പരിണാമം.
അമ്പലമുറ്റത്തെ,
വയസ്സന് ആല്‍മരം
ഇലകളിളക്കി
പിറുപിറുത്തു
പെണ്ണുങ്ങള്ക്കിതെന്താണ്?
പരദൂഷണത്തിനു പകരം
രാഷ്ട്രീയ ചര്‍ച്ചയോ?
കരച്ചിലിനു പകരം
പൊട്ടിച്ചിരിയോ?
സീരിയലുകള്ക്കിടയ്ക്കും
പുസ്തകമെഴുത്തോ?
അടുക്കളയിലും
വിപ്ലവമോ?
വെട്ടിച്ചുട്ടാലും
കുരുത്തുവരുന്നെന്നോ?
അവര്‍
പുറപ്പെട്ടു കഴിഞ്ഞെന്ന്.
പകല്ച്ചൂടില് ഉരുകാതെ,
ഇലച്ചാര്ത്തിലൊളിക്കാതെ
മിഴിവുറ്റ സൂര്യന്റെ
ജ്വലനം സാക്ഷിയായ്..
ശ്ശോ…
കേള്വിക്കാരില്ലെങ്കിലും
ആല്‍മരം
പിറുപിറുക്കുന്നു.
September 23, 2007 at 7:01 am
ആല്മരമല്ലേ, വയസ്സനല്ലേ, അമ്പലമുറ്റത്തല്ലേ പിറുപിറുക്കും..ഇലച്ചാര്ത്തിലൊളിക്കാതെ പകല്ച്ചൂടില് ഉരുകാതെ അവര്‍ മുന്നോട്ടു പോകട്ടെ.. കുറച്ചു കഴിയുമ്പോള്‍ നമ്മക്കും ആല്മരത്തിനോടൊപ്പം ചേരാം.. അങ്ങനെ വിടാന്‍ പറ്റില്ലല്ലോ പെണ്ണുങ്ങളെ! ഇപ്പോള്‍ ആല്മരത്തിന് കേള്‍ക്കാന്‍ ആളെക്കിട്ടാത്തത്, “കെട്ടിലമ്മ ചാടിയാല്‍ എട്ടുകെട്ടോളം’ എന്ന പഴഞ്ചൊല്ല് വാര്‍ദ്ധക്യ സഹജ മറവി കൊണ്ടാണ്. നമ്മളങ്ങനെയല്ലല്ലോ.. നമുക്ക് നല്ല ഓര്‍മ്മയല്ലേ…
PS :ഫയര്‍ ഫോക്സില്‍ സുനിലിന്റെ പോസ്റ്റ് വായിക്കാം എന്നാല്‍ കമന്റുകള്‍ വായിക്കാന്‍ പറ്റില്ല.. അക്ഷരങ്ങള്പിരിഞ്ഞ് ആകെ മെനക്കേടാണ്..എന്താകാരണം?
September 23, 2007 at 10:48 am
ഓര്മ്മയെപ്പറ്റിയൊന്നും പറയണ്ട, അല്ഷിമേര്സ് കറങ്ങിനടപ്പുണ്ട്. സ്വന്തം തള്ളയാരെന്ന് പോലും ഓര്‍ക്കില്ല പിന്നെയല്ലേ പതിരായിപ്പോയ ഇത്തരം പഴഞ്ചൊല്ലുകള്‍.
ഫയര്‍ ഫോക്സ്, സുനില്‍ ഇത്യാദി കാര്യങ്ങളൊക്കെ ടെക്നിക്കല്‍ കാര്യങ്ങള്‍ ഉള്ള ബ്ലൊഗില്‍ സംശയമായി എഴുതിച്ചോദിയ്ക്കു. ഒരെണ്ണത്തിന്റെ ലിങ്ക് തരാം.
http://sankethikam.blogspot.com/search/label/General
September 23, 2007 at 1:34 pm
ആല്‍മരത്തിനു മാത്രമല്ല. പലര്‍ക്കുമുണ്ട് ഈ തോന്നലുകള്‍. എന്തായാലും നല്ല കാര്യം.നന്നായി!
September 23, 2007 at 8:53 pm
gud one.