറമേ നിന്ന് വിളിക്കുന്നവരുണ്ടെങ്കിലും ശരിക്കുമൊരു പ്രശ്നം വരുമ്പോഴാണ് തനിനിറം അറിയുന്നത്. അതുകൊണ്ട് ആരും ദയവു ചെയ്ത് എന്നെ ചേച്ചി എന്നോ പെങ്ങളേ എന്നൊന്നും ഇനി വിളിക്കണ്ട, ഇഞ്ചി എന്ന് തന്നെ മതി. ഞാനും പബ്ലിക്കായിട്ട് ആരോടും അടുപ്പമുള്ള വിളികളില്ല്യ ഇനി. മതി. ബ്ലോഗുകള്‍ ഡേഞ്ചര്‍ സോണിലേക്ക് പോവുകയാണ്…ഇനി തികച്ചും ഔപചാരികത മതി എനിക്ക്. ബ്ലോഗ് വഴി ഫീമെയില്‍ പ്രൊഫൈല്‍ ആണെങ്കില്‍ നോട്ടമിടുന്നവര്‍ കൂടി കൂടി വരുന്നു. സൂക്ഷിക്കുക.

  അനിയത്തിമാരേ ചേച്ചിമാരെ, ഏതെങ്കിലും ഒരു ഫ്രന്‍ഷിപ്പ് കാന്‍സര്‍ ആണെന്ന് ഒരു ചെറിയ സംശയം തോന്നിയാല്‍, അതിനെ സംശയിക്കേണ്ട, നിങ്ങള്‍ ഒരാളെക്കുറിച്ച് തെറ്റാണൊ വിചാരിക്കുന്നേ എന്നൊക്കെയുള്ളത് വിചാരിക്കരുതേ..അപ്പൊ തന്നെ അറുത്ത് മാറ്റണേ! മാറ്റാന്‍ നമ്മള്‍ പഠിക്കണേ!!….അങ്ങിനെ അല്ലായിരിക്കും അവന്‍ പറഞ്ഞത്, അങ്ങിനെയല്ലായിരിക്കും അവന്‍ നോക്കിയത്, എന്നാലും പാവമല്ലേ, വേറെ എല്ലാവര്‍ക്കും കുഴപ്പമില്ലല്ലോ എന്നൊക്കെയുള്ളത് നിങ്ങളുടെ മനസ്സില്‍ നിന്നു കളയൂ…എന്നിട്ട് അപ്പൊ തന്നെ അറുത്ത് മാറ്റണേ! അത് ബാക്കി അവയവങ്ങളെക്കൂടി ബാധിക്കും. ദയവു ചെയ്ത് ഇവരോട് കരുണ വിചാരിക്കരുതേ. അറ്റ് ലീസ്റ്റ് വീണ്ടും മിണ്ടുന്ന കാര്യത്തിലെങ്കിലും. അതുപോലേ ഇവരെയൊക്കെ സംസാരിച്ചു നന്നാക്കാമെന്നും. ഇങ്ങിനെയുള്ളവര്‍ക്ക് ആയിരം മുഖങ്ങളും compulsive liars and വെരി മാനിപ്പുലേറ്റീവും ആയിരിക്കും. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും വീണ്ടും തല വെച്ച് കൊടുക്കരുതേ!

  എന്തായാലും എന്തൊക്കെ ഒരാള്‍ ചെയ്താലും അവസാനം ചുരിദാറിന്റെ ഷോള്‍ മാറിക്കിടന്നു, അതുകൊണ്ടാവും. അല്ലെങ്കില്‍ അവള്‍ രാത്രി നറ്റി ഷിഫ്റ്റ് ഒറ്റക്ക് വന്നു എന്നൊക്കേ മലയാളി സമൂഹം പറയുകയുള്ളൂ.. ബുദ്ധിജീവികള്‍, വിവരമുള്ളവര്‍ എന്ന് ഏറ്റവും കൂടുതല്‍ നാട്യം ഉള്ള സമൂഹമാണ് നമ്മുടേത്. ആഗോളപ്രശ്നം മുതല്‍ ആമക്കുഞ്ഞിനെ വരെ നമ്മുടെ ആളുകള്‍ വിശകലനം ചെയ്യും, പക്ഷെ പെണ്ണിന്റെ കരണം അടിച്ചു പൊട്ടിക്കും എന്ന് പറയുകയും ചെയ്യും…. (ഉവ്വ!!) ..കാലവും സംസ്ക്കാരവും ഒരുപാട് മുന്നോട്ട് പോയതൊന്നും പലരും അറിഞ്ഞില്ല എന്ന് തോന്നുന്നു.

  എനിക്ക് ഒന്നോ രണ്ട് പെണ്‍കുട്ടികള്‍ എന്നോട് ഒരാളെക്കുറിച്ച് പറഞ്ഞാല്‍, അത് മാത്രം മതി തെളിവിനു. അയാളെ ഞാന്‍ അപ്പൊ കട്ട് ചെയ്യും….. എന്തായാലും മക്കളെ പെറ്റ് നോക്കി വളര്‍ത്തുന്ന സ്ത്രീകളെ തന്നേ ഞാന്‍ ഏത് കൊലകൊമ്പനേക്കാളും വിശ്വസിക്കൂള്ളൂ. ബസ്സില്‍ ഉപദ്രവിച്ചു എന്ന് പറയുമ്പോള്‍ ഞാന്‍ എന്റെ മകളേയൊ സുഹൃത്തിനേയോ ഒരു പെണ്ണിനേയൊ ഞാന്‍ വിശ്വസിക്കുള്ളൂ. അത് നൂറ് വട്ടം ഉറപ്പാണ്. എനിക്കവിടെ ഉപദ്രവിച്ചു എന്നുള്ളതിന്റെ വീഡിയോ കാണിക്കാമോ എന്ന് ഞാന്‍ ഈ ജന്മം ചോദിക്കില്ല്യാ. പെണ്‍കുട്ടികള്‍ അപമാനം സഹിച്ച്, അത് വീണ്ടും പറഞ്ഞുണ്ടാക്കി, ഒരാളെ കരിവാരിത്തേക്കാന്‍ മുന്നിട്ടിറുങ്ങമെന്ന് ഞാന്‍ വിശ്വസിക്കില്ല്യാ…എന്തായാലും!!

  അവിശുദ്ധ കൂട്ടായ്മ, ലോബി അങ്ങിനെയൊക്കെ എത്ര വളച്ചൊടിച്ചാലും എല്ലാത്തിനും ഒരു നേരും നന്മയും ഉണ്ട്. അത് ഉറപ്പായിട്ട് വെളിയില്‍ വരും. വന്നു. നിങ്ങളൊക്കെ ഒരുപാട്
  വേദനിച്ചിട്ടാണെങ്കിലും ബലിയാടായിട്ടാണെങ്കിലും ഇത്രയധികം ഫ്രന്‍ഷിപ്പ് സര്‍ക്കിള്‍ ഉള്ള ആളാണെങ്കിലും ഏത് ലെവലിലോട്ടും പോകാന്‍ കൂടെയുള്ളവര്‍ തയ്യാറാണെങ്കിലും എന്തായാലും സത്യത്തിന്റെ മുന്നേ അതൊന്നും വിലപ്പോവില്ല എന്ന് തന്നെ മനസ്സിലായില്ലേ?

  ദേവസേനേ, ഒരു വാക്ക്. അയലത്തെ ഏഴു വയസ്സുകാരനെ ഭയന്ന് മകളെ ഗര്‍ഭപാത്രത്തിലോട്ടാക്കണം എന്ന് കവിത എഴുതിയ ആള് തന്നെയാണൊ ഇത്? കൊള്ളാം! എന്നെ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ സത്യങ്ങളില്ലല്ലൊ.

  ഇയാളുടെ കാല്‍ക്കീഴില്‍ ആണ് ബൂലോകമെന്നും ഇതുപോലെ ചുറ്റും നിക്കാന്‍ സുഹൃത്തുക്കളുണ്ടാവും എന്നൊക്കെ നല്ലവണ്ണം അറിഞ്ഞിട്ട് തന്നെയാവണം ഇതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇത്രയും ധൈര്യം കിട്ടിയത്…. അല്ലെങ്കില്‍ ആര്‍ക്കും പേടിയാവില്ല്യേ ഇത്രയും പെണ്‍കുട്ടികളോട് മോശമായി പെരുമാറാന്‍? ഒരു കുട്ടി ആയിരുന്നെങ്കില്‍ പോട്ടേ എന്ന് വെക്കും, ഒരു impulse ആയിരുന്നു എന്ന്. ഇത് കണ്ടിന്യൂ ചെയ്തത് തികച്ചും ഗുരുതരമായ എന്തോ പ്രശ്നമാണ്….പ്രഫഷണല്‍ ഹെല്പ് വേണ്ടുന്ന പ്രശ്നം.!

  വീണ്ടും പറയുന്നു ഇങ്ങിനെ ഏത് സാമദ്രോഹിയെ ആണെങ്കിലും ബ്ലോഗില്‍ അതിനെ പബ്ലിക്ക് ലിഞ്ചിങ്ങ് ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ടാവാറില്ല്യ. കാരണം എഴുത്തോ വായനയോ ആണ് ബ്ലോഗ് ചെയ്യേണ്ടത്, അല്ലെങ്കില്‍ അതിനെപറ്റിയാണ്….അല്ലാതെ കോടതിയും പോലീസ് സ്റ്റേഷനും അല്ല. എന്റെ അനുഭവം പബ്ലിക്കായിട്ട് വിളിച്ച് പറയാന്‍ ഞാന്‍ കൂട്ടാക്കത്തോളം മറ്റൊരു പെ‍ണ്‍കുട്ടിയോട് അങ്ങിനെ ഉപദേശിക്കാന്‍ എനിക്ക് മടിയുണ്ട്. പക്ഷെ എന്തായാലും നിങ്ങള്‍ കാണിച്ച ഈ ധീരത എന്നെ മാറ്റി ചിന്തിപ്പിക്കുന്നു. ഇതുകൊണ്ട് ഒരുപാട് പെണ്‍കുട്ടികള്‍ രക്ഷപ്പെടും, ഇനി ബ്ലോഗില്‍ വരുന്ന അനിയത്തിമാരും ചേച്ചിമാരും.

 134. Vinaashakaale Vipareetha Budhi.

 135. ആനന്ദ് Says:

  ദേവസേനയെ പരാദം എന്നു വിളിക്കേണ്ടി വന്നതില്‍ പ്രയാസമുണ്ട്. ദേവസേന എഴുതിയ കവിതകളും ആര്‍ട്ടിക്കിളുകളും ഇപ്പോഴേ വായിച്ചുള്ളൂ. നിങ്ങള്‍ ഈ ബ്ലോഗിലിട്ട കമ്മന്‍റിന്‍റെ അടിസ്ഥാനത്തിലാണ് പരാദപ്രയോഗം ഉണ്ടായത്. Sorry!

  പതിനഞ്ചുവയസ്സായ മകളുടെ പുസ്തകത്തില്‍ ഏതോ ചെറുക്കന്‍റെ ഫോട്ടോ കണ്ടപ്പോള്‍ നെഞ്ചിനുള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറിയ ദേവസേനയാണ് മുകളില്‍ കമന്‍റിട്ടതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

  എന്‍.ആര്‍.ഐ. വടകര പുരസ്ക്കാരം, അരങ്ങ് അവാര്‍ഡ് എന്നിവ നേടിയ ‘സാംസ്കാരിക നായിക’യില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു.

  നിരാശപ്പെടുത്തിയല്ലോ ദേവസേനേ.

 136. ഋഷി കാണിച്ചു ന്ന സിബുവിന്‍റെ പോസ്റ്റ് കണ്ടു, നന്ദി ലിങ്ക് തന്നതിന്.
  ആദ്യത്തെ മൂന്ന് പോയിന്‍റുകള്‍ കണ്ടപ്പോള്‍ തന്നെ, തലയ്ക്ക് വലിയ കുഴപ്പമില്ലാത്തതു കൊണ്ട് അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധി മനസിലായ്. അതു കൊണ്ട് ബാക്കി വായിക്കേണ്ടി വന്നില്ല.

  ഇഞ്ചി,
  അവിശുദ്ധ കൂട്ടായ്മ, ലോബി അങ്ങിനെയൊക്കെ എത്ര വളച്ചൊടിച്ചാലും എല്ലാത്തിനും ഒരു നേരും നന്മയും ഉണ്ട്.

  പറഞ്ഞത് ശരിയാണ് എല്ലാത്തിനും ഒരു നേരും നന്മയും ഉണ്ടാവും, പക്ഷേ അതു കുറച്ച് നാളത്തേക്കേ മൂടി വയ്ക്കാന്‍ പയുകയുള്ളൂ.

 137. ചതിയാണിത്‌.
  സത്യം വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയ കൂട്ടുകാര്‍ക്ക് പൂര്‍ണ്ണപിന്തുണ. ഇനി വരാനുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ.

 138. “ഇതുകൊണ്ട് ഒരുപാട് പെണ്‍കുട്ടികള്‍ രക്ഷപ്പെടും, ഇനി ബ്ലോഗില്‍ വരുന്ന അനിയത്തിമാരും ചേച്ചിമാരും.”

  ഏതെങ്കിലും ഒരുത്തന്‍ ചിരിച്ചു കാണിച്ചാല്‍ ഉടനെ ‘പോടാ പുല്ലേ’ എന്നു പറയുന്നതിനു പകരം ശൃംഗരിക്കാന്‍ നിക്കുന്നിടത്തോളം കാലം ഒരുത്തിയും രക്ഷപെടാന്‍ പോകുന്നില്ല.

 139. “സ്നേഹമുള്ള” ബൂലോഗരേ,

  ഇന്റര്‍നെറ്റിലൂടെയുള്ള സൌഹൃദത്തിന് തീര്‍ച്ചയായും പരിമിതികള്‍ ഉണ്ട്. ഒരാള്‍ക്ക് മറ്റൊരാളോട് സംസര്‍ഗ്ഗം തുടരാന്‍ ആഗ്രഹമില്ല എങ്കില്‍, അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്തത്ര സെക്യൂരിറ്റി എല്ലാ സൈറ്റുകളിലും സംവിധാനങ്ങളിലും ഉണ്ട്. ഒരുവന്‍ ജീ ടാക്കില്‍ വന്ന് ശല്യപ്പെടുത്തുന്നു എങ്കില്‍, തീര്‍ച്ചയായും അയാളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും, അത് പോലെ തന്നെ യാഹൂവും, എമ്മെസ്സെന്നും, സ്കൈപ്പും ഒക്കെ. ഇനി ഫോണ്‍ ചെയ്യുന്നതാണ് ബുദ്ധിമുട്ട് എങ്കില്‍ ഞാന്‍ പറയും അത് നിങ്ങളുടെ തന്നെ പിടിപ്പ് കേടാണ്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവരുടെ കൈകളില്‍ നമ്പര്‍ എത്താതെ സൂക്ഷിക്കുക. അത് പെണ്ണാണെങ്കിലും ആണാണെങ്കിലും അങ്ങനെ തന്നെ. എനിക്ക് താല്പര്യമില്ലാത്തവരുടെ കയ്യില്‍ എന്റെ നമ്പര്‍ എത്തിയാല്‍ ഞാന്‍ നമ്പര്‍ മാറ്റും. എനിക്ക് തോന്നുമ്പോള്‍ മാറ്റാനുള്ളതാണ് എന്റെ ഫോണ്‍ നമ്പര്‍. അതില്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നെ വിളിക്കണ്ട. ഇതാണ് എന്റെ തത്വം.

  ഈ കൂട്ടത്തിലെ ഒരാളോട് ഇനി ചങ്ങാത്തം വേണ്ടാ എന്ന് ഞാന്‍ വിചാരിച്ച് കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് എന്നെ ഒരിക്കലും കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റില്ല! എല്ലാര്‍ക്കും അങ്ങനെ തന്നെ.

 140. പ്രിയ ബൂലോകരേ..
  നിങ്ങളില്‍ ഭൂരിഭാഗവും എനിക്ക് മുന്‍പേ പറക്കുന്നവരാണ്.ഞാന്‍ ഈ മലയാളം ബൂലോകതട്ടകത്തില്‍ കൈവച്ചിട്ട് കേവലം രണ്ടുമാസമേ ആകുന്നുള്ളൂ.എങ്കിലും എനിക്കൊരു മുഖമുള്ളതുകൊണ്ടും ഇതിലെ ചില വാദികളും പ്രതികളും അത് തിരിച്ചറിയുമെന്നുള്ളതുകൊണ്ടും ഇവിടെ വന്ന് എന്റെ ചില അനുഭവങ്ങളും പറയാമെന്നുവച്ചു.

  ഈ ലിങ്കുതന്ന് എന്നെ ഇതു വായിക്കാന്‍ക്ഷണിച്ച അമേരിക്കയില്‍ നിന്നുള്ള എന്റെ പെണ്‍‌സുഹൃത്തിന് നന്ദിപറയട്ടെ…!ആ കൂട്ടുകാരി എന്റെ ലിസ്റ്റില്‍ വന്നത് പാതിരാകഴിഞ്ഞാണെന്നത് തികച്ചും യാദൃശ്ചികം.കാരണം പാതിരാവരെ ജോലിയുള്ള എനിക്ക് അല്പം നെറ്റുകാഴ്ചകള്‍ പറ്റുക ആ(അ)സമയത്തായതുകൊണ്ടുമാത്രം!!

  ഈ പോസ്റ്റിലും കമന്റുകളിലുമാ‍യി കടന്നുവന്ന കൂടുതല്‍ മുഖങ്ങളും എനിക്ക് ഏതൊക്കെയോ ബ്ലോഗുകളില്‍ കണ്ടുമറന്ന പേരുകളാണ്.
  മയൂര എന്റെ നാട്ടുകാരിയും എന്റെ ചില സുഹൃത്തുക്കളുടെ സഹപാഠിയും ഓര്‍ക്കുട്ടില്‍ കുറേനാളായുള്ള സുഹൃത്തുമൊക്കെയാണ്.
  ഒരു ബൂലോക എഴുത്തുകാരന്‍ ,മറ്റൊരു ദുബായിക്കാരന്‍(ഇതുവരെ കണ്ടിട്ടില്ല) എന്നതിനപ്പുറം ശ്രീ.കുറുമാനുമായി മറ്റു ‘കമ്പനി’കളുമില്ല!!
  എനിക്കുപറയാനുള്ളത് മറ്റുചില ‘ഇന്റര്‍നെറ്റ് രോഗി‘കളില്‍ നിന്നുള്ള ദുരനുഭവകഥയാണ്.

  ഞാന്‍ സകുടുംബം ഓര്‍ക്കുട്ടിലും ചാറ്റിലുമൊക്കെ വിരാജിച്ചിരുന്നു.
  എന്റെ ഭാര്യയും ഞാനും കോളേജുകാലം മുതല്‍ പരസ്പരം അറിഞ്ഞ് 6വര്‍ഷങ്ങളായി കല്യാണം കഴിച്ച് ഒരു കുഞ്ഞിനേയും ജനിപ്പിച്ച് സസുഖം വാഴുകയാണ്.ഈ ബ്ലോഗിനും ചാറ്റിനുമൊക്കെയപ്പുറം വിശാലമായ ഒരു സുഹൃത്സമൂഹം ഞങ്ങള്‍ക്കുണ്ട്.അതേ (തുറന്ന)മനസ്സുമായിട്ടായിരുന്നു ഞങ്ങള്‍ രണ്ടുപേരും ഓര്‍ക്കുട്ടാനും ബ്ലോഗാനുമൊക്കെ തുടങ്ങിയത്.
  ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പല നെറ്റ് സുഹൃത്തുക്കളും എന്റെ കുടുംബത്തോടൊന്നടക്കം ചാറ്റിലും മറ്റു സംസാരിക്കുകയും അതിന്റെ വിവരണങ്ങള്‍ കമ്യൂണിറ്റികളിലൊക്കെ ഇടാറുമുണ്ടായിരുന്നു.
  എന്നാല്‍ ഒരിക്കല്‍ ‘ആട്ടിന്‍‌തോലിട്ട ഒരു ചെന്നായ് ‘ എന്റെ വാമഭാഗത്തോട് മോശമായ കമന്റുകള്‍ പറയാനും “മോളേ” എന്നു വിളിക്കാനും തുടങ്ങി.അവള്‍ പറഞ്ഞു “അനിയാ എനിക്ക് ഒരു മോളുള്ളതാ…പിന്നെ മോളേന്നൊക്കെ വിളിക്കാന്‍ എന്റെ കെട്യോനും”
  അതിന് ആ മഹാനുഭാവന്റെ മറുപടി.. “അതിനൊന്നും കുഴപ്പമില്ല മോളേ..”എന്നായിരുന്നു.
  ഇവനോടൊക്കെ എന്തു മറുപടി പറയാനാ…ഇതിലെ പ്രതികളാരും എന്റെ കഥയില്‍ വില്ലനല്ലെങ്കിലും “മുള്ളിനെ മുള്ളുകൊണ്ട്,ബൂലോകനെ ബൂലോകം കൊണ്ട്” എന്ന മാര്‍ഗം തന്നെ ശരിയെന്ന് എനിക്കും തോന്നുന്നു.
  ഭാഷ സഭ്യവും ഉദ്ദേശം കറയും മറയുമില്ലാത്താണെങ്കില്‍ പ്രത്യേകിച്ചും…!!

 141. ഒരു പറ്റം സാഡിസ്റ്റുകള്‍ ഈ ഗ്രൂപ്പുകളിയില്‍ തകര്‍ന്നുപോയതെന്തൊക്കെയെന്നു ഇനിയും മനസ്സിലായില്ലെങ്കില്‍ കഷ്ടം!!

  മൂന്നാം കിട സ്യൂഡോ ഫെമിനിസ്റ്റുകള്‍ സാഡിസ്റ്റുകളായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

  കുറുമാന്‍ ചര്‍ച്ച ലൈവാക്കി തന്നെ നിര്‍ത്താനും സേര്‍ച്ച് വേര്‍ഡുകള്‍ക്ക് കോര്‍ത്തെടുക്കാനും‍ പുതിയ പോസ്റ്റുകല്‍ ആവിഷ്കരിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ കഷ്ടം.!!

 142. മൂന്നു നാലു ദിവസമായി നടക്കുന്ന ഈ ചര്‍ച്ചകള്‍ കണ്ടിട്ട് അയ്യയ്യേ വെക്കാന്‍ തോന്നുന്നു.

  “ഇന്റര്‍നെറ്റിലൂടെയുള്ള സൌഹൃദത്തിന് തീര്‍ച്ചയായും പരിമിതികള്‍ ഉണ്ട്”…….. തുടങ്ങിയ പല അഭിപ്രായങ്ങളും ഇവിടെ കണ്ടു.

  എല്ലാവരും കഴിയുമെങ്കില്‍ ഈ പോസ്റ്റൊന്ന് വായിക്കണമെന്ന് ദയവായി അപേക്ഷിക്കുന്ന് (http://patangngal.blogspot.com/2007/08/blog-post.htmlz). ഇതിനല്ലേ നമ്മള്‍ ബൂലോക കൂട്ടായ്മ എന്ന് പറഞ്ഞിരുന്നത്.

 143. അചിന്ത്യ Says:

  പ്രിയരേ,
  എല്ലാം കാണുണു. ഇവടെ ഇപ്പോ ഈ പെങ്കുട്ട്യോള്‍ വിഷമിക്കണേനൊക്കെ ഉത്തരവാദി ഞാനണെന്ന അര്‍ത്ഥത്തിലുള്‍ല കമന്റുകള്‍ ,അവരെ വെറും പരദൂഷണം പരത്തലുകാരായി ചിത്രീകരിക്കാനായി അവരോട് ഒക്കേം വന്ന് പറയാന്‍ പറഞ്ഞിട്ട് സൗകര്യപൂര്വ്വം കൈ കഴുകി ദൂരെ മാറി നിക്കുണൂ എന്നുമൊക്കെ പറയണ മെയിലുകള്‍, ചേച്ചി എന്ന വിളിയില്‍ നിന്നും മാറി പേരു മാത്രം വിളിച്ച് നയം വ്യക്തമാക്കണ സംഭാഷണങ്ങള്‍ …
  ഈ വിവരം അറിഞ്ഞപ്പഴെ ഞാന്‍ പറ്ഞ്ഞതാ കുറുമാനോട് നേരിട്ട് സംസാരിക്കൂന്ന്. ചില കാര്യങ്ങള്‍ പരസ്പരം മുഖത്ത് നോക്കി (മെറ്റഫോറിക്കല്‍ മുഖം) ചോദിക്കണ്‍റ്റത് തന്നെയാണെന്നാണ്‍ ഞാന്‍ വിശ്വസിക്കണെ.അപ്പൊ അത് കേട്ട ഭാവം കണ്ടില്ല്യ.അത് പറഞ്ഞപ്പൊ ഈ ബ്ലോഗ്ഗിലെ കമന്റുകളൊക്കെ എത്രത്തോളം എത്തീന്ന് എനിക്ക് അറിയുമായിരുന്നില്ല്യ.
  പിന്നീടാണ് ഇത് കന്റത്.
  ഇവടെ നടനിഒരുന്നത് വെറും നിഴല്യുദ്ധായിരുന്നില്ല്യേ .കുറ്റവാളീം കുറ്റങ്ങളും മാത്രള്‍ല ഒരു വിചാരന – അതെത്ര ജനകീയമാണെന്ന് നടിച്ചാലും, വാദികള്‍ ഇല്യെങ്കില്‍ ഒരു വിചാരണയ്ക്കും നിലനില്പ്പില്ല്യ, എന്ന് എന്റെ പരിമിതജ്ഞാനം.

  ഇപ്പോ എന്താ നിങ്ങളൊക്കെ പറേണേ?
  കുറുമാന് ഇവടെ ആരാധകവൃന്ദം ണ്ടായോ?
  നടന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞ കുട്ടികളാണൊ ഇവടെ നാറിയത്?
  അതാണെങ്കില്‍ അതിന്റെ ഉത്തരവാദി ഞാനാണോ?
  ഞാന്‍ പറഞ്ഞതഅണോ ആ കുട്ടികള്‍ അനുസരിച്ചെ? ശരിക്കും? (അപ്പൊ എന്തേ നേരത്തെ കമന്റിലൂടെ അല്ലാതെ പറഞ്ഞത് അനുസരിച്ചില്ല്യാന്ന് ഞാന്‍ ചോയ്ക്കില്ല്യ ).

  അങ്ങന്യാണെങ്കി അനുസരണള്ള ബ്ലോഗ്ഗേഴ്സിനോട് ഒരപേക്ഷ കൂടി – ഈ ബ്ലോഗ്ഗും, ഈ വിഷയത്തെ അധികരിച്ച് വന്ന മറ്റു ബ്ലോഗ്ഗുകളും ദയവു ചെയ്ത് ഡിലീറ്റ് ചെയ്യോ? കാണട്ടേ അനുസരണം.
  പോരേ നമ്മക്കീ വിഴുപ്പലക്കല്‍?
  അയ്യോ എന്നെ ആരെങ്കിലും ചീത്ത പറഞ്ഞൂ ന്ന് വെച്ചിട്ടോ ,ഇനി പറഞ്ഞേക്കാം ന്ന് വെച്ചിട്ടോ, ഞാന്‍ നാറിയേക്കാം ന്ന് പേടിച്ചിട്ടോ അല്ലാട്ട്വോ. അങ്ങനെ ബ്ലോഗ്ഗില്‍ കിടന്ന് നാറണ ഒരു പേരാണെങ്കി അങ്ങട്ട് നാറട്ടെ.ഇവടെ സ്ഥിരം വന്ന് വയിക്കണ ശീലല്ല്യാതോണ്ട് അറിയേം കൂടില്ല്യാ ചിലപ്പോ. അറിഞ്ഞാലും സാരല്ല്യ. (അപ്പോ ഈ ബ്ലോഗ്ഗിനെപ്പറ്റി എങ്ങനെ അറിഞ്ഞൂ ന്ന്? എനിക്കുണ്ടെന്ന് പറയണ “ഗോസ്സിപ്പ്” കൂട്ടങ്ങളല്ല ഈ ബ്ലോഗിന്റെ ലിങ്ക് അയച്ച് തന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം)

  എന്തായാലും അങ്ങട്ടുമിങ്ങട്ടും അനാവശ്യായിട്ടുള്ള വര്‍ത്താനങ്ങള്‍ ഇനി വേണ്ട.

  സാരംഗി, തുഷാരം, മയൂര എന്നിവരോട് ,എന്നെ ഇങ്ങനെ സ്നേഹിച്ചേനും അന്ധമായി വിശ്വസിച്ചേനും, നന്ദി. വിഷമിപിച്ചതിനു മാപ്പ്.
  ഇനി എനികിവടെ ഒന്നും പറയാനില്ല്യ. വായിക്കാനും ഇല്ല്യ

  സ്നേഹം, സമാധാനം,
  ഉമ

 144. കുറുമാനെ അനുകൂലിച്ച് കമന്റിടുന്നവരുടെ മനസ്സിലും കാണും ഇപ്പോള്‍ അയാളെ കുറിച്ച് ഒരു ഏകദേശ ധാരണ. പക്ഷെ സമ്മറ്ദങ്ങള്‍ക്കു വഴങ്ങി കമന്റിടുന്നു എന്നേ ഉള്ളൂ അവരൊക്കെ. (ചിലര്‍ ബുക്കിന്റെ പ്രചാരണം ഏറ്റെടുത്ത് പോഡ്കാസ്റ്റൊക്കെ ഇറക്കിയതും മറ്റും കണ്ടാല്‍ തോന്നും,കുറുമാന്‍ ഇയാളുടെ കയ്യില്‍ നിന്ന് കടം വാങ്ങിയാണ്‍ പുസ്തകമിറക്കാന്‍ കാശുമുടക്കിയതെന്ന് !) മാത്രമല്ല, ഈ ഒരു ലൈനില്‍ സൌഹൃദത്തെ ദുര്‍്വിനിയോഗം ചെയ്യുന്നവര്‍ക്കും നല്ല ഒരു പാഠമായി ഇത്.അതിനാല്‍ ചിലമ്പേ..ഈ പോസ്റ്റ് വളരെ പ്രയോജനകരമായി. ഫെമിനിസ്റ്റ് കവിതകളെഴുതി അവാര്‍ഡും കാത്തു കഴിയുന്ന ദേവസേനയെപ്പോലുള്ളവരെടുത്ത ‘ഫെമിനിസ്റ്റ്‘ നിലപാടുകളും എല്ലാര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചു.
  ‘അപ്ലിക്കേഷന്‍’ അയച്ചു നടക്കാന്‍ ഒരു കുറുമാനും ഇനി ധൈര്യം കിട്ടില്ല എന്നു തോന്നുന്നു. അല്ല,അനുകൂലിച്ചു പറഞ്ഞവരൊക്കെ തന്നോടൊപ്പം എന്നും ഉണ്ടാകും എന്ന ധൈര്യത്തില്‍ അയാള്‍ വീണ്ടും കുറുക്കു ബുദ്ധിയുമായി നടക്കുമോ?
  യാഹൂ കേസില്‍ ഏറ്റുമുട്ടി നാണംകെട്ട ചില വേന്ദ്രന്മാര്‍ സകലനാറിയ കളികളും കളിക്കുന്നതിന്റെ ഭാഗമാണ് കുറുമാന്‍ അര്‍ഹിക്കാത്ത ഈ സപ്പോര്‍ട്ട് പോലും എന്ന് ആര്‍ക്കും മനസ്സിലാകും. അല്പം മൂപ്പുണ്ടെന്നു കരുതിയ ഒരാള്‍ സംഘടിപ്പിച്ച ബാംഗ്ലൂര്‍മീറ്റില്‍ റിപ്പോറ്ട്ട് ചെയ്യപ്പെട്ട പെണ്ണുകേസ് ആത്മാഭിമാനമുള്ള ബാംഗ്ലൂരുകാരെ ഞെട്ടിപ്പിച്ചു എന്നാണ്‍ അറിയാന്‍ കഴിഞ്ഞത്. ഇനി കുറു അശ്ലീലം പറഞ്ഞോ,കയറിപ്പിടിച്ചോ എന്നൊക്കെ ചോദിക്കുന്നവരോട്:
  എന്റെ അഭിപ്രായത്തില്‍ കുറുമാന്റെ തെറ്റുകള്‍:(തുറന്നു പറച്ചിലിന്റെ അടിസ്ഥാനത്തില്‍)
  1)ബ്ലോഗ് ബന്ധങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു
  2) കുടുംബിനികളോട് “ടീച്ചറേ എന്റെ അപ്ലിക്കേഷന്‍ പരിഗണിക്കുമോ?” എന്ന് ചോദിച്ചു.
  3) ‘ഒരുവളോട് ദൂതുപറയാന്‍ ഹംസമാകാമോ” എന്ന് ഒരാളോട് ചോദിച്ചു.
  ഈ 3 തെറ്റുകള്‍ക്ക് യു.ഏ.ഈ യില്‍ തലയോ മറ്റോ വെട്ടുമെന്നാണ്‍ ആരോ പറഞ്ഞുകേട്ടത്. പക്ഷെ ഈ തെറ്റിനെതിരെ പ്രതികരിച്ചവരുടെ തലയ്ക്ക് നേരെയാണ് ഇപ്പൊ ഭീഷണിയെന്നും കേള്‍ക്കുന്നു.
  സത്യമേവ ജയതേ…

 145. ആനന്ദ് Says:

  പച്ചാളമെന്ന പുഴു പറഞ്ഞത് നേര്.

  നേരും നന്മയും ഉണ്ടാവും, പക്ഷേ അതു കുറച്ച് നാളത്തേക്കേ മൂടി വയ്ക്കാന്‍ പയുകയുള്ളൂ.

  കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്വന്തം വീട്ടിലേയും അന്യ വീട്ടിലേയും പെണ്ണുങ്ങളുടെ ശരീരം പരിശോധിക്കുന്നവനായി (FBI) അത് മൂടി തുറക്കും. തിന്മ എത്ര നാള്‍ വേണമെങ്കിലും മൂടി വയ്ക്കാം. കൊതുകടിച്ചാല്‍ പേ പിടിയ്ക്കുമെന്ന് പറയുന്നത് ഇതുകൊണ്ടായിരിയ്ക്കും, അല്യോ?

 146. ബൂലോക കൂട്ടായ്മ യുടെ തുണിപറിച്ചടിയും, ഗ്രൂപ്പുകളിയും, ചേരിതിരിഞ്ഞുള്ള ചേളിവാരിയേറും വളരെ നയനാന്ദ കരമായ കാഴ്ച! ഏതൊരു പരദൂഷണം ഇഷ്ടപ്പെടുന്ന സാധാരണക്കാരനേയും പോലെ എനിക്കും ഇഷ്ടപ്പെട്ടു കേട്ടോ! സെക്സും, വയലന്‍സും, ഗ്ലാമറും, സെന്റിമെന്‍സും , അത്യാവശ്യത്തിന്‌ സ്റ്റണ്ടുമെല്ലാമുള്ള ഒരു അടിപൊളിപ്പടം. ഇതു കുറേ ദിവസം ബോക്സോഫീസ്‌ തകര്‍ത്തോടും സംശയമില്ല! ബാക്കി പറയാനുള്ളത്‌ ഇവിടെ
  ബൂലോക വധം-ബാലേ

 147. ചിത്രകാരന്‍ എന്ന് ബ്ലോഗറെ, യാതൊരു കാരണവുമില്ലാതെ കുറുമാനും ഗുണ്ടാസംഘവും അസഭ്യം പറഞ്ഞും അയാളുടെ ഭാര്യയുടെ പേരും മക്കളുടെ പേരും വീട്ട് അഡ്രസ്സും ബ്ലോഗിലിട്ടും വീട്ടിലേക്ക് പോലീസ് വഴി ഫോണ്‍ വിളിയും ഒക്കെ നടത്തിയപ്പോള്‍ നളന്‍ എവിടെ ആയിരുന്നു?
  അന്ന് കാണാത്ത സാഡിസം ഇവിടെ കണ്ടു? ഇവിടെ സാഡിസം എന്ന് പറയുന്നത് ഇത് കണ്ടില്ലാന്ന് നടിച്ച് സത്യം വിളിച്ച് പറഞ്ഞ
  സ്ത്രീകളെ ലേബല്‍ ചാര്‍ത്തുന്നതിലാണ്.

 148. സ്പെഷല്‍ Says:

  കുറുമാന്‍ പ്രശ്നത്തില്‍ സംസാരിച്ച മഹല്‍ വ്യക്തികളും മഹതികളും, അനിയനോട്‌ ക്ഷമിക്കാന്‍ അഭ്യര്‍ഥിക്കുന്നത്‌ കണ്ടു. പക്ഷെ അനിയനോട്‌ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്‌ പറയാന്‍ കാണിക്കാത്ത ആര്‍ജവം അപാരം.

  രഹസ്യങ്ങള്‍ മുഴുവന്‍, രണ്ട്‌ കഥയെഴുതിയന്റെ മുന്നില്‍ വിളബിയിട്ട്‌ നിന്ന് മോങ്ങുന്ന ബ്ലോഗിനികളെ നിങ്ങള്‍ക്കും, നിങ്ങളുടെ കെട്ടിയാവനും എന്റെ വക ഒരു സ്പെഷല്‍…

 149. 1 Sahrudayan എന്ന താല്‍കാലിക പേരില്‍
  കമന്റു ചെയ്യുന്ന ചങ്ങാതി ദയവായി മറ്റൊരു പേരുപയോഗിക്കുമല്ലോ? ഒറിജിനല്‍ സഹൃദയന്റെ അപേക്ഷയാണ്‌.

  2.പൊതുവായൊരു കാര്യം.എല്ലാ കാലത്തും എല്ലാ മാധ്യമങ്ങളും കൊച്ചു കൊച്ചു പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്‌.ബ്ലോഗും വിമുക്തമല്ല.

  3.പിന്നെ ഗേള്‍സ്‌, ഇല വന്നു മുള്ളേല്‍ വീണാലും……………..പറയേണ്ടല്ലോ.

  സഹൃദയം

 150. “ദേവസേനയെ പരാദം എന്നു വിളിക്കേണ്ടി വന്നതില്‍ പ്രയാസമുണ്ട്.“
  “ പച്ചാളമെന്ന പുഴു പറഞ്ഞത് നേര്.“

  -ആനന്ദ്-

  ശ്രീ ആനന്ദ്, വാക്കുകള്‍ അല്‍പ്പം സൂക്ഷിച്ച് ഉപയോഗിക്കുന്നതല്ലേ നല്ലത്. പ്രത്യേകിച്ച് ഇതു മാന്യതയെക്കുറിച്ചുള്ള ചര്‍ച്ചയാമ്പോള്‍ ?

  ഏത് അര്‍ത്ഥത്തിലാണു പരാദം, പുഴു എന്നീ വാക്കുകള്‍ ഉപയോഗിച്ചത്.എന്താണു അതിനുള്ള കാരണം

 151. ഒരാളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ഞാന്‍ കമന്റ്‌ ഇട്ടിട്ടില്ല. കുറുമാന്‍ സുഹൃത്തായതിന്റെപേരില്‍ അദ്ദേഹത്തെക്കുറിച്ച്‌ അറിയാവുന്ന കാര്യങ്ങള്‍ പറയുക മാത്രമാണു ചെയ്തത്‌. ആരെയും വ്യക്തിഹത്യ ചെയ്യാതിരുന്നിട്ടും എന്റെ പേരു ഇവിടെ അനാവശ്യമായി വലിച്ചിഴക്കപ്പെടുന്നു.

  15 തികയാത്ത മകളെക്കുറിച്ചുള്ള വ്യാകുലത, എല്ലാം തികഞ്ഞ / എന്തിനും പോന്ന ബൂലോകത്തെ മുഴുവന്‍ സ്ത്രീകളെക്കുറിച്ചും ഉണ്ടാകണം എന്നു പറയുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല. അവരെയെല്ലാം സംരക്ഷിക്കുവാന്‍ ഞാന്‍ ക്രിസ്തുവല്ല. സ്ത്രീകള്‍ ചെയ്യുന്ന എന്തിനേയും ന്യായീകരിക്കുകയും, കൂട്ടുനില്‍ക്കുകയും ചെയ്യുന്നതാണു ഫെമിനിസം എങ്കില്‍ ഞാനൊരു ഫെമിനിസ്റ്റ്‌ അനുഭാവിയേ അല്ല. ലോകത്തിന്റെ സ്ഖലനം മുഴുവന്‍ തടയാന്‍ ഒരു സ്ത്രീക്കും കഴിയില്ല, പകരം സ്വയം സൂക്ഷിക്കാന്‍ ഒരു പരിധി വരെയെങ്കിലും കഴിയും.

  മകളുടെ ബുക്കില്‍ നിന്ന് ചെക്കന്റെ ഫോട്ടൊ കണ്ടതിനല്ല ഞാന്‍ പൊട്ടിത്തകര്‍ന്നതെന്ന് വിശദപഠനമൊന്നും നടത്താതെ തന്നെ ആ കുറിപ്പു വായിക്കുന്ന ആര്‍ക്കും മനസിലാകാമെന്നിരിക്കെ, ആനന്ദ്‌ സ്വന്തം സൗകര്യാര്‍ത്ഥം അതു കീഴ്മേല്‍ മറിച്ചു.
  കുറുമാന്റെ അനുഭവക്കുറിപ്പുകളിലെ വരികള്‍ കോട്ടിമാട്ടി, ദ്വയാര്‍ത്ഥവും, നാനാര്‍ത്ഥവും കണ്ടെത്തിയവര്‍, എന്റെ വരികള്‍ക്കിടയില്‍ മൈക്രൊസ്കോപ്പ്‌ വെയ്ക്കുന്നതില്‍ അത്ഭുതമില്ല.

  പിന്നെ പരാദമെന്ന വിളി! എന്നു വെച്ചാല്‍ പരജീവി. ഒരര്‍ത്ഥത്തില്‍ ആരാണതല്ലാത്തത്‌? സമൂഹജീവിയാണെന്നു സ്വയം അവകാശപ്പെടുന്ന മനുഷ്യനു ഒന്നിനെയും ആശ്രയിക്കാതെ ജീവിക്കാമെന്ന വിഡ്ഡിത്തം പുലമ്പാതിരിക്കൂ.

  എന്റെ ഈ മറുപടി വൈകിയെന്നറിയാം. കാരണം ഇവിടെ നടക്കുന്ന പോര്‍വിളികള്‍ അറിയുന്നതു തന്നെ താമസിച്ചാണു. ഇനിയൊരു മറുപടിയുമായി ഇവിടേക്കു വരാന്‍ സമയമില്ല അതിനേക്കാള്‍ താല്‍പ്പര്യമില്ല. (ഓഫീസില്‍ 8 മണിക്കൂര്‍ ജോലിയുണ്ട്‌, വീട്ടില്‍ ഭര്‍ത്താവും മൂന്നു കുട്ടികളും അവരെ ചുറ്റിപറ്റി തീരാത്ത പണികളുണ്ട്‌. അതിനിടയില്‍ വായിക്കാന്‍ പുസ്തകങ്ങളുണ്ടു. അല്ലറചില്ലറ കുത്തിക്കുറിക്കാനുണ്ടു). അതുകൊണ്ട്‌ എനിക്കുള്ള കഴുമരങ്ങളും ക്രൂശും ഇവിടെ പണിതു വെയ്ക്കേണ്ട കാര്യമില്ല. അല്ലാതെ ദേവസേന പേടിച്ചുപോയെന്നോ തോറ്റുപോയെന്നോ ആരും ധരിച്ചുവശായിത്തീരരുത്‌ എന്നപേക്ഷ.

 152. question to kuruman

  dear, enthukontaanu thaankal americayil ulla girl nte phone number thedi pidichu phone vilichadhu???? if she didnt giv u the number?? why u arranged that number??? for what?? ithrayum kashtapettu aa phn number enthinaanaanu kandupidichadhu? vilichadhu??

 153. “15 തികയാത്ത മകളെക്കുറിച്ചുള്ള വ്യാകുലത, എല്ലാം തികഞ്ഞ / എന്തിനും പോന്ന ബൂലോകത്തെ മുഴുവന്‍ സ്ത്രീകളെക്കുറിച്ചും ഉണ്ടാകണം എന്നു പറയുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല.”
  എഴുത്തുകാരന്റെ/കാരിയുടെ സാമൂഹ്യബോധം:(
  അഥവാ
  ഞാനും, എന്റെ കുടുംബവും, തട്ടാനും.

