ക്ലോക്ക്.

സമയം മുഴുവനും തീര്‍ക്കുന്നത്
ക്ലോക്കാണ്‌.
രാപകലുള്ള നടത്തം
അല്‍‌പനേരമൊന്നു
നിന്നെങ്കില്‍
എന്തൊക്കെ ചെയ്തു
തീര്‍ത്തേനെ?
ഒരു നല്ല കവിതയെഴുതിയേനെ,
ഒരു വല്യ ബുക്ക് വായിച്ചേനെ,
കുറച്ചുനേരമെങ്കിലും
ഒരു നക്ഷത്രത്തിളക്കം കണ്ടേനെ,
‘കറ കറ’ ശബ്ദത്തില്‍
കടമ്മനിട്ടയുടെ ‘കോഴി’
ഉറക്കെ പാടിയേനെ,
കടുത്തയിരുട്ടില്‍
ഒരു കുഞ്ഞുമെഴുതിരി വെട്ടത്തില്‍
കണ്ണാടിനോക്കിയിരുന്നേനെ,
പഴയ സ്കൂള്‍ ഫോട്ടോ
പൊടിതട്ടിയെടുത്ത്
കൂട്ടുകാരുടെ
പേരോര്‍ത്തെടുത്തേനെ,
എന്തുചെയ്യാം..
ക്ലോക്ക് ഒന്ന് നിന്നുതരുന്നില്ലല്ലൊ,
വെടിയുണ്ടപോലെ
പായുകയല്ലെ?

Advertisements

5 Responses to “ക്ലോക്ക്.”

  1. sanathanan Says:

    അതെ സമയം തിന്നു തീര്‍ക്കുന്നത് ക്ലോക്കു തന്നെ.ഒരല്‍പ്പവും നമുക്കു തരാതെ.

  2. ഡാലി Says:

    കുറ്റം അപ്പോ ക്ലോക്കിന്റെ ആണല്ലേ, എനിക്കറിയില്ലായിരുന്നു.

  3. Nice post.
    Keep it up.
    All the best.

  4. സ‌മ‌യ‌ം കൊല്ലാനായി സമ‌യമൊന്നു നിന്നിരുന്നെങ്കില്‍ അല്ലേ. കൊള്ളാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: