ശിശിരം.

ശൈത്യകാലത്തിന്റെ
പടിക്കെട്ടിനുള്ളില്‍
വിദൂരനക്ഷത്രങ്ങള്‍,
കണ്ണടച്ചിരുന്ന രാത്രിയില്‍,
എരിയുന്ന കനലുകള്‍ക്കരികെ,
തുടുത്ത കവിളുകളോടെ,
ഗിത്താറില്‍,
അക്ഷമനായി നീ മീട്ടിയ രാഗം,
ഏത് പെണ്‍കൊടിയ്ക്കാണ്‌.

ഏതൊരു പെണ്‍കിടാവാണ്‌,
അതിന്റെ ഈണം,
മൂളിയിട്ടും,കേട്ടിട്ടും
മതിവരാതെ
നിന്റെ കൈവിരല്‍
തൊടുവാന്‍,
തണുപ്പിന്റെ സൂചിമുനകളെ
കിതപ്പിന്റെ ചൂടില്‍ കൊരുത്ത്
കാതങ്ങളോളം അലഞ്ഞ്
നിന്റെ അരികില്‍ വന്നത്..

അവളുടെ ചുണ്ടുകള്‍,
വിളര്‍ത്തും, മിഴികള്‍
ക്ഷീണിച്ചുമിരുന്നു.
എങ്കിലും
പ്രിയപ്പെട്ട ഗിത്താര്‍ വായനക്കാരാ
ഇനിയും,അപൂര്‍‌വരാഗങ്ങള്‍
അവള്‍ക്കായി മാത്രം
മീട്ടുക.
ശിശിരത്തിന്റെ വിരസതയില്‍
പ്രണയത്തിന്റെ പൂക്കള്‍ നിറയട്ടെ..

Advertisements

4 Responses to “ശിശിരം.”

 1. മനോഹരമായ കവിത

 2. ശിശിരത്തിന്റെ വിരസതയില്‍
  പ്രണയത്തിന്റെ പൂക്കള്‍ നിറയട്ടെ..

  ennittu vENam…:)

 3. നിഷ്കളങ്കനും വിഷ്ണുപ്രസാദിനും നന്ദി. വിഷ്ണുപ്രസാദിന്റെ ‘രണ്ട് അലവലാതികള്‍’ വായിച്ചിരുന്നു, ഞാന്‍ പ്രതീക്ഷിച്ചപോലെതന്നെ പ്രതികരണം.

 4. നന്നായിരിക്കുന്നു
  പറഞ്ഞിട്ടും കേട്ടിട്ടും മടുക്കാത്തതു
  എന്നും പ്രണയം തന്നെയാണ്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: