ഇഷ്ടം.

“ഒഴുക്കിലെ പൊങ്ങുതടിയാണു നീ”
യെന്നൊരുവള്‍,
എപ്പോള്‍ എങ്ങോട്ട്
എന്നൊരുപിടിയുമില്ല..
ചിലപ്പോള്‍ തീരങ്ങളില്‍,
അല്ലെങ്കില്‍ അഴിമുഖത്തേക്ക്,
വീണ്ടും,
ചുഴികളില്‍,
അല്ലെങ്കില്‍ അകലേയ്ക്ക്.

ശരിയാണ്‌,
എനിയ്ക്ക് ചങ്ങലകള്‍
വേണ്ട,
സ്നേഹത്തിന്റേത് ഒരിയ്ക്കലും വേണ്ട.
അതില്‍ മുഴുവനും
സ്വാര്‍ത്ഥതയുടെ
കണക്കുകളാണ്..
എനിയ്ക്കായ് ചെയ്തതും
നിനക്കായ് ചെയ്യാത്തതുമായ
പലയിനം പട്ടിക.

എനിയ്ക്ക് ഒരു ജയിലും
ഇഷ്ടമല്ല,
സ്നേഹത്തിന്റേത് ഒരിയ്ക്കലും.
കുന്നിന്‍ ചെരുവില്‍
സൂര്യനുദിക്കുമ്പോള്‍
ആ ചുവപ്പില്‍ വെറുതെയിരുന്ന്,
ഒരു പുല്‍നാമ്പ്
കടിച്ചുതുപ്പി,
തുമ്പികളുടെ സല്ലാപം
ആവോളം കണ്ട്,
താഴെ പുഴയിലൊഴുകുന്ന
അരളിപ്പൂങ്കുലകള്‍
വിരല്‍ നിവര്‍ത്തിയെണ്ണി
വെറുതെയിരിക്കാനാണ്‌
എനിക്കിഷ്ടം..
ഒരു ചങ്ങലയുമില്ലാതെ.
 

6 Responses to “ഇഷ്ടം.”

 1. എനിയ്ക്ക് ചങ്ങലകള്‍
  വേണ്ട,
  സ്നേഹത്തിന്റേത് ഒരിയ്ക്കലും വേണ്ട
  എനിയ്ക്ക് ഒരു ജയിലും
  ഇഷ്ടമല്ല,
  സ്നേഹത്തിന്റേത് ഒരിയ്ക്കലും.

  ——എനിക്കിത് പറയുവാനാവുന്നില്ലല്ലോ…

  പകരം എന്നെ ആരെങ്കിലും ചങ്ങലയ്ക്കിടൂ,അല്ലെങ്കില്‍ സ്നേഹത്തിന്റെ ജയിലിലടയ്ക്കൂ എന്നേ പറയാന്‍ പറ്റൂ…
  ഓരോരോ അനുഭവങ്ങളാവും അല്ലേ… 🙂

 2. വെറുതെയിരിക്കാനാണ്‌
  എനിക്കിഷ്ടം..
  സ്നേഹത്തിന്‍റെ ചങ്ങലയില്‍‍:)

 3. കൊള്ളാം. നല്ല കവിത!

 4. I can not see (May be everybody who enter comments here) the cursor position in the comment box. May be you have to adjust the color scheme of the same. Not sure how can it be done. Just a suggestion. 🙂

 5. പൊതുവാള്‍ Says:

  സ്‌നേഹത്തിന്റെ ചങ്ങലയെങ്കിലുമില്ലാതെ പിന്നെന്തു ജീവിതം?!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: