സെമിത്തേരിയിലെ പകലറുതികള്‍.
സുഖകരമായ പകലുകള്‍ക്ക്
കൂടൊരുക്കി,
മാടിവിളിക്കുന്നത്
എന്നും സെമിത്തേരിയാണ്.
പാഴ്വാക്കുകളും പഴികളുമില്ലാതെ
അസഭ്യങ്ങളുടെ
തോരാമഴയില്ലാതെ,
ആത്മാവുകള്‍ സംവദിക്കുന്നത്..
ഇരു ചെവിയും തുറന്നുവച്ച്
മിഴിപൂട്ടിയിരിയ്ക്കുമ്പോള്,
ഒരു പെണ്‍കുട്ടിയുടെ
മൃദുവായ കാലടിയൊച്ച പോലെ,
ചുറ്റിലും നിറയുന്നു.
ആരോ കൊണ്ടുവന്ന
ഒരുപിടി പൂക്കളും.
സുഖകരമായ പകലറുതിയ്ക്ക്,
നിഗൂഢമായൊരു ശാന്തതയുടെ
പുതപ്പ് നിവര്‍ത്തുന്നതും
സെമിത്തേരിയാണ്..
കനത്തൊരു നിശ്ശബ്ദതയുടെ
മൂടല്‍മഞ്ഞ്,
ഇരവിന്റെ വരവറിയിച്ച്
ചൂഴ്ന്നുനില്ക്കുന്നു.
ആരുമെടുക്കാതെ,
വാടിപ്പോയ പൂക്കള്‍ക്ക്
കരിഞ്ഞ മണം ..
ചീവീടുകള്‍ പോലും
നിശ്ശബ്ദമായ സന്ധ്യ.
സൂര്യന്റെ
അവസാനത്തെ ചുവപ്പ്,
മാര്‍ബിള്‍ കല്ലറകളില്‍
തട്ടിത്തെറിക്കുന്നു..
സെമിത്തേരിയില്‍ ഇനി
രാത്രിയുടെ യാമങ്ങളാണ്.
September 16, 2007 at 8:01 am
നന്നായിട്ടൂണ്ട്.