 154. കമന്റണോ വേണ്ടേ…
  ആലോചിച്ച് കുറേ സമയം കളഞ്ഞു!
  പോസ്റ്റും കമന്റുകളും വായിക്കാന്‍ തന്നെ 3 മണിക്കൂര്‍ നഷ്ടപ്പെടുത്തി! (ശരിക്കും സമയ നഷ്ടം തന്നെ)
  ചില സംശയങ്ങള്‍…
  1. യാതൊരു പരിചയവും ഇല്ലാത്ത ഒരാള്‍ ( ആള്‍ മഹാനോ എഴുത്തുകാരനോ വായനക്കാരനോ ആരോ ആയിക്കോട്ടെ) ചോദിച്ചാല്‍ ഫോട്ടോ കൈമാറുന്നതെന്തിന്?

  2. ഒരാള്‍ എന്നെ പറ്റി എന്റെ സുഹൃത്തിനോട് വൃത്തികേട് പറഞ്ഞു എന്നറിഞ്ഞാല്‍, ആബന്ധം അവസാനിപ്പിക്കാന്‍ എന്താണ് തടസ്സം?

  3. “…നിന്നെ പറ്റി റസാഖ് (എന്റെ പേരാണേ) മോശമായി എന്നോട് ‘ഇങ്ങനെ’ പറഞ്ഞു…” എന്ന് നിങ്ങളോട് നിങ്ങളുടെ മറ്റൊരു സുഹൃത്ത് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്തുകൊണ്ട് എന്നോട് നേരീട്ട് ച്ചോദിച്ചുകൂടാ?

  4. ഇന്ന് മുതല്‍ നാം നമ്മുടെ സുഹൃത്തുക്കളോട് ഫോണ്‍ ചെയ്യുന്നതും നേരില്‍ സംസാരിക്കുന്നതും റെകോര്‍ഡ് ചെയ്തു വെയ്ക്കണോ? (അല്ല, ആരേലും ‘തെളിവ്’ ചോദിച്ചാലോ?)

  5. ഇവിടെ ശരിക്കും തെളിവ് നല്‍കേണ്ടതാരാണ്? ശരിക്കും ആരോപണം, കുറുമാന്‍ ചിലരെ കുറിച്ച് മറ്റുള്ളവരോട് അല്ലെങ്കില്‍ ഈ ചിലരുടെ തന്നെ സുഹൃത്തുക്കളോട് പറഞ്ഞു എന്നല്ലേ?

  അവസാനമായി,
  എനിക്ക് കുറുമാനെ പേര്‍സണലായി അറിയില്ല. ഇവിടെ കമന്റിയ പലരേയും അറിയില്ല. ചിലരെ അറിയാം. അതുകൊണ്ട് പറയുന്നു. ഇത് നല്ലതിനല്ല. ഇതു(പരസ്യമായി അധിക്ഷേപിക്കുന്നത്)കൊണ്ട് ഒരു തെറ്റുകാരനും/കാരിയും തെറ്റ് തിരുത്തുമെന്നോ, ക്ഷമപറയുമെന്നോ കരുതുന്നത് വിഢിത്തമാണ്. നിറുത്തുക. ദയവായി….

  സ്നേഹപൂര്‍വ്വം,
  റസാഖ് പെരിങ്ങോട്.
  razakma@gmail.com
  +971507767695 / +971557767695

 155. ജോസഫ് ലോഹിതദാസ് Says:

  രാജന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എത്ര പ്രസക്തം!!!!!
  സമ്മതിച്ചിരിക്കുന്നു അങ്ങയുടെ ബുദ്ധി. അസാമാന്യ ബുദ്ധി തന്നെ!!!!!
  രാജന്‍ ചേട്ടന് ഇവിടുത്തെ അടിയും തടയും നിന്നത് കണ്ടിട്ട് സഹിക്കാന്‍ വയ്യാത്ത പോലെ!!!!!
  കഷ്ടം!!!!!

 156. adi ninnenkil nalladhu…
  just oru abhipraayam paranjadhaanu..
  i dnt know anything…

  ellaam solve aayenkil nalladhu…

 157. ആനന്ദ് Says:

  ദേവസേന, നല്ല ഉശിരന്‍ ഇരട്ടത്താപ്പ്. വിപ്ലവം വീട്ടില്‍ നിന്ന് ആരംഭിക്കണം എന്നു പറഞ്ഞ തെണ്ടി ആരാണ്? കൃസ്തുവല്ല, തീര്‍ച്ച. അവസരത്തിനൊത്ത് ഇരുവള്ളത്തിലും തുഴഞ്ഞു മുന്നേറുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് എന്തു വിളിയും ഭൂഷണമായേ തോന്നുകയുള്ളൂ. അടിപിടിക്കാന്‍ തിരിച്ചു വരണമെന്നില്ല, പെണ്ണിനോട് ജയിച്ചു എന്ന് ചാറ്റില്‍ വീരവാദമടിക്കേണ്ടവര്‍ക്കു മുന്നില്‍ തോല്‍ക്കൂ, ആര്‍ക്കെങ്കിലും പ്രയോജനമാവട്ടെ.

  വിത്സാ, മുതലക്കണ്ണീര്‍ കൊള്ളാം. അഭയയ്ക്കു വേണ്ടി കരഞ്ഞവന് നാല്‍ക്കാലികളോടും പ്രേമമോ? ഇത് മാന്യതയെക്കുറിച്ചുള്ള ചര്‍ച്ചയാണ് എന്നാരു പറഞ്ഞു? ഇത് മാന്യതയില്ലായ്മയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. നല്ല നാല് കവിതയെഴുതൂ, വായിക്കാന്‍ ഞാനും കൂടാം.

 158. എഴുത്തുകാരൊക്കെ കുറച്ചെങ്കിലും സാമൂഹ്യപ്രതിബദ്ധത കാ‍ട്ടണമെന്നാണെന്റെ അഭിപ്രായം. ‘ഞാനും എന്റെ കുടുംബവും തട്ടാനും’ എന്ന പ്രവണത നല്ലതിനല്ല.
  വീണ്ടും വിഷയത്തിലേക്ക് തിരിച്ചുവരാം.
  ഈ കാര്യം പുറത്തായതുകൊണ്ടല്ലെ നമ്മളെപോലുള്ളവര്‍ക്ക് അറിയാങ്കഴിഞ്ഞത്. ഇതിനു മുമ്പോ പിമ്പോ നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഇത്തരം എല്ലാ നെറികേടിനും ഇതൊരു പാഠമാകട്ടെ.

 159. ഒരുപാടാലോചിച്ചു ഒരു കമന്റു ഇടണൊ എന്ന്. പൂച്ചയ്ക്കെന്താ പൊന്നുരുക്കുണ്ടത്തു കാര്യം എന്ന് ആലോചിച്ചു നോക്കി. പക്ഷെ ഇടപെടാതിരിക്കാന്‍ കഴിയുന്നില്ല. കാരണം ഞാനും ഈ ബൂലോകത്തിന്റെ ഭാഗമായി പോയില്ലേ…

  കുറേപേര്‍ പറയുന്നു കുറുമാന്‍ കുറ്റക്കാരനാണെന്ന്.അതിന് തെളിവുകള്‍ കൊണ്ടുവരുന്നു. അത് ഏറ്റുപിടിക്കാന്‍ ചിലര്‍

  കുറുമാനും കൂട്ടരും പറയുന്നു കുറ്റക്കാരനല്ല എന്ന്…അത് തെളിയിക്കാനും ഏറ്റ് പിടിക്കാനും മറ്റ് ചിലര്‍

  എങ്ങിനെ വന്നാലും ഈ വിവാദം അവസാനിക്കാന്‍ പോകുന്നില്ല.

  കുറ്റം ആരോപിക്കുന്നവരൊട്:
  നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ പോലീസില്‍ കമ്പ്ലൈന്റ് കൊടുക്കൂ….അവര്‍ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ ബാക്കി കാര്യങ്ങള്‍. ബാക്കിള്ളോന് സ്വൈര്യമുണ്ടാകുമല്ലൊ.

  കുറ്റാരോപിതരോട്:
  നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ പോലീസിന്റെ അന്വേഷണം നേരിടൂ…

  രണ്ട് പേരേയും സപ്പോര്‍ട്ട് ചെയ്യുന്ന മധ്യവര്‍ത്തികളോട്:
  സാക്ഷിപറയാന്‍ ഇഷ്ടം പോലെ സ്കോപ് ഉണ്ട്. പോയ്കൂടെ ?

  ചിലമ്പ്:
  ദയവായി ഇത് ഡിലീറ്റ് ചെയ്യാതിരിക്കുക. കാരണം നാറീട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ ഈ ബൂലോകത്തില്‍. അത്രക്കും വൃത്തികെട്ട രീതിയിലാ വിഴുപ്പലക്കല്‍.

 160. ഇതെന്ത് നാടകമാണ് ഇവിടെ നടക്കുന്നത്

 161. കമന്റുകള്‍ ഒക്കെ വായിച്ചു. മി. കുറുമാനെ ‘ തനി മലയാളം ‘ എന്ന കമ്മ്യൂണിറ്റിയില്‍ കൂടിയാണ് പരിചയപ്പെടുന്നത്. സാധാരണ കൊച്ചുവര്‍ത്തമാനത്തില്‍ വല്ലപ്പോഴും വന്ന് ഒരു സുപ്രഭാതം പറഞ്ഞിട്ട് പോകുന്ന ആള്‍. പിന്നിട് അധേഹത്തിന്റെ ബ്ലോഗിന്റെ ലിക് തരികയും വല്ലപ്പോഴും അത് വായിക്കുകയും ചെയ്യുമായിരുന്നു. ഒരു നല്ല എഴുത്തുകാരന്‍ എന്ന ഒരു രൂപം ആയിരുന്നു അയാളെക്കുറിച്ച് എന്റെ മനസ്സില്‍. എന്നാല്‍ ഈ കമന്റുകള്‍ ഒക്കെ വായിച്ചപ്പോള്‍ , പ്രത്യേകിച്ച് തനിമലയാളത്തിലെ തന്നെ ഒരു സുഹ്യ്ത്തായ മയൂര ഇതൊക്കെ പറഞ്ഞപ്പോള്‍ , ആട്ടിന്‍ തോലിട്ട ചെന്നായ് ആണോ ഇയാള്‍ എന്ന് ഇപ്പൊ അതിശയിച്ചുപോകുന്നു. ഏതായാലും ഒരു പുരുഷന്‍ ആയതുകൊണ്ടായിരിക്കാം , എനിക്ക് ഇധേഹവുമായി മത് യാതൊരു ബന്ധവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മുകളില്‍ ഹരിയണ്ണന്‍ പറഞ്ഞതുപോലെ , നെറ്റില്‍ കൂടി, ബൂലോഗത്തില്‍ കൂടി സ്ത്രീകളെ വളയ്ക്കുന്ന ധാരാളം കാമദേവന്‍ മാര്‍ നമ്മുടെ ഇടയിലുണ്ട്. അവരെ സൂക്ഷിക്കുക. അതുപോലെ റസാക്ക് പറഞ്ഞതുപോലെ ‘ ആരെ പേടിച്ചിട്ടാണ് ഇവരൊക്ക് ഇതുവരെ ഇതൊന്നും പുറത്ത് പറയാതിരുന്നത്?’ ഏതായാലും സമൂഹത്തില്‍ ഒരു അവയെര്‍നസ് കൊടുക്കാന്‍ ഈ കമന്റുകള്‍ക്ക് കഴിഞ്ഞു.

 162. പകല്‍മാന്യന്‍ Says:

  ശ്രീ കുറുമാനെ പറ്റി ഓര്‍കുട്ടിലൂടെ പരിചയപ്പെട്ട ഒരു പെണ്‍സുഹൃത്ത് എന്നോട് അല്പം മുന്‍പ് ഫോണിലൂടെ പറഞ്ഞത്” “അയാള്‍ ശരിയല്ല. എന്നെപറ്റിയും അയാള്‍ മറ്റുള്ളവരോട് മോശമായി സംസാരിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞതിനപ്പുറം ഞാന്‍ പോവില്ല എന്ന് വീമ്പിളക്കി നടക്കുന്നു.”
  ഇതിവിടെ പറഞ്ഞത് കൊണ്ട് എനിക്കൊന്നും കിട്ടാനില്ല. എന്നാലും ആട്ടിന്‍‌തോലിട്ട ചെന്നായ്ക്കളെ കാണുമ്പോള്‍ ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കാന്‍ വയ്യ.!

 163. ജോസ് വാഴ Says:

  ഇത് വായിച്ചിട്ട് രണ്ടു നാള്‍ ആയെങ്കിലും എന്തെങ്കിലും എഴുതാന്‍ മനസ് വന്നില്ലാ…!!ഞാനാരാ… എനിക്കെന്ത് കാര്യം എന്ന ചിന്ത മനസിനെ ഒന്നും എഴുതേണ്ടാ എന്ന് പറയിപ്പിച്ചൂ. പിന്നീട് തോന്നി… അതല്ലാ ശരി… അഭിപ്രായങ്ങള്‍ പറയാന്‍ എല്ലവര്‍ക്കും അവകാശമുണ്ട് എന്ന്…!!!

  എനിക്ക് ചിരി വന്നത്… കിടിലന്റെ കമന്റ് വന്ന് ഉടന്‍ തന്നെ സ്വയം ബഹു. കുറുമാന്‍ വന്ന് എല്ലാം ഏറ്റത് കണ്ടാ…!!! അത് കണ്ടാപ്പോ എന്റെ സാധാ മനസിലൊരു തമിശയം തോന്നി… പിന്നെ വായിച്ചപ്പോ ഞടുങ്ങി…!!!

  കടിക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് ഗയിറ്റില്‍ വയ്ക്കുന്നതു പൊലെ എല്ലായിടത്തുമാവില്ലാല്ലോ ആട്ടിന്‍ തോലിട്ട ചെന്നായക്കള്‍ ഉണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ്…!!! ആയതിനാല്‍… എനിക്ക് തോന്നുന്നു… സൂക്ഷിക്കേണ്ടവര്‍ സ്വയം സൂക്ഷിക്കുക….!!!! അതേ നടക്കൂ…!!! അഭിപ്രായക്കാര്‍ ആരും അരേയും രക്ഷിക്കാന്‍ കടലുകളോ കുന്നുകളോ മരുഭൂമികളൊ താണ്ടി ഒരിടത്തും നിങ്ങളെ തേടി എത്തില്ലാ….!!!

  തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിക്കും…. അതനുഭവിക്കട്ടെ… അതാരായാലും…!!! ഇവിടെ കണ്ടതെല്ലാം ഒരു അറിവായി സൂക്ഷിക്കാം മനസിന്റെ ഇരുണ്ട കോണിലെങ്കിലും…!!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: