പ്രൊവോക്ഡ്.
ഭയമായിരുന്നു..
അടഞ്ഞ വാതിലിന്നുള്ളില്‍
ചുരുളും
ഇരുളിന്റെ ഘോര സര്‍പ്പങ്ങളെ,
തുകല്ച്ചീന്തുകളുടെ
സീല്‍ക്കാര വേഗങ്ങളെ,
സംശയപ്പുതപ്പിട്ട
സംസാരഗതികളെ,
ഇമയ്ക്ക് നേരെ നീളും
ഇസ്തിരിപ്പെട്ടിയെ,
അകത്തും പുറത്തും
പഴുത്തുപൊട്ടിയ മുറിവുകളെ,
കഴുത്തിലെപ്പൊഴും
അമര്‍ന്ന ഹസ്തങ്ങളെ,
കരഞ്ഞ കുഞ്ഞുങ്ങള്‍ക്കു
വിലക്കും സ്നേഹത്തെ.
ഒരിയ്ക്കലും തീരാത്ത
പണക്കണക്കുകളെ,
പത്തുവര്‍ഷം നീണ്ട
അടിമത്തം, യുദ്ധങ്ങളും.
ചികിത്സിക്കാത്ത മുറിപ്പാടുകള്‍
കാണെക്കാണെ മുഖംകുനിച്ച്
വിങ്ങിയ ഡോക്ടര്‍.
ഒടുവിലേതു രാവില്‍,
സഹനത്തിന്റെ
നെല്ലിപ്പലക തേഞ്ഞ്
മനസ്സു പുകഞ്ഞുണര്ന്നു?
തളര്‍ന്നുറങ്ങുന്ന ക്രൗര്യത്തെ
പെട്രോളില്‍ ചുട്ടെടുത്തു?
പകരം
ബ്രിട്ടീഷ് ജയിലിലെ
നിര്‍ഭയ രാത്രികള്‍
സ്നേഹത്തിന്റെ മുഖങ്ങള്‍.
ശാന്തമായ പകലുകള്‍.
‘പ്രൊവോക്ഡ്’
കറുത്ത കോട്ടിന്റെ
കൃത്യമായ നിഗമനം
നെല്ലിട പിഴയ്ക്കാത്ത
പ്രശസ്തമായ
വിധി..
പുറത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക്,
പിന്നെ
പുതിയ ജീവിതത്തിലേയ്ക്കും.
(*കിരണ്‍ജീത് അലുവാലിയയെയും അവര്‍ക്കായി സംഘടിച്ച സഹോദരങ്ങളെയും ഒരിയ്ക്കലും മറക്കാതിരിയ്ക്കാം).
September 25, 2007 at 8:57 pm
പ്രൊവോക്ഡ് എന്ന പേരു കണ്ടിട്ടു തന്നെ നോക്കിയതാണ്, എനിക്കു വളരെ വളരെ ഇഷ്ടപ്പെട്ട സിനിമയാണത്.
September 26, 2007 at 4:17 am
cinemayil ജയിലില്‍ വന്ന ശേഷം now I am free എന്നു പറയുന്ന ഭാഗമാണു ഏറ്റ്വും ഇഷ്ടമായതു..
September 26, 2007 at 1:33 pm
നന്നായിട്ടുണ്ട്…
അഭിനന്ദനങ്ങള്‍