ദൂരം.
ജനലടയ്ക്കുവാന്‍ സമയമായെന്ന്
നെഞ്ചിലെ തത്ത..
അടുത്തിരിയ്ക്കെത്തന്നെ
അകലമറിയുന്നതും,
മടുപ്പിന്റെ ചാരം
മൂടി മൂടി
വാക്കിന്റെ കനല് കെടുന്നതും,
തമോമയമീ വിചാരങ്ങളില്‍
വെറുപ്പിന്റെ
കനപ്പെട്ട കംബളം നിവരുന്നതും,
പ്രിയപ്പെട്ട പക്ഷീ
ഞാനുമറിയുന്നു.
നമുക്കിടയിലെ ശൈത്യം
ഇനിയൊരിയ്ക്കലും
ഉരുകുകയില്ല എന്ന്
ആവര്‍ത്തിച്ചു പാടുകയാണ്
സെപ്റ്റെംബറിന്റെ
കുയിലുകള്‍.
വ്യഥയില്‍
മൗനമാര്‍ന്ന കാറ്റ്
വേര്‍പാടുകളുടെ കഥകളോര്‍ത്ത്,
ഒരിലപോലുമനക്കാതെ
പതിയെ നടക്കുന്നു.
വഴികള്‍ പിരിയട്ടെ,
സമാന്തരങ്ങള്‍ പോലുമാകാതെ
എവിടെയെങ്കിലും മായട്ടെ..
September 29, 2007 at 2:14 am
മായട്ടെ…
ഹല്ല…പിന്നെ!
September 29, 2007 at 6:03 am
🙂